Connect with us

Hi, what are you looking for?

Exclusive

ചെന്നിത്തലയെ കളിയാക്കിയ മുഖ്യനെ തിരിച്ചടിച്ച് വി ടി ബൽറാം

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി വി ടി ബൽറാം . അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പരാജയം ചൂണ്ടിക്കാട്ടിയായിരുന്നു മുഖൈമ്ബന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നേരെ പരിഹാസ പരാമർശം നടത്തിയത്. നിങ്ങൾക്കിന്നു ദുർദ്ദിനമാണല്ലോ അല്ലെ എന്നായിരുന്നു വലിയഴീക്കൽ പാലത്തിന്റെ ഉത്‌ഘാടന വേദിയിൽ വെച്ച് രമേശ് ചെന്നിത്തലയോട് പിണറായി വിജയൻ ചോദിച്ചത്.
തോൽ‌വിയിൽ കുത്തി നോവിക്കാൻ പരിഹാസം നിറച്ച ചോദ്യവുമായി എത്തി വഷളൻ ചിരി ചിരിച്ച സഖാവ് പിണറായിക്ക് ഫേസ് ബുക്ക് പോസ്റ്റിലൂടെയാൻ വി ടി ബൽറാം മറുപടി നൽകിയത്.

ശരിയാണ് സെർ, ഞങ്ങൾക്കൊക്കെ ഇന്ന് ദുർദ്ദിനം തന്നെയാണ്. ഞങ്ങൾക്കതിന്റെ ദുഃഖവുമുണ്ട്. ഇന്നത്തെ ദിവസം സന്തോഷം തോന്നുന്നവർ സന്തോഷിച്ചാട്ടെ, ആഘോഷിക്കാൻ തോന്നുന്നവർ ആഘോഷിച്ചാട്ടെ..’ എന്നായിരുന്നു ബൽറാം പിണറായിക്കുള്ള മറുപടിയായി ഫേസ് ബുക്കിൽ കുറിച്ചത്.

ആലപ്പുഴയിലെ ആറാട്ടുപുഴ പഞ്ചായത്തിലെ തീരദേശ മേഖലയായ വലിയഴീക്കലിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ അഴീക്കലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന വലിതീരദേശ ഹൈവേയുടെ ഭാഗമാണ് വലിയഴീക്കല്‍ പാലം. ഈ ഉത്‌ഘാടന വേദിയിൽ വളരെ വികാരനിര്ഭരമായായിരുന്നു ചെന്നിത്തല പ്രസംഗിച്ചത് . പാലം ജനങ്ങൾക്കായി തുറന്നു കൊടുക്കുന്ന ഈ ദിവസം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. എന്നാൽ ചെന്നിത്തലയെ വേദിയിൽ ഇരുത്തിക്കൊണ്ട് തന്നെ പിണറായി വിജയൻ ഈ വാക്കുകളെ കളിയാക്കിക്കൊണ്ട് നിങ്ങൾക്കിന്നു ദുർദ്ദിനമാണല്ലോ എന്ന് ചോദ്യം ഉന്നയിക്കുകയായിരുന്നു. യു പി യിലെ തിരഞ്ഞെടുപ്പ് തോൽവിയെ പരോക്ഷമായായി പരാമസ്യഹിച്ചു ജോണ്ടായിരുന്നു പിണറായി വിജയൻറെ ഈ പരിഹാസം.

വികസന പ്രവർത്തനങ്ങൾ വരും തലമുറയ്ക്ക് കൂടിയുള്ളതാണ്. അതിൽ തീർച്ചയായും ചെന്നിത്തലയ്ക്കും അഭിമാനിക്കാം , സന്തോഷിക്കാം. എന്നാൽ ഇന്നത്തെ ദിവസം അദ്ദേഹത്തിന് ദുർദ്ദിനമാണ് . അതിനു കാരണം മറ്റൊന്നാണ് എന്നും പിണറായി വിജയൻ പറഞ്ഞു.

