Connect with us

Hi, what are you looking for?

Exclusive

പ്രളയം തടയാൻ നടപടി വേണം : അഡ്വ. ഷോൺ ജോർജ് ഹൈക്കോടതിയെ സമീപിച്ചു.

പ്രളയം തടയാൻ നടപടി ആവശ്യമുന്നയിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും അഭിഭാഷകനുമായ അഡ്വ. ഷോൺ ജോർജ് ഹൈക്കോടതിയിൽ .
കഴിഞ്ഞ നാലു വർഷക്കാലമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രളയം തടയുന്നതിന് നദികളിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും,മണലും,കല്ലും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഒണ്ടാണ് അഡ്വ. ഷോൺ ജോർജ് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയിരിക്കുന്നത് . കോട്ടയം ജില്ലയിലെ മീനച്ചിലാറിന്റെയും മണിമലയാറിന്റെയും ഇവയുടെ കൈവഴികളായ പുഴകളിലെയും മണൽ നീക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് ഷോൺ ഹൈക്കോടതിയെ സമീപിച്ചത്. നിരന്തരമായി ഉണ്ടാകുന്ന പ്രളയങ്ങൾ മൂലം പല സ്ഥലങ്ങളിലും കല്ലും മണലും അടിഞ്ഞ് പുഴകൾ ഇല്ലാതായ അവസ്ഥയാണ്. അതുകൊണ്ട് തന്നെ വരാൻ പോകുന്ന മഴക്കാലത്ത് ചെറിയ വെള്ളപ്പൊക്കം പോലും വൻ ദുരന്തങ്ങൾ ക്ഷണിച്ചു വരുത്തും. പലസ്ഥലങ്ങളിലും പുഴ ദിശ മാറി ഒഴുകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

   തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് മണൽ നീക്കം ചെയ്യുന്നതിനെ സംബന്ധിച്ച് പദ്ധതി തയ്യാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതിനുള്ള പണം എവിടെ നിന്ന് കണ്ടെത്തും എന്ന് പറയുന്നില്ല. ഇനി മഴക്കാലം വരുവാൻ വെറും മൂന്നുമാസം മാത്രം ശേഷിക്കേ ഇപ്പോഴും തുടരുന്ന   സർക്കാരിന്റെ ഉദാസീന നടപടിയിൽ പ്രതിഷേധിച്ചാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഷോൺ പറഞ്ഞു.

ഹർജി പരിഗണിച്ച കോടതി രണ്ടാഴ്ചയ്ക്കുള്ളിൽ ഈ വിഷയത്തിൽ നിലപാട് അറിയിക്കുവാൻ സർക്കാരിന് നിർദ്ദേശം നൽകി. 2018ലെ പ്രളയത്തിന് ശേഷം നാലുവർഷം കഴിഞ്ഞിട്ടും അതിന് മുഖ്യ കാരണമായ ഇടുക്കി ഡാം ഉൾപ്പെടെയുള്ള ഡാമുകളിൽ അടിഞ്ഞു കൂടിയിരിക്കുന്ന ചെളി നീക്കം ചെയ്യാൻ കഴിയാത്ത സർക്കാർ തികഞ്ഞ പരാജയമാണെന്നതിന് തെളിവാണിതെന്നും വീഴ്ചകളിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ കഴിയാത്ത സർക്കാരിനെതിരെ സാധാരണക്കാരന്റെ ഏക ആശ്രയം കോടതികൾ മാത്രമാണെന്നും ഷോൺ ജോർജ് പറഞ്ഞു.

നിലവിൽ തൻ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലെ പുസ്‌കകളുടെ വിഷയത്തിലാണ് ഷോൺ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത് . എന്നാൽ ഷോണിന്റെ ഈ പോരാട്ടം മറ്റുള്ളവർക്കും പ്രചോദനമാക്കുമെന്ന കാര്യത്തിൽ തർക്കമില്ല . കേരളം മുഴുവൻ ബാധിക്കുന്ന ഈ പ്രശ്നത്തിൽ ആദ്യ പടി തന്റെ മണ്ഡലത്തിൽ നിന്നും തുടങ്ങി വെച്ച ഷോൺ ഈ പോരാട്ടത്തിൽ വിജയം കാണുക തന്നെ ചെയ്യും .
എന്നാൽ ഏതെങ്കിലും കാരണവശാൽ സർക്കാർ നിലപാട് എതിരായാൽ ഏതറ്റം വരെയും ഈ വിഷയത്തിൽ കേസ് മുന്നോട്ട് കൊണ്ട് പോയി കേരളത്തിലെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന ദൃഢ നിശ്ചയത്തിലാണ് ഷോൺ ജോർജ് .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...