Connect with us

Hi, what are you looking for?

Exclusive

കെ റെയിൽ വരും ഉറപ്പാണ് .. .. ഉറപ്പാണ് LDF .. കാരണമിതാ

കെ റെയില്‍ വരുമെന്ന് ഉറപ്പാണ്, മദ്യവര്‍ജനം നടപ്പാക്കിയത് പോലെ, 75 രൂപയുടെ ചിക്കന്‍ പോലെ, കെ ഫ

കെ റെയിലിനെതിരെയുള്ള ഒത്തിരി പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നമ്മൾ കണ്ടു കഴിഞ്ഞു .
എന്നിട്ടും പദ്ധതി ഉപേക്ഷിക്കാൻ തയ്യാറാവാതെ മുന്നോട്ടു പോകുന്ന സംസ്ഥാന സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനെതിരെ പൊതുജനങ്ങള്‍ ദിനം പ്രതി രംഗത്തേക്കിറങ്ങുകയാണ് .
വാട്സാപ്പിലൂടെയും മറ്റു സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുമെല്ലാം ജനങ്ങള്‍ അവരുടെ പ്രതികരണങ്ങള്‍ തുറന്നു പറയുകയാണ് . ആ രീതിയിൽ പ്രതികരണം തുറന്നു പറഞ്ഞുകൊണ്ടുള്ള ഒരു വാട്സ്സാപ്പ് സന്ദേശമാണ് മാധ്യമങ്ങളിലും മറ്റും ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഞാന്‍ കെ റെയില്‍ വരുമെന്ന് ഉറച്ച്‌ വിശ്വസിക്കുന്നുവെന്നാണ് ഈ സന്ദേശത്തിൽ എഴുതുന്ന ആൾ പറഞ്ഞിരിക്കുന്നത് . കെ റെയിൽ വരും എന്ന് പറയുന്നതെങ്ങനെ കെ റെയിൽ വിരുദ്ധ പോസ്റ്റ് ആകുമെന്ന സ്വാഭാവിക സംശയം എല്ലാവര്ക്കും തോന്നിയേക്കാ . ആ സംശയം മാറാൻ ഈ പോസ്റ്റ് മുഴുവൻ വായിക്കണം . ഈ സന്ദേശം ഒരു ആക്ഷേപഹാസ്യമാണെന്ന് ആദ്യം തന്നെ പറയാം . ‘എയര്‍-കേരള’യും, ‘സീ-പ്ലാന്‍’ പദ്ധതിയും, കോക്കോണിക്സ് ലാപ്ടോപ്പുമെല്ലാം ചൂണ്ടിക്കാട്ടിയാണ് വാട്സ്‌ആപ് പോസ്റ്റിലെ കെ റെയിലിനെതിരെയുള്ള വിമര്‍ശനം.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ :

ഞാന്‍ കെ-റെയില്‍ വരുമെന്ന് ഉറച്ച്‌ വിശ്വസിക്കുന്നു, കാരണം വാഗ്ദാനങ്ങള്‍ എല്ലാം നടപ്പാക്കിയവരാണ് കേരളം ഭരിക്കുന്നവര്‍. അവര്‍ ‘എയര്‍-കേരള’ വരുമെന്ന് പറഞ്ഞു, വന്നു. പിന്നീട് ‘Sea-Plane’ പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞു, നടപ്പാക്കി. കോക്കോണിക്സ് ലാപ്ടോപ്പ് ആപ്പിള്‍ കമ്ബനിയെ പൂട്ടിക്കെട്ടിക്കുമെന്ന് പറഞ്ഞു, അച്ചട്ടായി. എരുമേലി വിമാനത്താവളം വരുമെന്ന് പറഞ്ഞു, രണ്ടെണ്ണം വന്നു. കോഴിക്കോടും തിരുവനന്തപുരത്തും ‘ലൈറ്റ്-മെട്രോ’ വരുമെന്ന് പറഞ്ഞു, വയനാട്ടിലും ഇടുക്കിയിലുമടക്കം 4 എണ്ണം വന്നു. 2017 ല്‍ തോമസ് ഐസക്ക് പറഞ്ഞു കെഎസ്‌ആര്‍ടിസി 2 വര്‍ഷം കൊണ്ട് ലാഭത്തിലാവുമെന്ന്, വെറും 2 മാസം കൊണ്ട് ലാഭത്തിലായി. ആലപ്പുഴയെ സ്വിറ്റ്സര്‍ലണ്ടാക്കുമെന്ന് പറഞ്ഞു, 80% സ്വിറ്റ്സര്‍ലാന്റാക്കി, ബാക്കി ഭാഗം സിഡ്നിയുമാക്കി. K-ഫോണ്‍’ കൊണ്ട് വന്ന് അമ്ബാനിയെ കെട്ടുകെട്ടിക്കുമെന്ന് പറഞ്ഞു, അമ്ബാനി കുത്തുപാളയെടുത്തു, ഒടുവില്‍ ആത്മഹത്യ ചെയ്തു. വെള്ളപ്പൊക്ക പരിഹാരത്തിനായി ‘റൂം-ഫോര്‍-റിവര്‍’ പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞു, ഇപ്പോ വെള്ളപ്പൊക്കമെന്താന്ന് പോലും അറിയാതായി. നോക്കുകൂലി നിര്‍ത്തലാക്കുമെന്ന് പറഞ്ഞു, പറഞ്ഞു തീര്‍ന്നപ്പോള്‍ തന്നെ ClTU സ്വയം പിരിച്ചു വിട്ടു. 75 രൂപയ്ക്കു K-ചിക്കന്‍ തരുമെന്ന് പറഞ്ഞു, തിന്നു തിന്നു മുട്ട ഇടാന്‍ തുടങ്ങി. മദ്യവര്‍ജനം നടപ്പാക്കുമെന്ന് പറഞ്ഞു, ഒരു തുള്ളി മണക്കാന്‍ പോലും കിട്ടുന്നില്ല. സര്‍ക്കാര്‍ ആശുപത്രികള്‍ എല്ലാം ലോകോത്തരവും മികവിന്റെ കേന്ദ്രങ്ങള്‍ ആകുമെന്ന് പറഞ്ഞു, ബൈഡന്‍ ഇന്നലെ ആണ് മൂലക്കുരു ഓപ്പറേഷന്‍ കഴിഞ്ഞു തിരിച്ചു അമേരിക്കക്ക് പോയത്. 2 ലക്ഷം കോടി വിദേശനിക്ഷേപം ഇതാ വന്നു കഴിഞ്ഞു എന്ന് പറഞ്ഞു, ഇന്നലെയും ഞാന്‍ വഴിയില്‍ കിടന്ന ഒരു വിദേശ നിക്ഷേപത്തില്‍ തട്ടി വീഴാന്‍ പോയി, എവിടെ നോക്കിയാലും വിദേശ നിക്ഷേപമാണ്. കോവിഡിന് ഇവിടെ വാക്സിന്‍ ഉണ്ടാക്കുമെന്ന് പറഞ്ഞു, K-വാക്സിന്റെ മികവില്‍ അന്താരാഷ്ട്ര വാക്സിന്‍ കമ്ബനികള്‍ പൂട്ടിക്കെട്ടി. ഇത്രയുമൊക്കെ നടന്നതാണങ്കില്‍ K റെയിലും നടക്കും.
LDF അല്ലേ.. ഉറപ്പാണ്

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...