Connect with us

Hi, what are you looking for?

Health

ആശങ്ക വിട്ടൊഴിയാതെ ചൈന :ഒമിക്രോണിന്റെ ഉപവിഭാഗം കണ്ടെത്തി.

ചൈനയില്‍ കൊവിഡ് കേസുകള്‍ വീണ്ടും കുത്തനെ ഉയരുന്നതിനിടെ വീണ്ടും ആശങ്ക. ഒമിക്രോണ്‍ വകഭേദത്തിന്റെ പുതിയ ഉപവിഭാഗമാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച 13,000 പുതിയ കൊവിഡ് കേസുകളില്‍ ഒരു കേസാണ് പുതിയ വിഭാഗത്തില്‍പ്പെടുന്നത്. ഒമിക്രോണ്‍ വകഭേദത്തിന്റെ ബി.എ 1.1 ഉപവകഭേദത്തില്‍ നിന്നാണ് പുതിയ ഉപവിഭാഗം രൂപപ്പെട്ടിരിക്കുന്നത്.

നിലവില്‍ ലോക്ക്ഡൗണില്‍ തുടരുന്ന ഷാങ്ങ്ഹായി നഗരത്തില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന പ്രദേശത്തുള്ള ഒരാളിലാണ് പുതിയ വൈറസ് കണ്ടെത്തിയത്. ഇയാള്‍ക്ക് നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണുള്ളത്. അതേ സമയം, ചൈനയില്‍ നിലവില്‍ പടരുന്ന കൊറോണ വൈറസ് വകഭേദങ്ങളുടെ സ്വഭാവ സവിശേഷതകളുമായി ഇതിന് സാമ്യമില്ലെന്നാണ് റിപ്പോര്‍ട്ട്.

ഉപവകഭേദത്തെ സംബന്ധിച്ച പഠനങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു.അതേ സമയം, ചൈനീസ് സൈന്യത്തിലെ ഡോക്ടര്‍മാര്‍ അടക്കം 2,000 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്നലെ ഷാങ്ങ്ഹായി നഗരത്തിലെത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 10,000ത്തിലേറെ ആരോഗ്യ പ്രവര്‍ത്തകരെ ചൈനീസ് ഭരണകൂടം ഷാങ്ങ്ഹായിയയില്‍ വിന്യസിച്ചിട്ടുണ്ട്. 36 മണിക്കൂറിനുള്ളില്‍ നഗരത്തിലെ 2.5 കോടി ജനങ്ങളെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായാണ് വന്‍ സന്നാഹത്തോടെ ആരോഗ്യ പ്രവര്‍ത്തകര്‍ ഷാങ്ങ്ഹായിയില്‍ എത്തിയിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...