Connect with us

Hi, what are you looking for?

Exclusive

ചൈനയ്ക്കിട്ട് താങ്ങി പിണറായി അമേരിക്കയിലേക്ക്

നാളെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് വി​ദ​ഗ്ധ ചികിത്സയ്ക്കായി പോകുന്നത്. സാമ്രജ്വത രാജ്യം എന്ന് പറഞ്ഞ് ഏറെ കളിയാക്കിയിട്ടുള്ളതല്ലേ അമേരിക്കയ്ക്ക് പോകുന്നതറിഞ്ഞ് മീഡിയകൾ അതെല്ലാം കുത്തിപ്പൊക്കിയിട്ടുമുണ്ട്. അപ്പോൾ പിന്നെ വിമാനം കയറും മുമ്പ് അമേരിക്കയ്ക്ക് വേണ്ടി എന്തെങ്കിലും നല്ലത് ചെയ്തില്ലേൽ ചികിത്സ ശരിയായില്ലേങ്കിൽ അപ്പോൾ പിന്നെ അമേരിക്കകാരെ പ്രീതിപ്പെടുത്താൻ പറ്റിയ ഐറ്റമാണ് ചൈന വിരുദ്ധത. കാര്യം കമ്മ്യൂണിസ്റ്റ് രാജ്യം ആണെങ്കിലും ഇപ്പോൾ ചൈനയെ തള്ളി പറഞ്ഞാലേ സ്വന്തം കാര്യം ഭം​ഗിയായി നടക്കു എന്ന് പിണറായിക്ക് അറിയാം. മാത്രമല്ല തിരിച്ച് വന്ന് മാറ്റി പറയുകയും ചെയ്യാം അപ്പോളഅ‍ പിന്നെ എല്ലാവരും ഹാപ്പി ആകുലേ… അല്ലെങ്കിലും കാല് മാറുന്നതും മാറ്റി പറയുന്നതും സഖാക്കളെ സംബന്ധിച്ച് ഒരു പ്രശ്നമില്ലാത്ത കാര്യമാണേ…

ഇന്നലെ സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള നടത്തിയ ചൈനീസ് അനുകൂല പ്രസംഗം വിവാദമായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം പുറത്തുവന്നത്. ചൈനയാണ് ശരിയെന്ന തരത്തിലായിരുന്നു എസ് രാമചന്ദ്രന്‍ പിള്ളയുടെ നിലപാട് വിശദീകരണം. എന്നാല്‍ മുഖ്യമന്ത്രിക്ക് അത്രത്തോളം അഭിപ്രായമില്ല. വിദ്യാഭ്യാസം അരോഗ്യം തുടങ്ങിയ രംഗങ്ങളില്‍ മിനിമം നിലവാരം പുലര്‍ത്താന്‍ ചൈനക്ക് കഴിഞ്ഞുവെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ക്കെതിരെ ശരിയായ നിലപാട് സ്വീകരിക്കാന്‍ സോഷ്യലിസ്റ്റ് രാഷ്ട്രമായ ചൈനയ്ക്കു കഴിയുന്നില്ലെന്ന് കുറ്റപ്പെടുത്തി. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്ര പ്രമേയം ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും അതില്‍ ഇപ്പോഴും മാറ്റമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

പോരേ അമേരിക്ക ഹാപ്പി. ഇനി ചികിത്സ ​ഗംഭീരമാകും. കാരണം ഫലത്തില്‍ ചൈനയെ സിപിഎം തള്ളി പറയുകാണ്. എന്നാൽ ചൈന അവർക്ക് അത്ര പിടിച്ചിട്ടില്ല വേണമെങ്കിൽ പകരവും ചോദിക്കും. പക്ഷേ ആരും ഭയപ്പെടേണ്ട നമ്മുടെ പിണറായി അല്ലേ… ചികിത്സ കഴിഞ്ഞ് ഒന്ന് ഉഷാറായാൽ എല്ലാം മാറ്റി പറഞ്ഞേക്കും. അല്ല പിണറായി ചൈനയെ തള്ളാൻ ഒരു വലിയ കാരണം ഉണ്ടന്നേ…നാലുഭാ​ഗത്തു നിന്നും ചോദ്യം ഉയർന്നിരുന്നു പിണറായിക്ക് ചികിത്സിക്കണമെങ്കിൽ അമേരിക്കയ്ക്ക് പോണോ മുതലാളിത്വ രാജ്യം എന്ന് പറഞ്ഞ് നാഴികയ്ക്ക് നാൽപത് വട്ടം ആകോശിക്കുന്ന അതിനല്ലേ വാനോളം പുകഴ്ത്തുന്ന ചൈന എന്നൊക്കെ കൂറേ പേര് കമന്റടിച്ചിരുന്നു. അവരുടെ വായടപ്പിക്കാൻ കൂടിയാണെ ഈ ചൈന വിരുദ്ധത. മാത്രവുമല്ല ഇനി ഇപ്പോൾ ചൈനയ്ക്ക് പോകാം എന്ന് വിചാരിച്ചാൽ തന്നെ ചികിത്സ ഡ്യൂപ്ലിക്കേറ്റ് ആണെങ്കിൽ തീർന്നില്ലേ പണി പാളുമെന്ന് മുഖ്യന് നന്നായി അറിയാം.

