Connect with us

Hi, what are you looking for?

Kerala

‘ജീവിതത്തില്‍ ഒരു പെറ്റികേസ് പോലും ഉണ്ടായിട്ടില്ല, പോലീസിന്റെ വാദം തെറ്റ്’- അഞ്ജലി റീമാദേവ്

ഹോട്ടല്‍ നമ്പര്‍ 18 പോക്‌സോ കേസില്‍ പരാതിക്കാരിയെ സഹായിച്ച എം.എല്‍.എ.യുടെ ഭാര്യയുടെ ഇടപെടല്‍ പരിശോധിക്കണമെന്ന് പ്രതി അഞ്ജലി റീമാദേവ്.

എം.എല്‍.എ.യുടെ ഭാര്യ അടക്കമുള്ളവരുടെ ഇടപെടലുകളെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ പറ്റില്ല. പരാതിക്കാരിയെക്കുറിച്ച് മാധ്യമങ്ങള്‍ തന്നെ അന്വേഷിച്ചാല്‍ കാര്യങ്ങള്‍ അറിയാന്‍ പറ്റും. എന്റെ ജീവിതത്തില്‍ ഒരു പെറ്റികേസ് പോലും ഉണ്ടായിട്ടില്ല. ആദ്യമായി ഒരു കേസ് വരുന്നത് ഈ പരാതിക്കാരി കൊടുത്ത കേസുകളാണ്. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയെന്ന് പറഞ്ഞ് വീണ്ടും വീണ്ടും ഓരോ കേസുകള്‍ വരിക എന്ന് പറഞ്ഞാല്‍ ഒരു ആസൂത്രിതമായ നീക്കമാണെന്ന് മനസിലാക്കണം’, അഞ്ജലി പറഞ്ഞു.

താന്‍ ബിസിനസ് മീറ്റിങ്ങിനാണ് നമ്പര്‍ 18-ല്‍ എത്തിയത്. കേസ് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ പറ്റില്ല. ദൈവം, നീതി, സത്യം എന്നീ മൂന്ന് കാര്യങ്ങളില്‍ വിശ്വസിച്ചാണ് മുന്നോട്ടുപോകുന്നത്. അതിന്റെ പോരാട്ടത്തിലാണ് താന്‍. പരാതിക്കാരി ഇതിനുമുമ്പും പല ഉന്നതരെയും ബ്ലാക്ക്‌മെയില്‍ ചെയ്തിട്ടുണ്ടെന്നും അഞ്ജലി റീമാദേവ് ആരോപിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...