പിണറായി വിജയനോട് പരിഹാസത്തിനുള്ള മറുപടിയായിട്ടാണ് വി ടി ബൽറാം തന്റെ ഫേസ് ബുക്കിൽ ഇത്തരത്തിൽ ഒരു കുറിപ്പുമായി എത്തിയത്.

ഇന്നലെയായിരുന്നു വലിയഴീക്കല്‍ പാലം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത് . പുതിയ പാലം വരുന്നതോടെ ആലപ്പുഴ-കൊല്ലം ദൂരം 28 കിലോമീറ്ററോളം കുറയും. നിലവിൽ 86 കിലോമീറ്ററാണ് ഇരു പഞ്ചായത്തുകളും തമ്മിലുള്ള ദൂരം. ഇത് 58 കിലോമീറ്ററായി ചുരുങ്ങും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
പാലം യാഥാര്‍ത്ഥ്യമായതോടെ ഈ മേഖലയുടെ വിനോദസഞ്ചാര സാധ്യതകള്‍ ഗണ്യമായി വര്‍ധിക്കും. അതു കണക്കിലെടുത്ത് ഇവിടെ ആവശ്യമായ അധിക സൗകര്യങ്ങള്‍ വിനോദസഞ്ചാര വകുപ്പ് ഏര്‍പ്പെടുത്തും. മേഖല ലോകശ്രദ്ധയിലേക്ക് ഉയരും.
ഏഷ്യയിൽ ഏറ്റവും നീളമുള്ള ടെൻഷൻ സ്റ്റീൽ ബാർ കോൺക്രീറ്റ് ബോ സ്റ്റ്രിങ് പാലമാണ് വലിയഴീക്കൽ പാലം. ചൈനയിലെ 1741 മീറ്റർ നീളമുള്ള ചാ‍വോതിയാൻമെൻ പാലം കഴിഞ്ഞാൽ ഏഷ്യയിലെ ഏറ്റവും നീളം നീളം‌കൂടിയ രണ്ടാമത്തെ ബോസ്റ്റ്രിങ് പാലവുമാണ് വലിയഴീക്കലേത്. തെക്കനേഷ്യയിലെ ഒന്നാമത്തെയും.

എന്തായാലും പരിഹാസ ശരം നീട്ടിയെങ്കിലും ഇതാണ് മനോഹരമായ ഈ നിര്‍മിതിയുടെ ഉദ്ഘാടനത്തിന് നേരിട്ട് വന്നിരുന്നില്ലായെങ്കില്‍ വലിയ നഷ്ടമാകുമായിരുന്നു എന്നും ഈ പാലം നിര്‍മിക്കുന്നതിന് ആദ്യം മുന്‍ കൈ എടുത്ത രമേശ് ചെന്നിത്തലയെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

പാലത്തിന് സമീപം നടന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആണ് അധ്യക്ഷത വഹിച്ചത് . ഇവർക്ക് പുറമെ മന്ത്രിമാരായ സജി ചെറിയാന്‍, പി. പ്രസാദ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. എം.പിമാരായ എ.എം. ആരിഫ്, കെ. സോമപ്രസാദ്, എം.എല്‍.എ.മാരായ രമേശ് ചെന്നിത്തല, സി.ആര്‍. മഹേഷ്, പി.പി. ചിത്തഞ്ജന്‍, ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, കൊല്ലം ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍, പൊതുമരാമത്ത് പാലം വിഭാഗം ചീഫ് എന്‍ജിനീയര്‍ എസ്. മനോ മോഹന്‍, ജനപ്രതിനിധികളായ അംബുജാക്ഷി ടീച്ചര്‍, ദീപ്തി രവീന്ദ്രന്‍, എന്‍. സജീവന്‍, യു. ഉല്ലാസ്, ജോണ്‍ തോമസ്, വസന്ത രമേശ്, പി.വി. സന്തോഷ്, നിഷ അജയകുമാ

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...