Connect with us

Hi, what are you looking for?

Kerala

പിണറായി അഭിനവ മാവോ…അറിവില്ലായ്മ അധികാരമാക്കരുത്…അസഹിഷ്ണുതയുടെ ആസുരപാതയിലോ സർക്കാർ…സർക്കാർ നിലപാടുകളെ വലിച്ചുകീറി കത്തോലിക്കാ സഭയുടെ മുഖപത്രം…

എതിർ ശബ്ദങ്ങളെ നിശബ്ദമാക്കുന്ന ‘മാവോ’ ലൈനിലാണ് കേരളാ സർക്കാരെന്ന് കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് മുഖപ്രസംഗമെഴുതിയിരിക്കുകയാണ് കാതോലിക്ക സഭ എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം.ഇന്നു പുറത്തിറങ്ങിയ സത്യദീപത്തിന്റെ മുഖപ്രസംഗത്തിലാണ് വിമർശനം.വിവാദമായ കെ റെയിൽ പദ്ധതിയിലും ലോകായുക്ത നിയമ ഭേദഗതിയിലുമാണ് മുഖപ്രസംഗത്തിൽ വിമർശനം.കെ റെയിൽ എന്ന പദ്ധതി മാത്രമല്ല അത് വന്ന വഴികൂടിയാണ് പ്രശ്നമെന്ന് മുഖ പ്രസംഗം ചൂണ്ടിക്കാട്ടുന്നു.ചർച്ചകൾ ഒഴിവാക്കി,എതിർ ശബ്ദങ്ങളെ നിശബ്ദമാക്കി,ഇത്ര തിടുക്കത്തിൽ പദ്ധതി എന്തിനെന്ന് ചോദ്യമുയർന്നപ്പോൾ സാധാരണക്കാരന്റെ അടുക്കളയിൽ വരെ അതിരടയാള കുറ്റി അടിച്ചാണ് സർക്കാർ മറുപടി നൽകിയതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.ജനങ്ങൾക്ക് ബോധ്യമാകാത്ത പദ്ധതി എങ്ങനെ ജനകീയമാകുമെന്ന് ചോദിച്ചത് സംസ്ഥാനത്തെ പരമോന്നത നീതിപീഠമാണ്.ഇത്ര വലിയ സാമൂഹ്യ പാരിസ്ഥിതിക സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന പദ്ധതി നിയമസഭയിൽ ചർച്ച ചെയ്യാത്തതെന്തെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് പാർട്ടി നിശ്ചയിച്ച പൗര പ്രമുഖരെ വിളിച്ചു ചേർത്ത് അവരോടാണ് മുഖ്യ മന്ത്രി വിശദീകരിച്ചത്.പറയുന്നത് മനസ്സിലാകുന്നുണ്ടോ എന്നത് പ്രശ്നമല്ല പറയുന്നത് പാർട്ടിയാണെന്നതിനാൽ കുഴപ്പമില്ലെന്ന സിദ്ധാന്തത്തിന്റെ പ്രയോക്താക്കളാണ് കെ റയലിനെ വികസനത്തിന്റെ അവസാനവാക്കായി കാണുന്നതെന്നും മുഖ പ്രസംഗം ചൂണ്ടിക്കാട്ടുന്നു.പദ്ധതിയെ വിമർശിച്ച് കവിത കുറിച്ച ഇടത് സഹയാത്രികനായ കവിയെ സാമൂഹ്യ മർദ്ദനം അഴിച്ചുവിട്ടാണ് സഖാക്കൾ കൈകാര്യം ചെയ്തതെന്നും പരാമർശമുണ്ട്.
അടുത്ത പരാമർശം ലോകായുക്ത നിയമ ഭേദഗതിയെ കുറിച്ചാണ്.നിയമത്തിലെ 14 ആം വകുപ്പിലെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ട് ഇറക്കിയ ഓർഡിനൻസിൽ അനാവശ്യ ഭരണ വെപ്രാളമുണ്ടെന്ന് മുഖപ്രസംഗം പരാമർശിക്കുന്നു.നേരത്തെ ഇടതു സർക്കാർ തന്നെ നിയമമായി കൊണ്ടുവന്ന ലോകായുക്തയെ വെറും ഒരന്വേഷണ കമ്മീഷനായി ചെറുതാക്കുന്ന ഭേദഗതി ഇടതുമുന്നണിയിൽ പോലും ചർച്ച ചെയ്യാതെയാണ് കൊണ്ടുവന്നത്.നയപരമായ കാര്യങ്ങളിൽ പോലും ചർച്ചകൾ ഒഴിവാക്കുന്ന പിണറായി സർക്കാർ,പാർലമെന്റിനെ വെറും നോക്കുകുത്തിയാക്കുന്ന കേന്ദ്ര സർക്കാരിനെ എന്തിനാണ് വിമർശിക്കുന്നതെന്നും മുഖപ്രസംഗം ചോദിക്കുന്നു.അറിവില്ലായ്മയെ അധികാരം സ്ഥാപിക്കാനുള്ള മാർഗമാക്കുന്ന ഫാസിസ്റ്റു തന്ത്രമാണ് സർക്കാരിന്റേതെന്നും അപരോന്മുഖതയെ ആദർശമാക്കുന്ന പാർട്ടിക്ക് അസഹിഷ്ണുതയുടെ ആസുരവഴികൾ ഉചിതമോ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...