Connect with us

Hi, what are you looking for?

Exclusive

കോടതിയുടെ മനസ് മാറ്റിയ രഹസ്യ തെളിവിൽ കുടുങ്ങി ദിലീപ്

കൊച്ചിയിൽ നടിയെ ആക്രമിച്ചത്തിൽ കുറ്റാരോപിതനായ ദിലീപ് കേസിൽ കേസിൽ സുപ്രധാന ദിവസമെന്നു വിശേഷിപ്പിക്കാൻ സാധിക്കുന്ന ഒരു ദിവസമായിരുന്നു ഇന്നലെ. കേസിൽ ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കുമോ എന്ന ആകാംക്ഷയിലായിരുന്നു കേരളം മുഴുവൻ. ദിലീപിനെതിരായ സുപ്രധാന കേസിന്റെ നടപടികളിലേക്ക് കടന്നതോടെ കോടതി ഇന്നലെ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറി. കോടതി ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുമോ എന്ന ആകാംക്ഷയിലായിരുന്നു കേരളം മുഴുവനും. എന്നാല്‍, കോടതി വസ്തുതകള്‍ പരിശോധിച്ച ശേഷം താരം ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് അറിയിക്കുകയായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നലെ പ്രത്യേക സിറ്റിങ് നടത്തിയാണ്‌ ഹെക്കോടതി ഇടക്കാല ഉത്തരവിട്ടത്. ഇതിനു മൂന്നൂറോളം പേര്‍ സാക്ഷികളായി. നേരിട്ടുള്ള കോടതി മുറിയിലാണു ജസ്റ്റിസ് പി.ഗോപിനാഥ് വാദം കേട്ടത്. എന്നാൽ സൂം ലിങ്കിലൂടെയാണ് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും അടക്കം മൂന്നൂറോളം പേര്‍ അതിനു സാക്ഷ്യം വഹിച്ചത്. കേസ് സംബന്ധിച്ച്‌ ലഭ്യമാകുന്ന വിവരങ്ങള്‍ യഥാ സമയം തന്നെ ചാനലുകളിലൂടെ കേരളം അറിഞ്ഞു. കോടതിയിൽ ഇന്നലെ ആദ്യ കേസായി ലിസ്റ്റ് ചെയ്തിരുന്നത് ദിലീപിന്റെ ജാമ്യഅപേക്ഷ ആയിരുന്നു. ഇതിനു പുറമെ 10 കേസുകള്‍ ലിസ്റ്റ് ചെയ്തിരുന്നു. മറ്റു കേസുകൾ പരിഗണിക്കുന്നതിനിടയിലും കോടതി ദിലീപിന്റെ കേസിലേയ്ക്കും വന്നു. ഉച്ചയ്ക്കു ശേഷവും വാദം നീണ്ടു. നീണ്ട വാദപ്രതിവാദള്‍ക്ക് ഒടുവിൽ ദിലീപിനെ ഇന്ന് മുതല്‍ ചോദ്യം ചെയ്യാമെന്ന് കോടതി വ്യക്തമാക്കി.

