Connect with us

Hi, what are you looking for?

India

2022ലെ ഫോബ്‌സ് അതിസമ്ബന്നരുടെ പട്ടിക പുറത്തുവിട്ടു ; ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസിനെ പിന്തള്ളി ടെസ്‌ല മേധാവി ഇലണ്‍ മസ്‌ക് മുന്നിൽ.മലയാളികളിൽ എം എ യൂസഫലി മുന്നിൽ

2022ലെ ഫോബ്‌സ് അതിസമ്ബന്നരുടെ പട്ടിക പുറത്ത് വിട്ടു ​. ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസിനെ പിന്തള്ളി ടെസ്‌ല മേധാവി ഇലണ്‍ മസ്‌ക് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇന്ത്യക്കാരില്‍ മുന്നിലുള്ളത്. പട്ടികയില്‍ പത്താം സ്ഥാനത്താണ് അംബാനി. അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനി 11-ാം സ്ഥാനതും. മലയാളികളില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസൂഫലി .
219 ബില്യന്‍ ഡോളറാണ് ഇലണ്‍ മസ്‌കിന്റെ ആസ്തി. രണ്ടാം സ്ഥാനത്തുള്ള ബെസോസിന്റെ ആസ്തി 171 ബില്യന്‍ ഡോളറുമാണ്. ഫ്രഞ്ച് ഫാഷന്‍ ഭീമന്മാരായ ബെര്‍നാഡ് അര്‍നോള്‍ട്ട് കുടുംബം 158 ബില്യന്‍ ഡോളറിന്റെ ആസ്തിയുമായി മൂന്നാം സ്ഥാനത്തുമെത്തി. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്(129 ബില്യന്‍ ഡോളര്‍) നാലും നിക്ഷേപ ഗുരു വാറന്‍ ബഫറ്റ്(118 ബില്യന്‍ ഡോളര്‍) അഞ്ചും സ്ഥാനത്തുണ്ട്.
ഇന്ത്യയിൽ മുന്നിൽനിക്കുന്ന അംബാനിയുടെ ആസ്തി 90.7 ബില്യന്‍ ഡോളറാണ് . അദാനിയുടെ ആസ്തി 90 ബില്യന്‍ ഡോളറും. രണ്ടുപേര്‍ക്കും പുറമെ എച്ച്‌.സി.എല്‍ ടെക്‌നോളജീസ് ചെയര്‍മാന്‍ എമറിറ്റസ് ശിവ് നാടാര്‍(28.7 ബില്യന്‍ ഡോളര്‍), സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൈറസ് പൂനാവാല(24.3), ഡി-മാര്‍ട്ടിന്റെ രാധാകൃഷ്ണന്‍ ധമനി(20), ആഴ്‌സലര്‍ മിത്തലിന്റെ ലക്ഷ്മി മിത്തല്‍(17.9), ഒ.പി ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ സാവിത്രി ജിന്‍ഡാല്‍(17.7), ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ കുമാര്‍ ബിര്‍ല(16.5), സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ദിലീപ് ഷങ്‌വി(15.6), കൊട്ടക് മഹീന്ദ്രയുടെ ഉദയ് കൊട്ടക്(14.3) എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട ആദ്യ പത്ത് ഇന്ത്യക്കാര്‍.
പട്ടികയില്‍ 490-ാം സ്ഥാനത്താണ് എം.എ യൂസുഫലി. 5.4 ബില്യന്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. എസ്. ഗോപാലകൃഷ്ണന്‍(4.1 ബില്യന്‍ ഡോളര്‍), ബൈജു രവീന്ദ്രന്‍(3.6 ബില്യന്‍ ഡോളര്‍), രവി പിള്ള(2.6 ബില്യന്‍ ഡോളര്‍), എസ്.ഡി ഷിബുലാല്‍(2.2 ബില്യന്‍ ഡോളര്‍), സണ്ണി വര്‍ക്കി(2.1 ബില്യന്‍ ഡോളര്‍), ജോയ് ആലുക്കാസ്(1.9 ബില്യന്‍ ഡോളര്‍) എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റു മലയാളികള്‍.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...