Connect with us

Hi, what are you looking for?

Kerala

കേന്ദ്രം ഇടപെടുന്നു…അടപടലം പെടുമല്ലോ ശിവശങ്കരാ…സ്വയം വിരമിച്ചാലും രക്ഷയില്ല…

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് വേണ്ടപ്പെട്ടവരെ സേഫ് ആക്കാനും മുഴുവൻ കുറ്റങ്ങളും സ്വപ്ന സുരേഷിന്റെ തലയിൽ കെട്ടിവെക്കാനും വിദഗ്ധോപദേശത്തിൽ പുസ്തകം എഴുതിയ ശിവശങ്കർ ഊരാക്കുടുക്കിലേക്ക്.പുസ്തകമെഴുതിലൂടെ ശിവശങ്കർ അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ നഗ്നമായി ലംഘിച്ചെന്ന് കാണിച്ച് അന്വേഷണ ഏജൻസികൾ കേന്ദ്രത്തെ സമീപിക്കും.ഇതുമായി ബന്ധപ്പെട്ട് നിയമവിദഗ്ധരുമായി ആലോചിച്ച് ശിവശങ്കറിന്റെ ജാമ്യ റദ്ദാക്കാനുള്ള നടപടികളുമായി അന്വേഷണ ഏജൻസികൾ മുന്നോട്ടു പോകുന്നതായാണ് അറിവ്.കാര്യങ്ങൾ ഇങ്ങനെയൊക്കെ മുൻപോട്ടു പോകുമ്പോൾ പതിനെട്ടാമത്തെ അടവായ സ്വയം വിരമിക്കലിനെക്കുറിച്ചും ശിവശങ്കർ ആലോചിക്കുന്നതായി സൂചനയുണ്ട്.അങ്ങനെ സ്വയം വിരമിക്കൽ എടുത്താലും കേസിന്റെ നൂലാമാലകളിൽ നിന്നും ശിവശങ്കറിന് അങ്ങനെയൊന്നും ഊരാനാകില്ലെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
അന്വേഷണവും കേസുമൊക്കെയായി മുന്നോട്ടുപോകുമ്പോൾ തന്റെ പെൻഷനും മറ്റാനുകൂല്യങ്ങളും യഥാസമയം കിട്ടാനുള്ള നീക്കമാണ് സ്വയം വിരമിക്കാനുള്ള തീരുമാനത്തിന് പിന്നിൽ.അന്വേഷണ ഏജൻസികളുടെ ആവശ്യപ്രകാരം കേന്ദ്ര സർക്കാർ നടപടികൾ ഉണ്ടായാൽ അതിനെ കോടതിയിൽ ചോദ്യം ചെയ്യണം,കോടതിയിൽ നിന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ അതും വലിയ പ്രതിസന്ധിയാകും.വിഷയത്തിൽ കേരള സർക്കാരിന് ഒന്നും ചെയ്യാനും കഴിയില്ല.ഇതെല്ലം ശിവശങ്കറിനെ സ്വയം വിരമിക്കലിനെ കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.ഇപ്പോൾ തന്റെ രക്ഷകനായിരുന്ന സാക്ഷാൽ പിണറായി വിജയൻ പോലും ശിവശങ്കറിനെ അടുപ്പിക്കുന്നില്ല,ഈ ഒറ്റപ്പെട്ട അവസ്ഥയും സ്വയം വിരമിക്കൽ എന്ന പോംവഴിക്ക് പിന്നിലുണ്ട്.എന്നാൽ കുറഞ്ഞത് അടുത്ത വർഷം വരെയെങ്കിലും സർവീസിൽ തുടരാനാണ് ചില സുഹൃത്തുക്കളുടെ ഉപദേശം.
മറുവശത്ത് ശിവശങ്കറിനെ മണിച്ചിത്രത്താഴിട്ട് പൂട്ടനുള്ള ഒരുക്കത്തിലാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ.അന്വേഷണ ഏജൻസികളെ ഇകഴ്ത്തിക്കെട്ടുന്ന പരാമർശങ്ങൾ അടങ്ങിയ പുസ്തകം എഴുതിയത് സർവീസ് ചട്ടങ്ങളുടെ കടുത്ത ലംഘനം തന്നെയാണെന്നാണ് നിയമവിദഗ്ധരും പറയുന്നത്.അതിനൊപ്പമാണ് സ്വപ്ന സുരേഷിന്റെ മൊഴികളും.ഈ വസ്തുതകളെല്ലാം അന്വേഷണ ഏജൻസികൾ കേന്ദ്ര പേർസണൽ മന്ത്രാലയത്തെ അറിയിക്കും.