ഇതിനെ കുറിച്ച് ചുരുക്കി പറയുകയാണെങ്കിൽ ദിലീപിന്റെ ത്രില്ലര്‍ സിനിമ പോലെയായിരുന്നു ഇന്നലെ കോടതിയിലെ കാര്യങ്ങളും. ശാന്തമായി തുടങ്ങിയ വാദം ഒടുവിൽ ആകാശയുടെ മുൾമുനയിലെത്തിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്നു ദിലീപ് അടുപ്പമുള്ളവരോട്
പറഞ്ഞുവെന്നതല്ലാതെ ഇത് തെളിയിക്കുന്നതിനായി എന്തെങ്കിലും തെളിവുണ്ടോയെന്നു വാദത്തിന്റെ ആദ്യഘട്ടത്തിൽ കോടതി ചോദിച്ചു. ഇതോടെ പ്രതിഭാഗവും കോടതിയുടെ പോയിന്റില്‍ തന്നെ പിടിച്ചു വാദം തുടങ്ങി. എന്നാല്‍ ചില തെളിവുകളുണ്ടെന്നും തുറന്ന കോടതിയില്‍ പറയാതെ മുദ്രവച്ച കവറില്‍ നല്‍കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. തെളിവുകൾ നൽകാൻ വാദിഭാഗത്തിനു സാധിച്ചു. ഈ തെളിവുകള്‍ കണ്ടതിനു ശേഷം കോടതി കാര്യം ഗൗരവം ഉള്ളതാണെന്ന് പറഞ്ഞു. അതിനു ശേഷം ഇടവേള കഴിഞ്ഞു ചേർന്ന കോടതി പറഞ്ഞത് പ്രോസിക്യൂഷന്‍ ഹാജരാക്കിയ വസ്തുതകള്‍ അസ്വസ്ഥപ്പെടുത്തുന്നതാണ് എന്നാണ്. ഒപ്പം തന്നെ ആരോപണങ്ങള്‍ ഗുരുതരമാണ് എന്നും കോടതി കൂട്ടിച്ചേർത്തു. പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച തെളിവുകളിൽ ക്രിമിനല്‍ ഗൂഢാലോചനയിലേക്കും പ്രേരണയിലേക്കും വിരല്‍ ചൂണ്ടുന്ന വിവരങ്ങളുണ്ട്. എന്നാല്‍ നിലവില്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം സ്ഥിരീകരിക്കത്തക്ക വസ്തുതകളില്ലെന്നും വിശദ അന്വേഷണം വേണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

അന്വേഷണം സുഗമമായി മുന്നോട്ടുപോകാന്‍ വേണ്ട സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. അന്വേഷണവുമായി ഏതു രീതിയിലും സഹകരിക്കാമെന്നു പ്രതികളുടെ അഭിഭാഷകനും മറുപടി നല്‍കി. അതേസമയം പ്രോസിക്യൂഷൻ കോടതിക്കു കെമാറിയ രേഖകളെന്തെന്നു ഇതുവരെ വ്യക്തമല്ല. കേസുമായി ബന്ധപ്പെട്ട ഒരു നിര്‍ണായക വ്യക്തിയെ സ്വാധീനിക്കാനുള്ള ശ്രമം സംബന്ധിച്ച തെളിവാണെന്നാണു സൂചന. അതേസമയം അന്വേഷണത്തില്‍ ഇടപെടാന്‍ പ്രതികള്‍ ശ്രമിക്കുകയാണെങ്കിൽ ഇപ്പോള്‍ നല്‍കിയ സംരക്ഷണം റദ്ദാക്കുമെന്നു കോടതി മുന്നറിയിപ്പ് നല്‍കി കൊണ്ടാണ് കേസ് വീണ്ടും മാറ്റിവെച്ചത്. ഇക്കാര്യം ദിലീപിനെ അറിയിക്കണമെന്ന് അഭിഭാഷകനു കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം തന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ ആലുവ സ്വദേശി ശരത്തിനെ ഇതുവരെ കേസില്‍ പ്രതിയാക്കിയിട്ടില്ലെന്നു പ്രോസിക്യൂഷന്‍ അറിയിച്ചു. തുടര്‍ന്ന് ഈ ജാമ്യഹര്‍ജിയും വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി.

ഇന്ന് രാവിലെ രാവിലെ 9 മുതല്‍ വൈകിട്ട് 8 വരെ കുറ്റാരോപിതർ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലുണ്ടാകണമെന്നാണു ജസ്റ്റിസ് പി.ഗോപിനാഥ് നിര്‍ദ്ദേശിച്ചത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ഈ ഘട്ടത്തില്‍ നിരസിച്ച കോടതി, ചോദ്യം ചെയ്യലിലൂടെ ലഭിക്കുന്ന വിവരങ്ങളും മറ്റു തെളിവുകളും അടക്കമുള്ള റിപ്പോര്‍ട്ട് വ്യാഴാഴ്ച രാവിലെ മുദ്രവച്ച കവറില്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന ഘട്ടത്തിലാണ് പ്രതിഭാഗവും ചോദ്യം ചെയ്യാന്‍ തയ്യാറാണെന്ന നയത്തിലേക്ക് എത്തിയത്

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...