Connect with us

Hi, what are you looking for?

India

രാജ്യത്ത് കോവിഡിന്റെപുതിയ വകഭേദമായ എക്സ് ഇ സ്ഥിതീകരിച്ചു;ഇതുവരെ കണ്ടെത്തിയവയിൽ ഏറ്റവും വ്യാപനശേഷി കൂടിയ വകഭേതാണെന്ന് ലോകാരോഗ്യ സംഘടന

ഇതുവരെ കണ്ടെത്തിയവയിൽ വ്യാപനശേഷി ഏറ്റവും കൂടിയത് കോവിഡ് 19 വകഭേദമായ എക്സ് ഇ എന്ന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. രാജ്യത്ത് ഒരാളിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഗുജറാത്ത് സ്വദേശിയിലാണ് എക്സ് ഇ സ്ഥിതീകരിച്ചതായി റിപ്പോർട്ട്ചെയ്യപ്പെട്ടത് .സംസ്ഥാനത്ത് മറ്റൊരു വകഭേദമായ എക്‌സ് എമ്മും കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.കൊവിഡ് 19 36 മത്തെ ജനിതകമാറ്റം സംഭവിച്ച ഓമിക്രോൺ വകഭേദം സംഭവിച്ച ബി എ.1, ബി എ.2 എന്നീ ഉപവിഭാഗങ്ങൾ സംയോജിച്ച്‌ രൂപപ്പെടുന്നതാണ് എക്‌സ് ഇ.
ദിവസങ്ങൾക്ക് മുൻപ് മുംബയിൽ എക്‌സ് ഇ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത് തള്ളിയിരുന്നു. പുതിയ വകഭേദത്തിന്റെ സാന്നിധ്യം തെളിയിക്കാനായില്ലെന്നായിരുന്നു വിശദീകരണം. ഇൻസാകോഗ് ( ജനിതക ശ്രേണികരണവും വൈറസ് വ്യതിയാനവും പഠിക്കുന്നതിനായും നിരീക്ഷിക്കുന്നതിനായും കേന്ദ്ര ആരോഗ്യ മന്ത്രാലയം രൂപീകരിച്ച സമിതി) മുംബയ് സ്വദേശിയിൽ നിന്നും ശേഖരിച്ച സാമ്ബിൾ പരിശോധിച്ചതിൽ എക്‌സ് ഇ വകഭേദത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്താനായില്ലെന്നായിരുന്നു ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്.
ബി എ.2 ഉപവിഭാഗത്തെക്കാളും വ്യാപനശേഷി കൂടിയ എക്‌സ് ഇ ജനുവരി 19ന് യു കെയിലാണ് ആദ്യമായി കണ്ടെത്തിയത്. എന്നാൽ പുതിയ വകഭേദം രാജ്യത്ത് മറ്റൊരു കൊവി‌ഡ് തരംഗത്തിന് കാരണമാകുമോയെന്ന് ഇന്ത്യൻ വൈറോളജിസ്റ്റുകൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...