സ്വർണക്കടത്തു കേസ് അന്വേഷിക്കാൻ കേന്ദ്ര ഏജൻസികളെ ഏൽപ്പിച്ച്ത് കേന്ദ്ര സർക്കാരാണ്,അതിനാൽ തന്നെ അന്വേഷണ ഏജൻസികളെ വിമർശിക്കുന്നത് കേന്ദ്ര സർക്കാരിനെ വിമര്ശിക്കുന്നതിന് തുല്യമായി കണക്കാക്കേണ്ടി വരും.അതിനാൽ തന്നെ ശിവശങ്കറിന്റെ പുസ്തകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി അതിന്റെ ഒർജിനലിനോടൊപ്പം കേന്ദ്ര സർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയക്കാനാണ് ഇ ഡിയുടെ തീരുമാനം.അന്വേഷണ ഏജൻസികളുടെ ഈ നീക്കത്തിൽ കേന്ദ്രം അന്വേഷണ കമ്മീഷനെ നിയോഗിക്കാനാണ് സാധ്യത,അത് ശിവശങ്കറിന് ഊരാക്കുടുക്കാകും .
അഖിലേന്ത്യാ സർവീസ് ചട്ടം പ്രകാരം സെർവിസിലിരിക്കുന്ന ഉദ്യോഗസ്ഥൻ കേന്ദ്ര സംസ്ഥാന സർക്കാരുകളെ വിമർശിക്കാൻ പാടില്ല.റേഡിയോ,ടെലിവിഷൻ,പൊതു മാധ്യമം,പ്രസിദ്ധീകരിച്ച രേഖകൾ എന്നിവയിലൂടെ വിമര്ശനം അനുവദനീയമല്ല.അത് ഉദ്യോഗസ്ഥന്റെ സ്വന്തം പേരിൽ ഉള്ളതാണെങ്കിലും മറ്റ്പെരുവച്ചുള്ളതാണെങ്കിലും കുറ്റകരമാണ്.ഇതും ഗൗരവതരമായ കാര്യമാണ്.
മറ്റൊന്ന് സ്വപ്നയുടെ മൊഴികളാണ്…
ഒരു സ്ത്രീ എന്ന നിലയിൽ തന്നെ ശിവശങ്കർ ചൂഷണം ചെയ്ത് നശിപ്പിച്ചുവെന്നാണ് സ്വപ്നയുടെ പ്രധാന ആരോപണം.അതിൽ എല്ലാം അടങ്ങിയിട്ടുണ്ട്.കഴിഞ്ഞ മൂന്നു വര്ഷങ്ങളായി ശിവശങ്കർ തന്റെ ജീവിതത്തിലെ അഭിവാജ്യ ഘടകമാണെന്നും എന്തും താൻ ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമേ ചെയ്തിരുന്നൊള്ളു എന്നും സ്വപ്ന വിവിധ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു.
ശിവശങ്കറിന്റെ പുസ്തകം പുറത്തു വന്ന പശ്ചാത്തലത്തിലായിരുന്നു സ്വപ്ന കേരളം ഞെട്ടിയ ഈ വെളിപ്പെടുത്തലുകൾ വിവിധ ചാനലുകളിലൂടെ ആവർത്തിച്ചത്.താൻ ഒരു ആത്മകഥ എഴുതിയാൽ ശിവശങ്കറിനെക്കുറിച്ച് പലതും തുറന്നു പറയേണ്ടിവരുമെന്നും ഒരു പാട് രഹസ്യങ്ങൾ പുറത്തുവരുമെന്നും സ്വപ്ന പറഞ്ഞിട്ടുണ്ട്.