Connect with us

Hi, what are you looking for?

Exclusive

പുതിയ ഉടായിപ്പും കൊണ്ട് കോടിയേരി എത്തി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിമർശിച്ച് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഗവർണർ വഴി കേന്ദ്രം ഇടപെടാതിരിക്കാനാണ് ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. ഇത് നൽകുന്ന സൂചന എന്തെന്നാൽ ലോകായുക്താ നിയമ ഭേദഗതിയില്‍ ഓര്‍ഡിനന്‍സില്‍ നിന്നും സിപിഎം പിന്നോട്ട് പോകില്ല എന്ന് തന്നെയാണ്. പ്രതിപക്ഷത്തിന്റെ വാചകമടി മത്സരം എന്ന തലക്കെട്ടോട് കൂടി ദേശാഭിമാനിയില്‍ കോടിയേരി എഴുതിയ ലേഖനത്തിലാണ് ഈ പരാമർശങ്ങൾ ഉള്ളത്. ശ്രീബുദ്ധനെ കൊള്ളക്കാരനും കൊള്ളക്കാരനെ ശ്രീബുദ്ധനുമാക്കുന്ന ഒരു മറിമായത്തിലേക്ക് നാടിനെ കൊണ്ടുപോകാനുള്ള സംഘടിതശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതാണ് നിര്‍ദിഷ്ട ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് കരടിനെ ആസ്പദമാക്കിയുള്ള വിവാദമെന്നാണ് കോടിയേരിയുടെ ആരോപണം.

ഇതിനെതിരെ വിമർശനവുമായാണ് ചെന്നിത്തലയെത്തിയത്. സര്‍ക്കാര്‍ വീഴുമെന്ന് കോടിയേരി തന്നെ സമ്മതിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആര്‍.ബിന്ദുവിനും എതിരെയുള്ള ഹര്‍ജികളിലെ വിധിയെ ഭയന്നാണ് നിയമ ഭേദഗതിക്കുള്ള തിരക്കിട്ട നീക്കമെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെ വിധി വരുമെന്ന് ഉറപ്പാണ്. അതു ഭയന്നാണ് നിയമ സഭ കൂടുന്നതിന് പോലും കാത്തുനില്‍ക്കാതെ ഭേദഗതി ഓര്‍ഡിനന്‍സ് നീക്കമെന്നും ചെന്നിത്തല പറഞ്ഞു.

നിയമഭേദഗതിക്കെതിരെ ഉയരുന്ന ഒരു ചോദ്യം ഈ നിയമം 1999ല്‍ നായനാര്‍ സര്‍ക്കാര്‍ കൊണ്ടുവന്നതല്ലേ എന്നതാണ്. ശരിയാണ്; അഴിമതിക്കെതിരെ നിയമനിര്‍മ്മാണം എന്നത് ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലംമുതല്‍ കേട്ടതാണ്. പക്ഷേ, അത് നടന്നില്ല. 1982-87ല്‍ യുഡിഎഫ് ഭരണകാലത്ത് ജനകീയ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു അഴിമിതി നിരോധന കമീഷനെ കൊണ്ടുവന്നിരുന്നെങ്കിലും അതിലെ അംഗങ്ങള്‍ സര്‍ക്കാരിന്റെ പാവകളായ ഉദ്യോഗസ്ഥരും മറ്റുമായിരുന്നു. അതിന് അന്ത്യംകുറിച്ചാണ് പുതിയ ലോകായുക്ത നിയമം നായനാര്‍ ഭരണത്തില്‍ എല്‍ഡിഎഫ് കൊണ്ടുവന്നത്. ആ നിയമം വന്ന കാലത്തെ ഇന്ത്യയല്ല ഇന്നത്തേത്.

