ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിസാഹാസം ഷെയ്ന് കെയ്ത്ത് വോണ്‍ (52) അന്തരിച്ചു. തായ്ലന്റിലെ വോണിന്റെ വില്ലയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വോണിന്റെ മാനേജ്മെന്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് മരണം സ്ഥിരീകരിച്ചത്. വില്ലയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് വിവരം. ഉടന്‍ തന്നെ മെഡിക്കല്‍ സംഘം വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
1992ല്‍ ടെസ്റ്റ് ക്രിക്കറ്റ് ആരംഭിച്ച വോണ്‍ ലെഗ് സ്പിന്‍ കൊണ്ട് ക്രിക്കറ്റ് ആരാധകരെ വിസ്മയിപ്പിച്ചു. ഓസ്ട്രേലിയക്കായി 145 ടെസ്റ്റില്‍നിന്ന് 708 വിക്കറ്റുകള്‍ നേടി. 15 വര്‍ഷത്തോളം അന്താരാഷ്ട്ര ക്രിക്കറ്റില്‍ താരമായിരുന്നു വോണ്‍. പിന്നീട് കമന്ററേറ്ററായും ക്രിക്കറ്റ് ലോകത്ത് സജീവമായി. 2007 ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരായ ഓസ്ട്രേലിയയുടെ 5-0 ആഷസ് പരമ്പര വിജയത്തിന് പിന്നാലെയാണ് വോണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.