Connect with us

Hi, what are you looking for?

Exclusive

ദേശാഭിമാനിയിലെ കൂട്ടത്തല്ല്! കോടിയേരി അസന്തുഷ്ടന്‍

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഇ.സോമനാഥിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടു ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിലുണ്ടായ സംഘര്‍ഷം സിപിഎമ്മിന് തലവേദനയാകുന്നു. ദേശാഭിമാനിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ നിലയ്ക്ക് നിര്‍ത്താന്‍ ഇറങ്ങിയതാകട്ടെ ചീഫ് എഡിറ്റര്‍ കൂടിയായ കോടിയേരി ബാലകൃഷ്ണനും. സംഭവത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ വിശദീകരണം തേടി. സോമനാഥിന്റെ മരണത്തെ ചൊല്ലി പ്രസ് ക്ലബില്‍ തല്ലുണ്ടാക്കി കസേരകള്‍ തല്ലിത്തകര്‍ത്ത സംഘം തുടര്‍ന്നു ദേശാഭിമാനി ഓഫിസിലെത്തി അസഭ്യവര്‍ഷവും നടത്തിയാണു മടങ്ങിയത്. ദേശാഭിമാനി ബ്യൂറോ ചീഫ് ശ്രീകണ്ഠനെതിരെയായിരുന്നു സംഘത്തിന്റെ തെറിവിളി. കോവിഡ് പോസിറ്റീവ് ആയ ശ്രീകണ്ഠന്‍ അവധിയിലായിരുന്നു.

കെയുഡബ്ല്യൂജെ ജില്ലാ സെക്രട്ടറി അഭിജിത്, മാതൃഭൂമി ചാനലിലെ രതീഷ് അനിരുദ്ധന്‍, ന്യൂസ് 18ലെ അരുണ്‍ എന്നിവരാണ് പ്രസ് ക്ലബിലും ദേശാഭിമാനി ഓഫിസിലും കടന്നു കയറി അതിക്രമം കാട്ടിയത്. ദേശാഭിമാനിയില്‍ കടന്നു കയറി ശ്രീകണ്ഠനെ തെറിവിളിച്ച സംഘത്തെ പിടികൂടി പൊലീസില്‍ ഏല്‍പിക്കാന്‍ സെക്യൂരിട്ടി ജീവനക്കാര്‍ ഒരുങ്ങിയെങ്കിലും ദേശാഭിമാനിയിലെ തന്നെ സുരേഷ് വെള്ളിമംഗലവും മനോഹരന്‍ മോറായിയും സെക്യൂരിട്ടിക്കാരെ തടയുകയും സംഘത്തെ സുരക്ഷിതമായി ഗേറ്റിനു പുറത്തെത്തിക്കുകയും ചെയ്തു. കെയുഡബ്ല്യൂജെ ജില്ലാ പ്രസിഡന്റായ സുരേഷ് വെള്ളിമംഗലത്തിന്റെയും സംസ്ഥാന സമിതി അംഗമായ മനോഹരന്‍ മോറായിയുടെയും ഒത്താശയോടെയായിരുന്നു അക്രമി സംഘത്തിന്റെ തെറിവിളി അരങ്ങേറിയതെന്നാണ് ദേശാഭിമാനിയിലെ സഹപ്രവര്‍ത്തകരുടെ ആക്ഷേപം.

പ്രസ് ക്ലബ് തിരഞ്ഞെടുപ്പില്‍ സുരേഷ് വെള്ളിമംഗലത്തെ തോല്‍പിക്കാന്‍ ശ്രീകണ്ഠന്‍ എതിര്‍വിഭാഗത്തെ പിന്തുണച്ചതിന്റെ വൈരാഗ്യമാണെന്നും ആരോപണമുണ്ട്. സോമനാഥിന്റെ ദുരൂഹ മരണത്തിലേക്ക് ശ്രീകണ്ഠന്റെ പേരു കൂടി വലിച്ചിടാനാണ് വെള്ളിമംഗലത്തിന്റെ ശ്രമം. തിരഞ്ഞെടുപ്പു തര്‍ക്കത്തില്‍ പ്രസ് ക്ലബില്‍ വച്ചു ശ്രീജന്‍ എന്ന മാധ്യമ പ്രവര്‍ത്തകര്‍ സോമനാഥിനെ കയ്യേറ്റം ചെയ്തതിനു പിന്നില്‍ ശ്രീകണ്ഠനാണെന്നാണ് ആക്ഷേപം.

പ്രസ് ക്ലബിലും ദേശാഭിമാനിയിലും അതിക്രമം കാണിച്ച സംഘത്തെ ന്യായീകരിച്ചു ദേശാഭിമാനിയിലെ രഘു മട്ടുമ്മല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതു സഹപ്രവര്‍ത്തകരെ ഞെട്ടിച്ചിരുന്നു.സോമനാഥിനെ പ്രസ് ക്ലബില്‍ കയ്യേറ്റം ചെയ്തതിലുള്ള രോഷപ്രകടനമായിരുന്നു സംഘം നടത്തിയതെന്നാണു രഘു ന്യായീകരിച്ചത്. കോവിഡ് പോസിറ്റീവായ ഒരാളും തല്‍സമയം പ്രസ് ക്ലബില്‍ മദ്യപിച്ച് ഇരുന്നതായി ശ്രീകണ്ഠനെതിരെയുള്ള ഒളിയമ്പും രഘുവിന്റെ പോസ്റ്റിലുണ്ടായിരുന്നു. പ്രസ് ക്ലബുമായി ബന്ധപ്പെട്ടു ദേശാഭിമാനിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ നടത്തുന്ന ഒളിപ്പോരില്‍ ചീഫ് എഡിറ്റര്‍ കോടിയേരി ബാലകൃഷ്ണന്‍ അസന്തുഷ്ടനാണെന്നാണു സൂചനകള്‍.

മുന്‍ വൈരാഗ്യവും തര്‍ക്കങ്ങളും കൂട്ടിക്കലര്‍ത്തിയാകാം ഇ സോമനാഥിന്റെത് ദുരൂഹ മരണമെന്നുള്ള ചര്‍ച്ചകള്‍ നടക്കുന്നതും. 58 കാരനായ ഇ. സോമനാഥ് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് മരണപ്പെടുന്നത്. നിയമസഭാ റിപ്പോര്‍ട്ടിങ്ങില്‍ മുപ്പത് വര്‍ഷത്തോളം പ്രവര്‍ത്തിച്ച ആളാണ് ഇ സോമനാഥ്. ഈ നേട്ടത്തിന് കഴിഞ്ഞ ഓഗസ്റ്റില്‍ നിയമസഭയിലെ മീഡിയാ റൂമില്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു. 34 വര്‍ഷത്തോളം മലയാള മനോരമയില്‍ സേവനം അനുഷ്ഠിച്ച വ്യക്തികൂടിയാണ്. കോട്ടയം, ഇടുക്കി, കണ്ണൂര്‍, കൊല്ലം, ഡല്‍ഹി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...