സംസ്ഥാന സമിതിയിലെ സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ച പ്രതികരണം സ്ത്രീവിരുദ്ധമാണെന്ന് ആരോപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തി തഹ്ലിയ. വനിതാ കമ്മീഷന് പരാതി നല്കി. സംസ്ഥാന സമിതിയില്‍ അമ്പത് ശതമാനം സംവരണം ഏര്‍പ്പെടുത്തുമോയെന്ന ചോദ്യത്തിന് കോടിയേരി ബാലകൃഷ്ണന് നല്കിയ മറുപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
കോടിയേരി ബാലകൃഷ്ണന്റെ മറുപടി പൊതുപ്രവര്‍ത്തകരായ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഫാത്തിമ തഹ്ലിയ പരാതിയില്‍ ആവശ്യപ്പെടുന്നു