Connect with us

Hi, what are you looking for?

Exclusive

കെ റെയിൽ- പിണറായിയോ ഉമ്മൻചാണ്ടിയോ ? യഥാർത്ഥ വില്ലൻ ആരാണ് ?

ഉമ്മൻ ചാണ്ടിയാണ് കെ റെയിൽ പദ്ധതി എന്ന ആശയം ആദ്യമായി കേരളത്തിൽ അവതരിപ്പിച്ചതെന്നതിനു തെളിവുകൾ പുറത്ത്. ഉമ്മൻ ചാണ്ടി കൊണ്ട് വന്ന ഈ പദ്ധതി തുടർന്ന് നടപ്പാക്കുക മാത്രമാണ് സിപിഎം ചെയ്തതന്നാണ് സംസ്ഥാന സർക്കാരിന്റെ പുതിയ വാദം .
കെ റെയിൽ പദ്ധതിക്കെതിരായ പ്രക്ഷോഭത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് കോൺഗ്രസ് ആണ് എന്നിരിക്കെ കോൺഗ്രസിന്റെ സമുന്നതനായ ഒരു നേതാവിനെതിരെ തന്നെ ഇത്തരത്തിലൊരു ആരോപണം ഉയർന്നു വന്നിരിക്കുന്നത് വലതു നേതൃത്വത്തെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.
വെറും രണ്ടുമണിക്കൂർ ലാഭത്തിനുവേണ്ടി ഒന്നരലക്ഷം കോടി രൂപ മുതൽമുടക്കി 1383 ഹെക്ടർ സ്ഥലം പൊലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പിടിച്ചെടുത്ത് ഈ പദ്ധതി നടപ്പിലാക്കാൻ സമ്മതിക്കില്ലെന്നാണ് ഉമ്മൻ ചാണ്ടി കഴിഞ ദിവസം പ്രതികരിച്ചത്. എന്നാൽ ഇതേ ഉമ്മൻ ചാണ്ടി തന്നെയാണ് കെ റെയിൽ കേരളത്തിൽ കൊണ്ട് വരൻ മുൻകൈയെടുത്തത് എന്നാണ് ഇപ്പോൾ ഇടതു സർക്കാരിന്റെ ആരോപണം.
അതിവേഗ റെയില്‍ കോറിഡോറുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പണ്ട് പങ്കു വെച്ച ഒരു പഴയ ഫേസ്ബുക്ക് കുറിപ്പ് കുത്തിപ്പൊക്കി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് പി.വി അന്‍വര്‍ എം.എല്‍.എ.
മൂന്നു മണിക്കൂര്‍കൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ട് എത്താവുന്ന പദ്ധതിയായ കെ റെയിൽ എന്ന് കാട്ടുന്ന ഉമ്മൻ ചാണ്ടിയുടെ ഫേസ് ബുക്ക് കുറിപ്പ് . ഇപ്പോൾ കെ-റെയില്‍ പദ്ധതിക്കെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം സമരം ശക്തമാക്കുമ്ബോഴാണ് പഴയ ഫേസ്ബുക്ക് കുറിപ്പ് തിരിഞ്ഞുകുത്തുന്നത്.
2012ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് യു.ഡി.എഫ് അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതിയെക്കുറിച്ച്‌ ഫേസ്ബുക്കില്‍ ഈ കുറിപ്പ് പങ്കു വെച്ചിരിക്കുന്നത് . 527 കിലോമീറ്റര്‍ ദൂരമുള്ള റെയില്‍ പദ്ധതിക്ക് 1,18,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ട് മൂന്ന് മണിക്കൂര്‍ കൊണ്ട് എത്താം. കൊല്ലത്തിന് 15 മിനിറ്റും കൊച്ചിക്ക് 53 മിനിറ്റും മതി. അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതി സംബന്ധിച്ച തീരുമാനം വിശദമായ ചര്‍ച്ചകള്‍ക്കുശേഷമേ ഉണ്ടാകൂവെന്നും ഇതേക്കുറിച്ച്‌ ജനങ്ങള്‍ക്കുള്ള ആശങ്കയകറ്റുമെന്നും കുറിപ്പില്‍ പറയുന്നുണ്ട്.


ഈ പോസ്റ്റിനെ പരിഹസിച്ചു കൊണ്ടാണ് പി വി അൻവർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
”ചാണ്ടി സെറിന്റെ കൂടി സ്വപ്നപദ്ധതിയാണിത്. റീച്ച്‌ തീരെ കുറവാണ്. അദ്ദേഹമൊക്കെ ഒരു നിലപാട് പറഞ്ഞാല്‍ പറഞ്ഞതാ!?
എല്ലാവരും അകമഴിഞ്ഞ് അദ്ദേഹത്തിന്റെ പോസ്റ്റ് പ്രോത്സാഹിപ്പിക്കണമെന്ന് കെ-റെയില്‍ സമിതിക്ക് വേണ്ടി വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.. എന്നും ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് പങ്കിട്ട് പി.വി അന്‍വര്‍ എം.എല്‍.എ പറഞ്ഞു.
ഇവിടെ അൻവർ അർപ്പിക്കുന്നത് പോലെ ഉമ്മൻ ചാണ്ടി അതിവേഗ റെയില്‍ കോറിഡോര്‍ എന്നൊരു പദ്ധതിയെക്കുറിച് പഠനം നടത്തി എന്നത് സത്യം തന്നെയാണ് . എന്നാൽ ആ പദ്ധതി മാത്രമല്ല കെ റെയിലിന് ബദലായി പിന്നീട്അദ്ദേഹം മുന്നോട്ട് വച്ച സബർബൻ ആശയവും റെയിൽവെ ബോർഡ് നിരാകരിച്ച പദ്ധതികളായിരുന്നു .ഈ രണ്ടു പദ്ധതികളും അന്ന് തന്നെ പരിസ്ഥിതി വിദഗ്ദ്ധർ എതിർക്കുകയാണ് ചെയ്തത് . ഇത് പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്ന വസ്തുത തിരിച്ചറിഞ്ഞതോടെ ഉമ്മൻ ചാണ്ടി ഈ പദ്ധതികൾ ഉപേക്ഷിച്ചു എന്നതാണ് യാഥാർഥ്യം. എന്നാൽ ഇപ്പോൾ പണ്ട് ഉമ്മൻ ചാണ്ടി കൊണ്ട് വന്ന കെ റെയിൽ പദ്ധതി യാഥാർഥ്യമാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത് എന്ന് കാട്ടി കാര്യങ്ങൾ യുഡി എഫിന്റെ തലയിൽ കെട്ടി വെച്ച് രക്ഷപെടാനുള്ള തീവ്ര ശ്രമത്തിലാണ് സിപിഎം .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...