ഐ ടി വകുപ്പിൽ സ്വപ്നക്ക് ജോലി വാങ്ങി നൽകിയത് താനല്ല എന്ന ശിവശങ്കറിന്റെ പുസ്തകത്തലെ പരാമർശവും സ്വപ്ന തള്ളിക്കളഞ്ഞിരുന്നു. ശിവശങ്കറിന്റെ ഒരു ഫോൺവിളി കൊണ്ടാണ് ഐ ടി വകുപ്പിലെ തന്റെ നിയമനം നടന്നത്.ഇന്റർവ്യൂ പോലും ഇല്ലായിരുന്നു.തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആളായ ശിവശങ്കറിന് എങ്ങനെയാണ് തന്റെ നിയമനത്തെ കുറിച്ച് അറിയില്ലെന്ന് പറയാനാവുക.ശിവശങ്കർ എന്ന ഐ എ എസ് ഉദ്യോഗസ്ഥന്റെ പ്രോട്ടോകോൾ തനിക്കറിയില്ല.ശിവശങ്കർ എന്ന സുഹൃത്തിന്റെ കഴിഞ്ഞ മൂന്ന് ജന്മദിനങ്ങളിലും താൻ പാർട്ടി നടത്തിയിട്ടുണ്ട്.നിരവധി സമ്മാനങ്ങൾ നൽകിയിട്ടുണ്ട്.ഒരു ഐ ഫോൺ കൊടുത്ത് അദ്ദേഹത്തെ ചത്തിക്കേണ്ട കാര്യം തനിക്കില്ല,ഒരാൾ ഫോൺ കൊടുക്കാൻ പറഞ്ഞു,താൻ അത് കൈമാറി.ശിവശങ്കറിന് ആവശ്യമുള്ളപ്പോഴാണ് ആ ഫോൺ കൈമാറിയത്.
കഴിഞ്ഞ മൂന്നുവർഷങ്ങളായി തന്റെ വ്യക്തിജീവിതത്തിലെയും കുടംബത്തിലെയും ഒഴിവാക്കാനാവാത്ത പ്രധാന അംഗമായിരുന്നു ശിവശങ്കർ.കണ്ണടച്ച് വിശ്വസിച്ച് തന്നെയാണ് ശിവശങ്കർ പറഞ്ഞ എല്ലാകാര്യങ്ങളും കേട്ട്,അനുസരിച്ച് ജീവിച്ചത്.എന്നാൽ അയാൾ ഒരു സ്ത്രീ എന്ന നിലയിൽ തന്നെ ചൂഷണം ചെയ്ത് മാനിപ്പുലേറ്റ് ചെയ്ത് നശിപ്പിച്ചു,എല്ലാത്തിന്റെയും പൂർണ ഉത്തരവാദിത്വം ശിവശങ്കറിനാണെന്നും സ്വപ്ന അഭിമുഖത്തിൽ പറഞ്ഞിരുന്നു…ഇതെല്ലാം ശിവശങ്കറിനെ കുരുക്കുന്ന വാക്കുകളാണ്.ഈ നിലപാട് വീണ്ടും ചോദ്യം ചെയ്യുമ്പോൾ സ്വപ്ന ഇ ഡി യോട് ആവർത്തിച്ചാൽ സ്വയം വിരമിക്കലെന്നല്ല ഒന്നും തന്നെ ശിവശങ്കറിന്റെ രക്ഷയ്ക്കെത്തുമെന്നു തോന്നുന്നുമില്ല.
മുഖ്യമന്ത്രിയുടെ ഒഴിവാക്കലും സ്വപ്നയുടെ തുറന്നു പറച്ചിലും പുസ്തകമെഴുതിയതിലൂടെയുള്ള ചട്ട ലംഘനവും അതിലെ വിമർശനങ്ങളും എല്ലാം ചേർന്ന് വലിയ കുരുക്കായി ബൂമറാങ്ങായി തിരിഞ്ഞു വരുമ്പോൾ ഇനി ശിവശങ്കർ എന്തുചെയ്യും എന്ന ചോദ്യമാണ് അവശേഷിക്കുന്നത്…പിടി തരാതെ…

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...