Connect with us

Hi, what are you looking for?

Exclusive

ചരിത്ര നേട്ടവുമായി ബിജെപി ;രാജ്യ സഭയിൽ 100 തികച്ച് പാർട്ടി

ചരിത്രത്തില്‍തന്നെ ആദ്യമായായി ബിജെപി രാജ്യസഭയില്‍ പാർട്ടി 100 തികയ്ക്കുന്നത്.90 നു ശേഷം 100 സീറ്റ് തികയ്ക്കുന്ന ആദ്യ പാര്‍ട്ടികൂടിയാണ് ബിജെപി. 1990 ല്‍ കോണ്‍ഗ്രസിനു 108 അംഗങ്ങളാനുണ്ടായത് . 245 അംഗ രാജ്യസഭയില്‍ കേവല ഭൂരിപക്ഷം ഇനിയും ബിജെപിക്കില്ല. എന്നാല്‍ പാർട്ടിയുടെ കരുത്തു കൂടുകയാണുണ്ടായത് . രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ എല്ലാം ബിജെപി പിയ്ക്ക് അനുകൂലമായി . അസം, ത്രിപുര, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ ഓരോ രാജ്യസഭാ സീറ്റ് വീതം വിജയിച്ചതോടെ രാജ്യസഭയില്‍ ബിജെപിയുടെ അംഗബലം നൂറിലെത്തി . ആ സാഹചര്യത്തിൽ പ്രതിപക്ഷത്തിന് രാജ്യസഭയിൽ പതിയെ മുന്‍തൂക്കം നഷ്ടപെടുമെന്ന സൂചനയാണ് ലഭിചത് . പ്രതിപക്ഷത്തിന്റെ ഭിന്നത പല വിഷയത്തിലും ബിജെപിക്ക് രാജ്യസഭയിൽ ഗുണകരമാനുണ്ടാക്കിയത് .
എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന ആന്ധ്ര, ഛത്തീസ്‌ഗഡ്, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ 52 സീറ്റുകളിലേക്കു വൈകാതെ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ സീറ്റ് കുറയും. അതുകൊണ്ട് തന്നെ കിട്ടിയ 100 സീറ്റിന് കാലാവധി കുറവായിരിക്കും. എന്നാല്‍ യുപിയില്‍ പിന്നീട് വോട്ടെടുപ്പ് നടക്കുമെന്നാണ് അറിയിപ്പ് . യുപിയിലെ 11 സീറ്റുകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പില്‍ എട്ടെണ്ണമെങ്കിലും നേടി നഷ്ടം നികത്താനാകുമെന്നാണു ബിജെപിയുടെ പ്രതീക്ഷ.

ആറു സംസ്ഥാനങ്ങളില്‍നിന്നുള്ള 13 സീറ്റുകളിലേക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടത്തിയത് . പഞ്ചാബില്‍ ഉണ്ടായിരുന്ന ഏക സീറ്റ് നഷ്ടപ്പെട്ടെങ്കിലും മൂന്നു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുമുള്ള ഓരോ സീറ്റുകള്‍ ബിജെപി നേടിയെടുത്തു . നിലവില്‍ 97 സീറ്റുകള്‍ ഉണ്ടായിരുന്ന ബിജെപിക്ക് ഇതോടെ നൂറു സീറ്റായി. 2014ല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തുമ്ബോള്‍ 55 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് രാജ്യസഭയിലുണ്ടായിരുന്നത്.രാജ്യസഭ തെരഞ്ഞെടുപ്പില്‍ ഏഴ് കോണ്‍ഗ്രസ് എംഎ‍ല്‍എമാര്‍ തങ്ങള്‍ക്ക് വോട്ടുചെയ്തതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. 126 അംഗ നിയമസഭയില്‍ രണ്ട് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ നാലുവോട്ടിന്റെ കുറവുണ്ടായിരുന്നു ബിജെപിക്ക്. പ്രതിപക്ഷത്തിന് ഒരുസീറ്റില്‍ വിജയിക്കാന്‍ സാധ്യതയുണ്ടായിരുന്നു. ബിജെപിയുടെ പവിത്ര മാര്‍ഗരിതയും യു.പി.പി.എല്ലിന്റെ റ്വങ്ക്ര നര്‍സാരിയുമായിരുന്നു എന്‍.ഡി.എ യുടെ ഇത്തവണത്തെ സ്ഥാനാര്‍ത്ഥികള്‍. എന്നാല്‍ പ്രതിപക്ഷം നിര്‍ത്തിയ കോണ്‍ഗ്രസിന്റെ സിറ്റിങ് എംപി റിപുണ്‍ ബോറയാണ് തോല്‍വിഏറ്റുവാങ്ങിയത് . വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് 14ല്‍ 13 സീറ്റുകളും എന്‍.ഡി.എയാണ് സ്വന്തമാക്കിയത് . അസമില്‍ നിന്നുള്ള ഒരുസീറ്റില്‍ വിജയിച്ചത് സ്വതന്ത്രനായി നിന്നവരാണ് .വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിൽ ഒഴിവുവന്ന നാലു രാജ്യസഭ സീറ്റുകളില്‍ ബിജെപിക്കും സഖ്യകക്ഷിക്കും വിജയം. പാര്‍ലമെന്ററി ചരിത്രത്തില്‍ ആദ്യമായാണ് രാജ്യസഭയില്‍ കോണ്‍ഗ്രസിന് ഒരു പ്രതിനിധി പോലും ഇല്ലാതാകുന്നത്. ത്രിപുരയിലെ സീറ്റ് അംഗബലത്തിന്റെ മികവില്‍ ബിജെപി വിജയിച്ചപ്പോള്‍ നാഗാലന്‍ഡില്‍ എതിരാളികളുണ്ടായില്ല . പ്രതിപക്ഷത്തിന്റെ അസാധുവോട്ടും ക്രോസ് വോട്ടിങ്ങും അസമിലെ രണ്ട് സീറ്റുകള്‍ ബിജെപിയും സഖ്യകക്ഷിയായ യു.പി.പി.എല്ലും സ്വന്തമാക്കി.
നാഗാലാന്‍ഡില്‍ നിന്നുള്ള സീറ്റില്‍ ബിജെപിക്ക് എതിരാളികളുണ്ടായിരുന്നില്ല . നേരത്തെ ബിജെപി സഖ്യകക്ഷി എന്‍.പി.എഫിന്റെ കൈവശമായിരുന്നു സീറ്റ്.ചരിത്രമെഴുതി നാഗാലാന്‍ഡില്‍ നിന്ന് രാജ്യസഭയിലെത്തുന്ന ആദ്യ വനിതയാണ് എസ്. ഫാന്‍ഗ്‌നോന്‍ കോന്‍യാക്. ത്രിപുരയില്‍ സിപിഎമ്മാണ് ബിജെപിയോട് തോറ്റത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മാണിക് സാഹയാണ് ത്രിപുരയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ വിജയിച്ചത്. സിപിഎം സ്ഥാനാര്‍ത്ഥിയും മുന്‍ എംഎ‍ല്‍എയുമായ ഭാനുലാല്‍ സാഹയാണ് തോറ്റത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...