അഴിമതി തീണ്ടാത്ത സംശുദ്ധഭരണം നടത്തുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ അഴിമതിയുടെ വ്യത്യസ്തധ്രുവങ്ങളിലെ രാഷ്ട്രീയശക്തികള്‍ യോജിച്ച്‌ അപവാദം പ്രചരിപ്പിക്കുകയാണ്. ഇതിന് മാറ്റുകൂട്ടാന്‍ ചില പിന്തിരിപ്പന്‍ മാധ്യമങ്ങള്‍ വിരമിച്ച ന്യായാധിപന്മാരെ ഉള്‍പ്പെടെ അണിനിരത്തി ചര്‍ച്ചകളും ലേഖനങ്ങളുമായി വിവാദത്തെ പൊലിപ്പിക്കുകയാന്നെനും കോടിയേരി കൂട്ടിച്ചേർത്തു. ഈ കോലാഹലങ്ങള്‍ക്കു മധ്യേയും എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടി അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നതല്ലെന്നും കേന്ദ്രഭരണത്തിന്റെ ഏകാധിപത്യ പിടിമുറുക്കലിനെ തടയുന്നതും ജനാധിപത്യത്തെ കാത്തുസൂക്ഷിക്കുന്നതുമാണെന്നും നിഷ്പക്ഷമതികളും ജനാധിപത്യവാദികളുമായ ബുദ്ധിജീവികളും ചിന്തകരും സാഹിത്യകാരന്മാരും വിലയിരുത്തുന്നുണ്ട്. അത്തരമൊരു ട്വീറ്റാണ് എന്‍ എസ് മാധവന്റേത്. ലോകായുക്താ നിയമത്തിലെ 14-ാം വകുപ്പ് ഭേദഗതി ചെയ്യുന്നതിനെ അദ്ദേഹം ന്യായീകരിക്കുന്നു. നിലവിലെ നിയമപ്രകാരം ലോകായുക്തയ്ക്ക് മന്ത്രിമാരെ നീക്കം ചെയ്യാനുള്ള ശുപാര്‍ശയ്ക്ക് അധികാരമുണ്ട്. ജനാധിപത്യവിരുദ്ധമായ ഈ വ്യവസ്ഥ നിയമഭേദഗതിയിലൂടെ എടുത്തുകളയുന്നത് ന്യായീകരിക്കത്തക്കതാണ്. കാരണം നമ്മള്‍ ജനാധിപത്യ നാട്ടിലാണ്. പക്ഷേ, മലയാള മാധ്യമങ്ങള്‍ ഈ വസ്തുത മറച്ചുവയ്ക്കുന്നെന്നും ഇത് ദയനീയമാണെന്നും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍കൂടിയായ എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അഡ്വക്കറ്റ് ജനറല്‍ നല്‍കിയ നിയമോപദേശത്തിന്റെ തുടര്‍ച്ചയായ നടപടിയാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. കേരള ലോകായുക്ത നിയമത്തിലെ വകുപ്പ് 14 ഭരണഘടനയുടെ അനുച്ഛേദം 164ന് അനുസൃതമല്ലെന്നാണ് നിയമോപദേശം. സര്‍ക്കാരിന് 2021 ഏപ്രില്‍ 13നാണ് അഡ്വക്കറ്റ് ജനറലില്‍നിന്ന് ഇത് ലഭിച്ചത്. ഭരണഘടനാ സ്ഥാപനമായ ഗവര്‍ണറുടെ പ്രീതിക്ക് വിധേയമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അധികാരത്തിലിരിക്കുന്നത്. ഇതാണ് ഭരണഘടനയുടെ അനുച്ഛേദം 164 വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്. ഈ ഇടത്തിലേക്ക് അര്‍ധ ജുഡീഷ്യല്‍ സംവിധാനമായ ലോകായുക്ത കടന്നുകയറുന്നതാണ് ലോകായുക്ത നിയമത്തിലെ വകുപ്പ് 14. അഡ്വക്കറ്റ് ജനറല്‍ നല്‍കിയ ഉപദേശത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ലോകായുക്ത നിയമങ്ങളും കേന്ദ്ര ലോക്പാല്‍ നിയമവും സംസ്ഥാന ആഭ്യന്തരവകുപ്പ് വിശദമായി പരിശോധിച്ച ശേഷമാണ് ഭേദഗതിക്കായുള്ള ഫയല്‍ നീക്കിയതെന്നും ഇതു പരിശോധിച്ചാണ് മന്ത്രിസഭ ഗവര്‍ണറുടെ അനുമതിക്കായി ഓര്‍ഡിനന്‍സ് സമർപ്പിച്ചതെന്നും കോടിയേരി പറയുന്നു.

വിമര്ശനങ്ങൾ ഉയർന്ന് കഴിയുമ്പോൾ എന്തെങ്കിലും പറഞ്ഞു വായടപ്പിക്കുകയെന്നത് ഇക്കൂട്ടരുടെ സ്ഥിരം പരുപാടിയനാലോ? ആദ്യം ഒരു കെ റെയിൽ കൊണ്ടുവന്നു. ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് കമ്മീഷനും കൈപറ്റി അത് നടപ്പാക്കാം എന്ന് കരുതി. എന്നാൽ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ വേറെ ഉഡായിപ്പിമായി ഇറങ്ങിയിരിക്കുകയാണ് പിണറായിയും കൂട്ടരും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...