Connect with us

Hi, what are you looking for?

Exclusive

പോക്‌സോ കേസ്: ബുധനാഴ്ച ഹാജരാകണം, അഞ്ജലി റീമാദേവിന് ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്

ഹോട്ടല്‍ നമ്പര്‍ 18 പോക്‌സോ കേസില്‍ പ്രതിയായ അഞ്ജലി റീമാദേവിന് ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്. ബുധനാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസില്‍ അഞ്ജലിക്ക് നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

പോക്‌സോ കേസില്‍ കഴിഞ്ഞദിവസമാണ് നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട് കീഴടങ്ങിയത്. ഞായറാഴ്ച രാവിലെ മട്ടാഞ്ചേരി പോലീസ് സ്‌റ്റേഷനില്‍ എത്തിയാണ് റോയി കീഴടങ്ങിയത്. തുടര്‍ന്ന് പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു.തിങ്കളാഴ്ച രാവിലെ രണ്ടാംപ്രതിയായ സൈജു തങ്കച്ചനും പോലീസില്‍ കീഴടങ്ങിയിരുന്നു. കൊച്ചി മെട്രോ പോലീസ് സ്‌റ്റേഷനിലാണ് സൈജു കീഴടങ്ങിയത്.

വയനാട് സ്വദേശിനിയായ യുവതിയുടെയും പ്രായപൂര്‍ത്തിയാകാത്ത മകളുടെയും പരാതിയിലാണ് നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട്, സൈജു തങ്കച്ചന്‍, അഞ്ജലി റീമാദേവ് എന്നിവര്‍ക്കെതിരേ പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് അമ്മയുടെയും മകളുടെയും പരാതിയില്‍ പറയുന്നത്.

പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അഞ്ജലി റീമാദേവിന് മാത്രമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തുടര്‍ന്ന് റോയിയും സൈജുവും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷയില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. ഇതോടെ ഇരുവരും സുപ്രീംകോടതിയിലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് റോയി വയലാട്ടും സൈജു തങ്കച്ചനും പോലീസില്‍ കീഴടങ്ങിയത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...