Connect with us

Hi, what are you looking for?

Kerala

റിമ കല്ലിങ്കലും മലയാളി സദാചാര ബോധവും

ചലച്ചിത്ര നടി റിമ കല്ലിങ്കലിനെതിരെ സൈബര്‍ ആക്രമണം. കൊച്ചി രാജ്യാന്തര പ്രാദേശിക ചലചിത്രമേളയുടെ വേദിയില്‍ ഓപ്പണ്‍ ഫോറത്തില്‍ മിനി സ്‌കര്‍ട്ട് ധരിച്ചെത്തിയതിന്റെ പേരിലാണ് നടി സൈബര്‍ ആക്രമണം നേരിടുന്നത്. സിനിമയില്‍ ഇന്റേണല്‍ കമ്മിറ്റി വരേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചായിരുന്നു റിമ സംസാരിച്ചത്. വളരെ വ്യക്തമായി തന്നെ തന്റെ അഭിപ്രായവും നിലപാടുകളും അവര്‍ പറഞ്ഞു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ സദാചാര സംരക്ഷകര്‍ക്ക് അവര്‍ മുന്നോട്ടുവെച്ച രാഷ്ട്രീയത്തില്‍ ആയിരുന്നില്ല ശ്രദ്ധ. മിനി സ്‌കര്‍ട്ട് ധരിച്ചെത്തിയതിന്റെ പേരില്‍ മാന്യമല്ലാത്ത കമന്റുകളാണ് പ്രമുഖ ഓണ്‍ലൈന്‍ ചാനല്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ വരുന്നത്.
സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന എല്ലാ പ്രശ്‌നങ്ങളും തുറന്നുപറയാനുള്ള ഇടമാണ് ഇന്റേണല്‍ കമ്മിറ്റി. അത്രയും പ്രാധാന്യമുള്ള വിഷയമാണ് ആര്‍ ഐ എഫ് എഫ് കെ വേദിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. കൃത്യമായി അതേക്കുറിച്ച് അവബോധം നല്‍കിയ ഒരു സ്ത്രീയെ മാന്യമായി വസ്ത്രം ധരിച്ചില്ല എന്ന് പറഞ്ഞ് കളിയാക്കുകയും അശ്ലീലം പറയുകയും ചെയ്യുന്നത് സാക്ഷര കേരളത്തിന് ചേര്‍ന്നതല്ല.

എന്ത് ധരിക്കണം, ധരിക്കേണ്ട എന്നത് പൂര്‍ണമായും ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതില്‍ അഭിപ്രായം പറയാന്‍ ആര്‍ക്കാണ് അവകാശം? എന്തുകൊണ്ടാണ് റിമയെപ്പോലുള്ള സ്ത്രീകള്‍ വ്യക്തമായ രാഷ്ട്രീയം പറയുമ്പോള്‍ ചിലര്‍ വസ്ത്രത്തിന്റെ നീളം നോക്കി വിധിയെഴുതുന്നത്? ഒരു സ്ത്രീയുടെ കാലുകള്‍ കണ്ടാല്‍ ഇത്രയും അസ്വസ്ഥരാകുന്നത് എന്തിനാണ്? നമ്മുടെ സമൂഹത്തിലെ പുരുഷാധിപത്യ മനോഭാവമാണ് ഇതിനെല്ലാം കാരണം. അതിനെതിരെയാണ് റിമയെപോലുള്ള സ്ത്രീകള്‍ സംസാരിക്കുന്നത്. അത്തരം മനോഭാവത്തെ ഇല്ലാതാക്കാനാണ് ഈ നാട്ടിലെ ഫെമിനിസ്റ്റുകള്‍ ശ്രമിക്കുന്നത്. അതിനായി അവര്‍ സംസാരിക്കുമ്പോള്‍ തീര്‍ത്തും ബാലിശമായ കാര്യങ്ങള്‍ പറഞ്ഞു പോലും അവരെ തകര്‍ക്കാന്‍ ശ്രമിക്കുന്നതാണ് ഈ സമൂഹത്തിന്റെ പൊതുബോധം. വീട്ടില്‍ നിലനില്‍ക്കുന്ന ലിംഗ അസമത്വത്തെക്കുറിച്ച് പൊരിച്ച മീനിന്റെ ഉദാഹരണത്തിലൂടെ റിമാകല്ലിങ്കല്‍ തന്നെ ഇതിനു മുമ്പ് പറഞ്ഞിട്ടുണ്ട്. അതിലും ലളിതമായി എങ്ങനെയാണ് ഒരു വ്യക്തിക്ക് പറയാന്‍ കഴിയുക? എന്നാല്‍ അപ്പോഴും പൊരിച്ചമീന്‍ കിട്ടാത്തതിന്റെ ദാരിദ്രം പറയുന്നു എന്ന് പറഞ്ഞുള്ള കളിയാക്കലുകളാണ് അവര്‍ക്കെതിരെ വന്നത്. അത്തരക്കാര്‍ക്ക് മാറാന്‍ യാതൊരുവിധ ഉദ്ദേശവും ഇല്ലായിരിക്കാം. എന്നാല്‍ ഇവിടെ സ്ത്രീകള്‍ ഇനിയും ഉറച്ച ശബ്ദത്തോടെ രാഷ്ട്രീയം പറയും. നിലപാടുകള്‍ വ്യക്തമാക്കും. അവരുടെ കാലുകള്‍ കണ്ട് സോഷ്യല്‍ മീഡിയയില്‍ ആക്ഷേപവുമായി എത്തുന്നവരെ അതേ കാലുകള്‍ കൊണ്ട് ചവിട്ടിയരച്ച്‌കൊണ്ട് അവര്‍ മുന്നോട്ടു പോകും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...