പാമ്പുകളെ പിടിക്കാൻ വാവ സുരേഷിന് ലൈസൻസ് ഇല്ലെന്ന് ഒരു വിഭാഗം വനം വകുപ്പുദ്യോഗസ്ഥർ.ലൈസൻസ് ഇല്ലാതെ പാമ്പുപിടിക്കുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം 3 മുതൽ 7 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വാവക്കെതിരെയുള്ള നീക്കം.ഒരു ജില്ലാ ഫോറസ്ററ് മേധാവിയുടെ നേതൃത്വത്തിലാണ് ഈ നീക്കമെന്നാണ് സൂചന.എന്നാൽ വനം വകുപ്പിൽ നിന്നും പരിശീലനം ലഭിച്ച ലൈസൻസ് ഉള്ള പാമ്പുപിടുത്തക്കാരുടെ സേവനം പലപ്പോഴും ലഭ്യമല്ല എന്ന പരാതി വ്യാപകമാണ്.ഇത് കാര്യമായി പരിഗണിക്കാനാണ് വനം വകുപ്പ് ആലോചിക്കുന്നത്.പാമ്പ് പിടിക്കുന്നതിൽ അസാമാന്യ വൈദഗ്ധ്യമുള്ള വാവ സുരേഷ് പലയാളുകൾക്കും ക്ലാസ്സുകൾ എടുത്തിട്ടുണ്ടെങ്കിലും ഇത് വരെ വനം വകുപ്പിന്റെ ലൈസൻസ് എടുത്തിട്ടില്ല.അതിനായി ഇത് വരെ സുരേഷ് അപേക്ഷിച്ചിട്ടുമില്ല.സുരേഷ് പാമ്പ് പിടിക്കുന്നത് അശാസ്ത്രീയമായ മാർഗങ്ങളിലൂടാണെന്നാണ് ചില വനം വകുപ്പുദ്യോഗസ്ഥരുടെ വാദം.ഇത്തരത്തിലുള്ള സമീപനം കാരണമാണ് സുരേഷിന് പലപ്പോഴും പാമ്പുകടിയേൽക്കുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു.
എന്നാൽ മൂന്നര പതിറ്റാണ്ടുകാലമായി പാമ്പുപിടിക്കുന്ന തനിക്ക് ഇനി എന്തിനാണ് ലൈസൻസ് എന്നതാണ് സുരേഷ് ഉന്നയിക്കുന്ന മറുവാദം.വനം വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയാണ് ഇപ്പോൾ തനിക്കെതിരെ ഉയരുന്ന ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നും സുരേഷ് കുറ്റപ്പെടുത്തുന്നു.
അതേസമയം വാവ സുരേഷിന് പിന്തുണയുമായി നിരവധി പ്രമുഖരാണ് രംഗത്ത് വന്നിരിക്കുന്നത്.വനം വകുപ്പിലെ ചിലർക്ക് വാവയുടെ അങ്ങേയറ്റത്തെ കുശുമ്പാണെന്നാണ് മന്ത്രി വി എൻ വാസവൻ പറഞ്ഞത്.ഇപ്പോഴത്തെ വനം വകുപ്പ് ഉദ്യോഗസ്ഥരെ പാമ്പ് പിടിക്കാൻ പഠിപ്പിച്ചത് സുരേഷാണെന്നും അവരിൽ ആർക്കാണ് അദ്ദേഹത്തെ കുറ്റപ്പെടുത്താൻ അവകാശമെന്നുമാണ് മുൻ വനം വകുപ്പ് മന്ത്രികൂടിയായ പത്തനാപുരം എം എൽ എ, കെ ബി ഗണേഷ് കുമാറിന്റെ ചോദ്യം.സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് വാവ സുരേഷിനെ അനുകൂലിച്ചും വനം വകുപ്പിനെ പ്രതികൂലിച്ചും രംഗത്ത് വന്നിട്ടുള്ളത്.
Kerala
വാവ സുരേഷിനെ വിടാതെ വനം വകുപ്പ്.പാമ്പ് പിടിക്കാൻ ലൈസെൻസിലെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥർ.അസൂയയെന്ന് മന്ത്രി വാസവൻ.
You May Also Like
Sticky Post
നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...
Sticky Post
എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...
Kerala
സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....
Sticky Post
ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്കുമാറും തമ്മിലുള്ള വാക്പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...