പ്രശസ്ത ചലച്ചിത്രനടനും-നാടക രംാഗത്തെ അതികായനുമായിരുന്ന കൈനകരി തങ്കരാജ് (77) അന്തരിച്ചു.76 വയസായിരുന്നു. കരള്‍ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കൊല്ലം കേരളപുരം വേലംകോണം സ്വദേശിയാണ്.പതിനായിരത്തിലധികം നാടകവേദികളില്‍ പ്രധാനവേഷത്തിലെത്തിയ നടനായിരുന്നു തങ്കരാജ്. കെഎസ്ആര്‍ടിസിയിലെയും കയര്‍ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചായിരുന്നു അഭിനയത്തിലേക്ക് കടന്നുവന്നത്. പ്രേം നസീര്‍ നായകനായി എത്തിയ ആനപ്പാച്ചന് ആയിരുന്നു ആദ്യ ചിത്രം.ആദ്യ ചിത്രത്തില്‍ നസീറിന്റെ അച്ഛനായിട്ടാണ് അഭിനയിച്ചത്.
ഇടക്കാലത്ത് നാടകരംഗത്തു നിന്നും വിലക്ക് ഏര്‍പ്പെടുത്തിയപ്പോളായിരുന്നു സിനിമയിലേക്കുള്ള വരവ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ എന്ന ചിത്രത്തിലെ മുഖ്യവേഷത്തിലൂടെ സിനിമാപ്രേമികള്‍ക്കും അദ്ദേഹം സുപരിചിതനായി.ലൂസിഫറിലെ കൃഷ്ണന് നെടുമ്പള്ളി, ഇഷ്ഖിലെ മുരുകന്, ഹോമിലെ അപ്പച്ചന് എന്നീ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.35 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ഏറ്റവും ഒടുവില്‍ അഭിനയിച്ച ഹോമിലും ശ്രദ്ധേയ വേഷമായിരുന്നു തങ്കരാജിന്.