രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്.ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 115.02 രൂപയും ഡീസല്‍ ലിറ്ററിന് 101.72 രൂപയുമാകും.
ഇന്ധനവില വര്‍ധനവ് ഇപ്പോള്‍ ഇന്ത്യന്‍ ജനതയെ സംബന്ധിച്ച് നിത്യേനെ സംഭവിക്കുന്ന പതിവ് കാര്യമാണ്. ഓരോ ദിവസവും പെട്രോളിനും ഡീസലിനും വില ഉയരുന്നനുസരിച് സാധനങ്ങള്‍ക്ക് പൊള്ളുന്ന വിലകൂട്ടുകയാണ് . സാധാരണ കുടുംബങ്ങളുടെ ബജറ്റ് പതിവായ ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ താളം തെറ്റിയിരിക്കുകയാണ്.
ക്രൂഡ് ഓയില്‍ വില ബാരലിന് ഓരോ ഡോളര്‍ വര്‍ധിക്കുമ്ബോഴും പെട്രോളിന്റേയും ഡീസലിന്റേയും റീടെയില്‍ വിലയില്‍ 52 പൈസ മുതല്‍ 60 പൈസ വരേയും എണ്ണക്കമ്ബനികള്‍ വര്‍ധിപ്പിക്കാറുണ്ട്. ക്രൂഡ് ഓയില്‍ വില വര്‍ധനയെ മറികടക്കാനാണ് എണ്ണക്കമ്ബനികളുടെ ഈ നടപടി.
കഴിഞ്ഞ നവംബര്‍ നാല് മുതല്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 28.4 ഡോളര്‍ ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 108.9 ഡോളറാണ് ഒരു ബാരല്‍ ക്രൂഡ് ഓയിലിന്റെ വില. ബ്രെന്റ് ക്രൂഡ് ഓയില്‍ വില അനുസരിച്ച് രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ 5.5 മുതല്‍ 7.8 രൂപയുടെ വര്‍ധന ഇനിയും വരാന്‍ സാധ്യതയുണ്ട്.
എന്നിരുന്നാലും, പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച്, ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില ഉപഭോക്താക്കളില്‍ ചെലുത്തുന്ന ആഘാതം കുറയ്ക്കാന്‍ കേന്ദ്രത്തിന് സാധിക്കും.
You May Also Like
Sticky Post
നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...
Sticky Post
എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...
Kerala
സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....
Sticky Post
ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്കുമാറും തമ്മിലുള്ള വാക്പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...