Connect with us

Hi, what are you looking for?

Exclusive

നടന്‍ വില്‍ സ്മിത്തിന് ഓസ്‌ക്കാര്‍ ചടങ്ങുകളില്‍ നിന്ന് പത്തുവര്‍ഷം വിലക്ക്: ഓസ്‌ക്കാര്‍ അവാര്‍ഡ് ചടങ്ങിലെ നാടകീയ സംഭവങ്ങളെ തുടര്‍ന്നാണ് നടപടി.

ലോസ് ആഞ്ജലീസ്: ഓസ്‌ക്കര്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്നിതില്‍ നിന്ന് നടന്‍ വില്‍ സ്മ്ിത്തിന് പത്ത് വര്‍ഷത്തെ് വിലക്ക്. ഓസ്‌ക്കാര്‍ അവാര്‍ഡ് വേദിയില്‍വെച്ച് ഭാര്യയും നടിയുമായ ജെയ്ഡ സ്മിത്തിനെ പരിഹസിച്ച അവതാരകന്‍ ക്രിസ് റോക്കിനെ മുഖത്തടിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് സ്മിത്തിനെതിരേ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി രണ്ടാഴ്ച പിന്നിടും മുന്‍പാണ് സ്മിത്തിനെതിരായ നടപടി.എന്നാല്‍, സ്മിത്ത് നേരത്തെ തന്നെ അക്കാദമിയില്‍ നിന്ന് രാജിവച്ചിരുന്നു. ഓസ്‌ക്കര്‍ സംഘാടകരായ അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആന്‍ഡ് സയന്‍സസിന്റേതാണ് തീരുമാനം.

എന്നാല്‍ അവതാരകന്‍ ക്രിസ് റോക്കിന്റെയും സ്മിത്തിന്റെയും ഈ പ്രവൃത്തികള്‍ അവാര്‍ഡ് ചടങ്ങിന്റെ ് നിറം പൂര്‍ണമായുംകെട്ടുപോകുന്നതിന് കാരണമായി. അവാര്‍ഡുകള്‍ക്കും അഭിനേതാക്കളുടെ പ്രകടനത്തിനും പകരം ഈ സംഭവങ്ങളാണ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നതെന്നാണ്് സംഘാടകരുടെ വിലയിരുത്തല്‍. ഏപ്രില്‍ എട്ട് മുതലാണ് സ്മിത്തിനെതരായ പത്തുവര്‍ഷത്തെ വിലക്ക് നടപടി പ്രാബല്യത്തില്‍ വരിക.

സ്റ്റീവന്‍ സ്പില്‍ബര്‍ഗ്,വൂപ്പി ഗോള്‍ഡ്ബെര്‍ഗ് എന്നിവരടക്കമുള്ള ബോര്‍ഡ് അംഗങ്ങള്‍ പങ്കെടുത്ത പ്രത്യേക യോഗത്തിലാണ് സ്മിത്തിനെതിരേ നടപടി കൈക്കൊള്ളാന്‍ ഉളള തീരുമാനം. ഓസ്‌ക്കര്‍ അവാര്‍ഡ് നേടാന്‍ അഭിനേതാക്കള്‍ അക്കാദമി അംഗങ്ങള്‍ ആവണമെന്നില്ല. എന്നാല്‍, അക്കാദമി അംഗങ്ങള്‍ക്ക് മാത്രമാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശമുള്ളൂ. ഈ അവകാശമായിരിക്കും ഇനി മുതല്‍ വരുന്ന പത്ത് വര്‍ഷത്തെക്ക് സ്മിത്തിന് നിഷേധിക്കപ്പെടുക. വില്‍ സ്മിത്തിന്റെ ഓസ്‌ക്കര്‍ തിരികെ വാങ്ങണമെന്ന തരത്തിലുള്ള ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം നടപടികള്‍ വേണ്ടെന്നായിരുന്നു് അക്കാദമിയുടെ നിലപാട്. .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...