Connect with us

Hi, what are you looking for?

India

നി​മി​ഷ പ്രി​യ​യു​ടെ മോ​ച​ന​ത്തി​നാ​യി സ​ഹാ​യി​ക്കും: കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍

യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട മ​ല​യാ​ളി യു​വ​തി നി​മി​ഷ പ്രി​യ​യു​ടെ മോ​ച​ന​ത്തി​നാ​യി സ​ഹാ​യി​ക്കു​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍.നി​മി​ഷ പ്രി​യ​ക്കു അ​പ്പീ​ല്‍ ന​ല്‍​കാ​നു​ള്ള സൗ​ക​ര്യം സ​ര്‍​ക്കാ​ര്‍ ന​ല്‍​കും. ഇ​തി​നാ​യി എം​ബ​സി​യെ സ​ഹാ​യി​ക്കും. ദ​യാ​ധ​ന ച​ര്‍​ച്ച​ക​ള്‍​ക്കാ​യി ഇ​ന്ത്യ​ക്കാ​ര്‍​ക്ക് യെ​മ​നി​ല്‍ യാ​ത്രാ​നു​മ​തി ന​ല്‍​കു​മെ​ന്നും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.

ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യി​ല്‍ ജ​സ്റ്റീ​സ് യ​ശ്വ​ന്ത് വ​ര്‍​മ​യു​ടെ ബെ​ഞ്ചി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സേ​വ് നി​മി​ഷ പ്ര​യ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കേ​ന്ദ്രം ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യി​ല്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​മ​ഹ്ദി 2017-ല്‍ ​കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് പാ​ല​ക്കാ​ട് സ്വ​ദേ​ശി നി​മി​ഷ പ്രി​യ​ക്കു വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. വ​ധ​ശി​ക്ഷ​യി​ല്‍ ഇ​ള​വു ല​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​മി​ഷ പ്രി​യ ന​ല്‍​കി​യ ഹ​ര്‍​ജി യെ​മ​നി​ലെ അ​പ്പീ​ല്‍ കോ​ട​തി ത​ള്ളി​യി​രു​ന്നു. അ​പ്പീ​ല്‍ കോ​ട​തി വി​ധി​ക്ക് എ​തി​രെ സു​പ്രീം കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കാ​ന്‍ നി​മി​ഷ പ്രി​യ​ക്ക് അ​വ​കാ​ശ​മു​ണ്ട്.

ഇ​തി​നു​ള്ള സ​ഹാ​യം ന​ല്‍​കു​മെ​ന്നാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ചൊ​വ്വാ​ഴ്ച ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ച​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ ത​ര്‍​ജ്ജി​മ ചെ​യ്യു​ന്ന​തി​ന് ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ഹാ​യം സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പാ​ക്കു​മെ​ന്നും കേ​ന്ദ്ര​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് 2016 മു​ത​ല്‍ യെ​മ​നി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന​തി​ന് ഇ​ന്ത്യ​ക്കാ​ര്‍​ക്ക് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തി​നാ​ല്‍ നി​മി​ഷ പ്രി​യ​യു​ടെ ബ​ന്ധു​ക്ക​ള്‍​ക്കോ, അ​വ​രു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന സം​ഘ​ട​ന​ക​ളി​ലെ അം​ഗ​ങ്ങ​ള്‍​ക്കോ യെ​മ​നി​ലേ​ക്ക് പോ​കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...