Connect with us

Hi, what are you looking for?

Exclusive

6 പെൺകുട്ടികളെ കടത്തിയത് സെക്സ്- ​ഡ്ര​ഗ്സ് മാഫിയ

കേരള പോലീസിന്റെ മികവ് ഒന്ന കൂടി തെളിഞ്ഞ സംഭവമാണ് കോഴിക്കോട് വെള്ളിമാടുകുന്നിൽ നിന്നും കാണാതായ 6 പെൺകുട്ടികളെയും കണ്ടെടുത്തതിലൂടെ വീണ്ടും തെളിഞ്ഞിരിക്കുന്നത്. അവസരോചിതമായ ഇടപെടലും അന്വേഷണ മിടുക്കുകൊണ്ട് തന്നെയാണ്. ഇത്ര വേ​ഗം പെൺകുട്ടികളെ കണ്ടെത്താൻ കഴിഞ്ഞത് എന്ന് നമുക്ക് പറയാവുന്നതാണ്. എന്നാൽ മറ്റൊരു കാര്യം ഇവിടെ സൂചിപ്പിക്കാനുണ്ട്. ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികൾ എങ്ങനെ പുറത്തെത്തി. ആരാണ് അവരെ അവിടെ നിന്നും സഹായിച്ചിരിക്കുന്നത്. പെൺകുട്ടികളുടെ ഒളിച്ചോട്ടത്തിന് പിന്നിൽ മയക്കു മരുന്ന് മാഫിയയ്ക്കോ സെക്സ് റാക്കറ്റിനോ പങ്കുണ്ടോ? ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങൾക്ക് ഇനി ഉത്തരം കിട്ടാനുണ്ട്. വൈകാതെ തന്നെ എല്ലാത്തിനുമുള്ള ഉത്തരം കിട്ടുമായിരിക്കും എന്ന് പ്രതീക്ഷിക്കാം.

കോഴിക്കോട് ചിൽ​ഡ്രൻസ് ഹോമിൽ നിന്ന് ഒരാളല്ല 6 പേരെയാണ് ഒറ്റയടിക്ക് കാണാതായിരിക്കുന്നത്. എന്നാൽ കാണാതായ വിവരം അധികൃതർ അറിഞ്ഞതാകട്ടെ പെൺകുട്ടികൾ കടന്ന് കളഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും ഇതിൽ വലിയ ദുരൂഹതയുണ്ട്. 6 പേരെ ഒറ്റയടിക്ക് കാണാതാകുമ്പോൾ എന്തായാലും അധികൃതർ തിരിച്ചറിയേണ്ടതാണ് എന്നിട്ടും മണിക്കൂറുകൾ എടുത്തു ഇത് തിരിച്ചറിയാൻ എന്ന് പറഞ്ഞാൽ അതിൽ എന്തോ ഒളിഞ്ഞ് കിടപ്പുണ്ട്. ചിൽഡ്രൻസ് ഹോമിലെ ഒരാളുടെ സഹായമില്ലാതെ ഇവർ 6 പേർക്കും രക്ഷപ്പെടാൻ കഴിയില്ല എന്നതാണ് വാസ്തവം. ആരായിരിക്കാം പെൺകുട്ടികളെ കടത്താൻ സഹായിച്ച ആള്? ഉത്തരം വൈകാതെ പോലീസ് കണ്ടെത്തും.

രക്ഷപ്പെട്ട പെൺകുട്ടികൾ ഉടനടി ബെം​ഗളൂരുവിലേക്ക് പോയി എങ്ങനെ എന്നത് വലിയ ചോദ്യമാണ്. കൈയ്യിൽ പണമില്ലാതെ തന്നെ ബെം​ഗളൂരുവരെ വളരെ സേഫായി എത്തി. എന്നാൽ പിടിക്കപ്പെട്ടത് ഹോട്ടലിൽ എത്തിയപ്പോൾ ആയിരുന്നു. അതും ഐഡി കാർഡ് കൈവശം ഇല്ലാത്തത് കൊണ്ട്. പെൺകുട്ടികൾക്ക് ​ഗോവയ്ക്ക് പോകാനായിരുന്നു പ്ലാൻ. ഇത് സൂചിപ്പിക്കുന്നത് മയക്ക് മരുന്ന് ബന്ധം തന്നെയാണോ… ട്രെയിനിൽ വെച്ച് പരിചയപ്പെട്ട ആൺ സുഹൃത്തുക്കളാണ് സഹായിച്ചത് എന്ന തരത്തിലുള്ള വാർത്തകൾ പുറത്തെത്തിയിട്ടുണ്ട്. അപ്പോൾ യാതൊരുവിധ മുൻ പരിചയവുമില്ലാതെ ഇത്രയധികം സഹായിക്കണമെങ്കിൽ അതിലെ ദുരുദ്ദേശം എന്തായിരിക്കാം. ഈ ആൺ സുഹൃത്തുക്കൾ വഴി പെൺകുട്ടികളെ ​ഗോവയിലും ബെം​ഗളൂരുവിലും എത്തിച്ച് ലൈം​ഗീ​ഗ വേഴ്ച നടത്താൻ തന്നെയാണോ?

