Connect with us

Hi, what are you looking for?

Exclusive

മാൻഡ്രേക്ക് വിജയൻ അമേരിക്കയിലും പണിതുടങ്ങി..

മാൻഡ്രേക്ക് വിജയൻ അമേരിക്കയിൽ പോകുന്നു എന്ന് പറഞ്ഞു തീരും മുൻപേ അമേരിക്കയിൽ പ്രളയം കയറി മയോ ക്ലിനിക് മുങ്ങി. അത് പോട്ടെ, മേപ്പടിയാൻ പ്രളയം സ്പെഷ്യലിസ്റ് ആണെന്ന് എങ്കിലും കരുതി സമാധാനിക്കാം. കൊതിച്ചു കാത്തിരുന്ന പിണുവാതിര കാണാൻ താമസിച്ച സീനിയർ മാൻഡ്രെക്ക് അമേരിക്കൻ ഫ്ലൈറ്റ്ൽ കയറും മുൻപേ അമേരിക്കൻ കടലിൽ ഭൂകമ്പവും സുനാമിയും. ഈ ഭൂഗോളത്തെ തന്നെ മാൻഡ്രേക്ക് വിജയനിൽ നിന്ന് രക്ഷിക്കണേ…!!!
മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കൻ യാത്രയെ വിമർശിച്ചതും പരിഹസിച്ചും സോഷ്യൽ മീഡിയകളിൽ ഇപ്പോൾ പൊങ്കാല മഹോത്സവം തന്നെയാണ് അരങ്ങേറുന്നത്. വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ട പിണറായി സഖാവ് കാലെടുത്തും കുത്തും മുന്നേ അമേരിക്കയിൽ സുനാമിയും അഗ്നി പർവത സ്ഫോടനവുമൊക്കെ നടന്നു എന്നാണ് വിമർശനം.

സമുദ്രത്തിനടിയിലുണ്ടായ അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടർന്നാണ് സുനാമി രൂപപ്പെട്ടത്. പസഫിക് ദ്വീപ സമുദ്രമായ ടോംഗയിലാണ് സുനാമി രൂപപ്പെട്ടത്. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് തീരദേശവാസികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. തീരപ്രദേശത്തെ വീടുകളിലും കെട്ടിടങ്ങളിലും അതിശക്തമായ കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിച്ചു. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് തീരദേശവാസികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.

ടോംഗയിലെ ഫൊന്‍വാഫോ ദ്വീപിന് 30 കിലോമീറ്റര്‍ തെക്കുകിഴക്കായുള്ള ഹുംഗ ടോംഗ ഹുംഗ ഹാപായ് അഗ്‌നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. 30 വര്‍ഷത്തിനിടെ ടോംഗയിലുണ്ടാവുന്ന ഏറ്റവും വലിയ സ്‌ഫോടനമാണിത്. വെള്ളിയാഴ്ചയാണ് ആദ്യ സ്ഫോടനമുണ്ടായത്. പിന്നീട് ശനിയാഴ്ച ഏഴുമടങ്ങ് ശക്തിയോടെ അഗ്‌നിപര്‍വതം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തെ തുടര്‍ന്നുണ്ടായ ചാരവും വാതകവും 20 കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചതായി ടോംഗ ജിയോളജിക്കല്‍ സര്‍വീസസ് അറിയിച്ചിട്ടുണ്ട്.

അയല്‍രാജ്യമായ ജപ്പാനിലെ അമാമി, തോകറ ദ്വീപുകള്‍, ഓസ്‌ട്രേലിയയുടെ കിഴക്കന്‍ തീരങ്ങള്‍, ടാസ്മാനിയ, ന്യൂസീലന്‍ഡ് എന്നിവിടങ്ങളിലും യുഎസിന്റെ ഏതാനും ഭാഗങ്ങളിലുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാജ്യത്തിന്റെ വടക്കുഭാഗത്തുള്ള കടല്‍ത്തീരത്ത് സുനാമി കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് ന്യൂസിലന്‍ഡ് എംബസിയില്‍നിന്ന് വിവരം ലഭിച്ചതായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി വ്യക്തമാക്കി.

പിണറായി ഭരിക്കുമ്പോൾ ശാപം തീരില്ല എന്ന് പറയുന്നത് പോലെ. പിണറായി കാലെടുത്തു കുത്തുന്ന ഇടമെല്ലാം ദുരന്തഭൂമിയായി മാറുകയാണ്. പിണറായി സഖാവ് അമേരിക്കയിൽ എത്തി എന്ന് പറയപ്പെടുന്ന സമയം അർന്തരാത്രി 12 മണിയാണ്. അതായത്, അമേരിക്കയിൽ 5 മണി കഴിഞ്ഞിട്ടുണ്ടാകാം. 5 . 10 നാണ് ഈ ദുരന്തം ഉണ്ടാക്കുന്നത്. സഖാവ് കാലുകുത്തി അവിടവും മുടിഞ്ഞു.

അമേരിക്കയിലേക്ക് ചികിത്സക്കായി പോകും എന്ന വാർത്ത പുറത്തു വന്നപ്പോൾ തന്നെ അമേരിക്കയിൽ കനത്ത മഴയെത്തുടർന്ന് ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായി, അതേസമയം ശീതകാല കൊടുങ്കാറ്റ് രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ അര അടിയിലധികം മഞ്ഞ് വീഴ്ത്തി സ്കൂളുകളും ഓഫീസുകളും തിരക്കേറിയ റോഡുകളും അടച്ചിടേണ്ട അവസ്ഥയും വന്നിരുന്നു. ഈ സാഹചര്യത്തിൽ മുഖ്യൻ US ലേക്ക് പോകില്ല എന്ന വാർത്തകളും വന്നിരുന്നു. എന്നാൽ, പറഞ്ഞതുപോലെ തന്നെ പിണറായി അമേരിക്കയിലെത്തി. പിന്നീട് ദുരന്തപെരുമഴ ആയിരുന്നു. 30 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ അഗ്നിപർവത സ്പോടനത്തിനാണ് ടോംഗ സാക്ഷ്യം വഹിക്കേണ്ടി വന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...