Connect with us

Hi, what are you looking for?

Exclusive

ഒടുവിൽ കാണാതായ ആറ് പെൺകുട്ടികളെയും കണ്ടെത്തി

ഒടുവിൽ വെളളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളേയും കണ്ടെത്തിയിരിക്കുന്നു. നാല് പെണ്‍കുട്ടിയെ മലപ്പുറം ജില്ലയിലെ എടക്കരയില്‍ നിന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതിൽ ഒരു പെണ്‍കുട്ടിയെ ബെംഗളൂരുവില്‍ നിന്ന് ഇന്നലേയും ഒരു പെണ്‍കുട്ടിയെ ഇന്ന് പുലര്‍ച്ചെ മാണ്ഡ്യയില്‍ നിന്നും കണ്ടെത്തിയിരുന്നു. അതേസമയം പെണ്‍കുട്ടികള്‍ക്ക് ഒളിക്കുന്നതിനും യാത്രക്കും സഹായം നല്‍കിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

ഇന്നലെ ബെംഗളൂരുവില്‍ നിന്ന് മുങ്ങിയ നാല് പെണ്‍കുട്ടികള്‍ ട്രെയിന്‍ മാര്‍ഗമാണ് പാലക്കാട് എത്തിയത്. ഇവിടെ നിന്ന് ബസ് മാര്‍ഗം എടക്കരയിലെത്തി. ഇവിടെ നിന്നും ബസ് മാര്‍ഗം രക്ഷപ്പെടാനായിരുന്നു ശ്രമം. പെണ്‍കുട്ടികള്‍ ഇപ്പോൾ എടക്കര പോലീസ് സ്‌റ്റേഷനിലാണുള്ളത്. ഇവരെ ഉടന്‍ കോഴിക്കോട് എത്തിക്കും എന്നാണ് ലഭിച്ച വിവരം. കുട്ടികളെ ബെംഗളൂരുവിലെത്താന്‍ സഹായിച്ചതിന് പോലീസ് കസ്റ്റഡിയിലുള്ള രണ്ട് യുവാക്കളേയും കോഴിക്കോട് എത്തിക്കും.

സ്വകാര്യ ബസില്‍ കോഴിക്കോട്ടേക്ക് വരുന്നതിനിടെയാണ് സംഘത്തിലെ ഒരു പെണ്‍കുട്ടി ഇന്ന് പുലര്‍ച്ചയോടെ മണ്ഡ്യയില്‍ നിന്ന് പിടിയിലായത്. ബസ് ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ പെണ്‍കുട്ടി നല്‍കിയ ഫോണ്‍ നമ്പര്‍ അമ്മയുടേതായിരുന്നു. ഇതുപ്രകാരം എവിടുന്നാണ് കയറുന്നതെന്ന് അറിയാന്‍ ബസ് ജീവനക്കാര്‍ വിളിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മയാണ് ഫോണ്‍ എടുത്തത്. അമ്മ പറഞ്ഞത് പ്രകാരം കാര്യങ്ങള്‍ മനസ്സിലാക്കിയ ബസ് ജീവനക്കാര്‍ വിവരം പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ബസില്‍ കയറുകയും മണ്ഡ്യയില്‍വെച്ച്‌ പോലീസ് ബസ് തടഞ്ഞ് കുട്ടിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

കോഴിക്കോട് നിന്ന് ട്രെയിന്‍ മാര്‍ഗം ബെംഗളൂരുവിലെത്തി മടിവാളയിലെ ഹോട്ടലില്‍ മുറിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് പെണ്‍കുട്ടികളില്‍ ഒരാള്‍ ഇന്നലെ പിടിയിലായത്. രണ്ട് ദിവസം മുമ്പ് വൈകീട്ടോടെയാണ് കുട്ടികളെ കാണാതായ വിവരം പുറത്തറിഞ്ഞത്. അടുക്കളയുടെ ഭാഗത്തെ മതിലില്‍ ഏണി ചാരിയാണ് ഇവര്‍ പുറത്തേക്ക് കടന്നതെന്നാണ് വിവരം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...