ചിൽഡ്രൻസ് ഹോമിലെ അവസ്ഥ മോശമായത് കൊണ്ടാണ് പുറത്ത് കടന്നത് എന്ന് പെൺകുട്ടികൾ പറയുന്നുണ്ടെങ്കിലും അതിൽ വാസ്തവം ഉണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അവിടെയുള്ള ഒരാളുടെ സഹായമില്ലാതെ പെൺകുട്ടികൾക്ക് കടക്കാൻ കഴിയില്ല എന്ന കാര്യം ഉറപ്പാണ്. ഇത്ഒ ആദ്യ തവണയല്ല ഇത്തരത്തിൽ ഒരു അനുഭവം. ഇതിന് മുമ്പും ചിൽഡ്രൻസ് ഹോമിൽ നിന്നും പെൺകുട്ടികളെ കാണാതായിട്ടുണ്ട്. എന്നിട്ടും വേണ്ടത്ര ജാ​ഗ്രത അധികൃതർ പാലിച്ചില്ല എങ്കിൽ അതിൽ നിന്നും എന്താണ് മനസിലാക്കേണ്ടത്. പെൺകുട്ടികളെ കാണാതാകുന്നത് കോഴിക്കോട് ചിൽഡ്രൻസ് ഹോമിലെ സ്ഥിരം സംഭവമാണ്. ഇതിലെ യഥാർഥ കുറ്റവാളിയെ പുറത്ത് കൊണ്ടുവരാൻ ആ സ്ഥാപനത്തിൽ ഒരു സി സി ടി വി പോലും ഇല്ല എന്ന കാര്യം കൂടി ഓർമ്മിപ്പിക്കട്ടെ… എന്തായാലും ഇതിന് പിന്നിൽ വലിയ ഒരു റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടിയിരിക്കുന്നു.

ആറ് പെണ്‍കുട്ടികളുടേയും യാത്ര അടിമുടി ദൂരൂഹമായി തുടരുകയാണ്. കയ്യില്‍ പണമില്ലാത്തത് കൊണ്ട് പെണ്‍കുട്ടികള്‍ അധികം ദൂരെയൊന്നും പോവില്ലെന്നായിരുന്നു പോലീസുകാരും ചില്‍ഡ്രന്‍സ് ഹോം അധികൃതരും ആദ്യം കുരുതിയിരുന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്കൊണ്ട് ബെംഗളൂരു മഡിവാളവരെ കുട്ടികള്‍ എത്തിയത് വലിയ അത്ഭുതത്തോടെയാണ് അന്വേഷണ ഉദ്യോഗസ്ഥരും കാണുന്നത്. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പുറത്തിറങ്ങിയ കുട്ടികള്‍ ആദ്യം 500 രൂപ കൊടുത്ത് ഒരു ഫോണ്‍ വാങ്ങിക്കുകയാണ് ചെയ്ത്. ഇതിന്റെ പണം ആരെയോ വിളിച്ച് ഗൂഗിള്‍ പേ ചെയ്യിച്ചു. തുടര്‍ന്ന് ബസ്സിന് കൊടുക്കാനുള്ള തുകയും ആരെയോ വിളിച്ച് കണ്ടക്ടറുടെ ഗൂഗിള്‍ പേ അക്കൗണ്ടിലേക്ക് അയപ്പിച്ചൂവെന്നാണ് പോലീസ് പറയുന്നത്. ഇതേക്കുറിച്ചും പോലീസ് വിശദമായി അന്വേഷിച്ച് വരികയാണ്. 2000 രൂപ ഗൂഗിള്‍ പേ ചെയിച്ച് ടിക്കറ്റ് തുകയും കഴിഞ്ഞ് ബാക്കി കുട്ടികള്‍ക്ക് തിരികെ കൊടുത്തുവെന്നാണ് ലഭിക്കുന്ന വിവരം.

രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവരാണോ ഫോണ്‍ വാങ്ങാനും മറ്റുമുള്ള പണം അയച്ചുകൊടുത്തത് എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണ്. ഒരു പരിചയവുമില്ലാത്തവര്‍ക്ക് പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് അത്ര പെട്ടെന്ന് ബെംഗളൂരുവില്‍ മുറി ലഭിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ കസ്റ്റഡിയിലുള്ള യുവാക്കള്‍ക്ക് പുറമെ മറ്റാരെങ്കിലും ഇതിന് പിന്നിലുണ്ടോയെന്നാണ് പോലീസ് കാര്യമായി അന്വേഷിക്കുന്നത്.

അതേ അടിമുടി ദുരൂഹത തന്നെയാണ് ഈ കേസിൽ ഉള്ളത്. ഇതിന് പിന്നിൽ വലിയ റാക്കറ്റ് ഉണ്ടെന്ന കാര്യം ഉറപ്പാണ്, കഴിഞ്ഞ 5 വർഷത്തെ കണക്ക് പരിശോധിക്കുകയാണെങ്കിൽ 54 കുട്ടികളെയാണ് സംസ്ഥാനത്ത് നിന്നും പുറത്തേക്ക് കടത്തിയിരിക്കുന്നത്. അതും കൗമാരക്കാരായ പെൺകുട്ടികൾ പണവും സുഖലോലുപ ജീവതവും നൽകാമെന്ന് മോഹിപ്പിച്ചാണ് പെൺകുട്ടികളെ കടത്തുന്നത്. അതിന് വേണ്ടി പിന്നിൽ പ്രവർത്തിക്കുന്നവർ തെരഞ്ഞെടുക്കുന്നത് സ്കൂളുകൾ, ദുർ​ഗുണ പരിഹാര പാഠശാലകൾ, അനാഥാലയങ്ങൾ എന്നിവിടങ്ങളിലെ കുട്ടികളെയാണ്. ഇത് തന്നെയാണ് കോഴിക്കോട്ടും സംഭവിച്ചിരിക്കുന്നത്. ദുരൂഹതകൾ മാറി എല്ലാം വൈകാതെ പുറത്തെത്തട്ടെ…പിന്നിൽ പ്രവർത്തിച്ചവരെല്ലാം പിടിയിലാകട്ടെ…

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...