തിരുവല്ലം സ്റ്റേഷനില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച സുരേഷിന്റെ ശരീരത്തില്‍ സംശയാസ്പദമായി ചതവുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അന്വേഷണം സി.ബി.ഐക്കു കൈമാറാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരവിട്ടു. കേസ് ഫയല്‍ ക്രൈംബ്രാഞ്ച് പ്രത്യേകസംഘം ഉടന്‍ സി.ബി.ഐക്ക് കൈമാറും. കസ്റ്റഡി മരണം ഉണ്ടായാല്‍ കേസ് സി.ബി.ഐക്കു വിടണമെന്നാണു സര്‍ക്കാര്‍ ഡി.ജി.പിക്കു നല്‍കിയിരുന്ന നിര്‍ദേശം.
ക്രൈംബ്രാഞ്ച് എ.ഡി.ജി.പി: എസ്.ശ്രീജിത്തും സി.ബി.ഐ. അന്വേഷണം ശിപാര്‍ശ ചെയ്തിരുന്നു. മരിച്ച സുരേഷിന്റെ ശരീരത്തില്‍ 12 ചതവുണ്ടെന്നും ഇത് മരണകാരണമായേക്കാമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേഷന് എസ്.ഐമാരായ വിപിന്‍ പ്രകാശ്, വൈശാഖ്, ഗ്രേഡ് എസ്.ഐ: സജീവ് എന്നിവരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയും സ്റ്റേഷന് ഹൗസ് ഓഫീസര്‍ സുരേഷ് വി.നായര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
ശരീരത്തില്‍ പരുക്കില്ലെന്നും ഹൃദയാഘാതമാണു മരണകാരണമെന്നും ലോക്കല്‍ പോലീസ് അവകാശപ്പെട്ടിരുന്നെങ്കിലും ക്രൈംബ്രാഞ്ച് അക്കാര്യം നിഷേധിച്ചിരുന്നു.
താടിയെല്ലിനുതാഴെ കഴുത്തിന്റെ വലതുവശത്തും വലതുതുടയുടെ പിന്‍ഭാഗത്തും മുതുകിനു മുകളിലും താഴെയുമായി ആറോളം ചതവുകള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ചതവുകള്‍ കസ്റ്റഡിയിലെടുത്തശേഷം ഉണ്ടായതാണോ അതോ സംഭവസ്ഥലത്തുവച്ച് സുരേഷിനെ പോലീസ് മര്‍ദിച്ചപ്പോള്‍ ഉണ്ടായതാണോ എന്ന കാര്യമാണ് ഇനി അറിയാനുളളത്. സുരേഷിനെ ആശുപത്രിയില്‍ എത്തിക്കുന്നതിലും പോലീസിനു വീഴ്ച സംഭവിച്ചിരുന്നു. കേസ് സി.ബി.ഐ.ക്കു വിടണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആവശ്യപ്പെട്ടിരുന്നു.
You May Also Like
Sticky Post
നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...
Sticky Post
എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...
Kerala
സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....
Sticky Post
ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്കുമാറും തമ്മിലുള്ള വാക്പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...