Connect with us

Hi, what are you looking for?

Exclusive

സ്കൂട്ടർ ഓട്ടം റിയാസിനെ തോൽപ്പിച്ച് ഷംസീർ

എടപ്പാൾ മേൽപ്പാലം ഉദ്ഘാടനത്തിന് പോയതിന്റെ മുൻ പരിചയം ഉള്ളതുകൊണ്ട് തന്നെ ഇത്തവണ ശൈലിയൊന്ന് മാറ്റിപ്പിടിച്ചിട്ടുണ്ട് മരുമകൻ മന്ത്രി റിയാസ്. എടപ്പാളിലെ അത്രയ്ക്ക് തലശ്ശേരിയിലെ ഉദ്ഘാടനത്തിന് ആളില്ല എങ്കിലും ഒട്ടും കുറവുമല്ല. തലശ്ശേരി നമ്മുടെ പ്രധാന ശത്രുവായ ഷംസീർ എം എൽ എയുടെ നാട് കൂടിയാണ്. അതുകൊണ്ട് തന്നെ ഉദ്ഘാടനം കോവിഡിന്റെ പശ്ചാത്തലത്തിൽ കുറ്റമറ്റതായില്ല എങ്കിൽ ആദ്യം റിയാസിനെതിരെ ശബ്ദമുയർത്തുന്നത് ഷംസീർ തന്നെയായിരിക്കും. അവിടെയും വഴി കണ്ടു പിടിച്ചു മരുമകൻ മന്ത്രി റിയാസിനൊപ്പം തന്നെ പ്രധാന്യം ഷംസീറിനും കൊടുത്തു. അപ്പോൾ പിന്നെ വാ തുറക്കില്ലല്ലോ…

അങ്ങനെ പ്രാധാന്യം കൊടുക്കാൻ ഒരു കാരണമുണ്ട്. ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങൾ തുടങ്ങിയിട്ട് നാളുകൾ ഏറെയായിട്ടുണ്ട്. എങ്കിലും അതെല്ലാം മറന്നു കൊണ്ടാണ് രണ്ടു പേരും ഒരുമിച്ചെത്തി ഉദ്ഘാടനം ​ഗംഭീരമാക്കിയത്. സാധാരണ പോലെയുള്ള മേൽപ്പാലം ഉദ്ഘാടനമായിരുന്നില്ല ഇവിടുത്തേത്. ഷംസീറും റിയാസും കൂടി ഒരുമിച്ച് സ്കൂട്ടർ ഓടിച്ചാണ് ഉദ്ഘാടനം നടത്തിയത്. അതെന്തായാലും ​ഗംഭീരമായി. എന്നാലും ഇത്രയും ആൾകൂട്ടം വേണമായിരുന്നുവോ ഇവിടെ പിണറായി അമേരിക്കയിലും ദുബായിലും പോയി ഭരണം വീഡിയോ കോൺഫറൻസ് വഴി നടത്തുന്നു എന്നാൽ ഇവിടെ മരുമകൻ മന്ത്രി നേരിട്ട് എഴുന്നളളിയാലേ പാലം ഉദ്ഘാടിക്കാനാകു എന്ന അവസ്ഥയാണ് എന്താ കഥാ…

ഇന്നലെയായിരുന്നു ആദ്യം തീരുമാനിച്ച തീയ്യതി എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ വന്നതിനാൽ പിന്നീട് തീയ്യതി ഇന്നാക്കുകയായിരുന്നു. എന്നിട്ട് അതിനെക്കൊണ്ട് വല്ല കാര്യവും ഉണ്ടോ ? മന്ത്രി റിയാസും എം എൽ എ ഷംസീറും സ്കൂട്ടർ ഓടിച്ച് ഉദ്ഘാടനം ചെയ്യുന്നതിന്റെ ചിത്രങ്ങൾ റിയാസ് തന്റെ ഫേസ് ബുക്ക് പേജിൽ പങ്കുവെച്ചിട്ടുമുണ്ട്. കാണുമ്പോൾ വളരെ മാന്യമായ അധികം ആളുകൾ ഒന്നും ഇല്ലാത്ത ഒരു ചിത്രം. ഒറ്റ നോട്ടത്തിൽ വലിയ കുറ്റം പറച്ചലിന് അതില്ല. എന്നാൽ സത്യത്തിലുള്ള വീഡിയോയും പുറത്തെത്തിയിട്ടുണ്ട്. അതൊന്ന് കണ്ടു നോക്കണം. അതേസമയം അതിലെ രസകരമായ കാര്യം റിയാസിനെക്കാൾ ഒരുപിടി മുന്നിലാട് ഷംസീർ എന്നതാണ്. റിയാസിനെ ഇക്കാര്യത്തിലെങ്കിലും തോൽപ്പിക്കണം എന്ന വാശിയാകാം ഷംസീറിന് എന്നൊക്കെയുള്ള ട്രോളുകൾ പുറത്തെത്തുന്നുണ്ട് .

ഒന്നുമില്ലെങ്കിലും മന്ത്രിയും എം എൽ എയുമൊക്കെ വരുന്ന പരിപാടിയല്ലേ ആളുകൾ കൂടും എന്ന് പോലും മനസിലാക്കാൻ കഴിവില്ലാതായി പോയെ സിപിഎം പാർട്ടിക്ക്. പിണറായി ഭാവി മുഖ്യമന്ത്രി എന്ന് പറഞ്ഞ് കൊണ്ടു നടക്കുന്ന റിയാസ് ഇപ്പോഴെ ഇങ്ങനെയാണെങ്കിൽ പിന്നെ പറഞ്ഞിട്ട് എന്ത് കാര്യം. കോവിഡ് ആണ് എല്ലാവരും അകലം പാലിക്കു എന്ന പറഞ്ഞ് നമ്മുടെ ആരോ​ഗ്യ മന്ത്രി എന്നും തൊണ്ട കീറി പാടുന്നുണ്ട്. ആർക്ക് വേണ്ടിയാണോ എന്തോ സ്വന്തം പാർട്ടിക്കാർ പോലും മൈൻഡ് ചെയ്യുന്നില്ല എന്ന മാത്രം. എന്തായാലും സംഭവിക്കാനുള്ളത് സംഭവിച്ചു ഇനി ഇതിന്റെ പേരിൽ കോവിഡ് കൂടി പിണറായി തിരിച്ചെത്തുമ്പോഴെക്കും കേരളം പൂട്ടിയിടേണ്ടി വരുമോ അല്ല അത്തരത്തിലുള്ള പ്രവർത്തികളാണല്ലോ സിപിഎമ്മുകാരുടെ ഭാ​ഗത്ത് നിന്നും കണ്ടുകൊണ്ടിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...