ലോകത്തുള്ള ദരിദ്രരുടെ എണ്ണം കുറയ്ക്കാന്‍ ചൈന ശ്രമിക്കുമ്പോള്‍ ഇന്ത്യ ദാരിദ്ര്യം വളര്‍ത്തുകയാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള കുറ്റപ്പെടുത്തുമ്പോള്‍ അത് ചൈനീസ് അനുകൂലമെന്നതിനൊപ്പം ഇന്ത്യാ വിരുദ്ധവുമാവുകയാണ്. സിപിഎം കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനിടെ ഈ വിഷയത്തില്‍ ട്രോളുകളും സിപിഎമ്മിനെതിരെ ഉയരുന്നുണ്ട്. അത് മാത്രമല്ല കേട്ടോ രാമചന്ദ്രൻ പിള്ള വേറയും കുറച്ച് കാര്യങ്ങളൊക്ക പറഞ്ഞിട്ടുണ്ട്.

ചൈനക്ക് എതിരായ വലിയ പ്രചാരണം ഇന്ത്യയില്‍ നടത്തുന്നത് സി പി എമ്മിനെ ആക്രമിക്കാനാണ്. ഇത് നേരിടണം, മുമ്പും നേരിട്ടു. ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഇന്ത്യ അടക്കമുള്ളവരെ ഒപ്പം ചേര്‍ത്ത് അമേരിക്ക ചൈനക്ക് എതിരെ നീക്കം നടത്തുന്നു. ലോകത്തെ ദാരിദ്ര്യം നേരിടുന്നതില്‍ ചൈന ഒന്നാമതാണ്. ചൈന നേടിയ പുരോഗതി അമേരിക്കയ്ക്കയ്ക്ക് പരിഭ്രാന്തി ഉണ്ടാക്കുന്നു. പല ലോകരാജ്യങ്ങളും ചൈനയ്‌ക്കെതിരേ സഖ്യമുണ്ടാക്കി. ഇന്ത്യ അടങ്ങുന്ന ഒരു സഖ്യത്തേയും ചൈനയെ തകര്‍ക്കാന്‍ ഉപയോഗിക്കുന്നുവെന്നായിരുന്നു ഇങ്ങനെ അങ്ങ് നീണ്ടു പോവുകയാണ് രാമചന്ദ്രന്‍ പിള്ളയുടെ കുറ്റപ്പെടുത്തല്‍.

അപ്പോ ഒരു സംശയം. നമ്മുടെ രാമചന്ദ്രൻ പിള്ള സഖാവ് അതിർത്തിയിൽ ചെെന നടത്തിയ നീക്കങ്ങളൊന്നും അറിഞ്ഞില്ലേ… നമ്മുടെ രാജ്യത്തിന്റെ ഒരു ഭാ​ഗം പിടിച്ചെടുക്കാൻ നോക്കിയതും. തീവ്രവാദികൾ പിടച്ചെടുത്ത അഫ്​ഗാനിസ്ഥാനിൽ താലിബാന് പിന്തുണ നൽകിയതൊന്നും അറിഞ്ഞില്ലേ.. അതോ അതൊക്കെ വളരെ നല്ല കാര്യങ്ങൾ ആണെന്നാണോ?

എന്തായാലും ചൈനയെ പൊക്കിപറഞ്ഞതിനൊപ്പം ഇന്ത്യാവിരുദ്ധതയാണല്ലോ രാമചന്ദ്രൻ സാഖാവ് ഉയർത്തിയിരിക്കുന്നത്. അതുകൊണ്ട് കേസെടുക്കണം എന്നൊക്കെ പറയുന്നുണ്ട്. ചൈനയെ പോക്കി പറഞ്ഞ് രാമചന്ദ്രൻ പിള്ള ഇപ്പോ അകത്താകുമല്ലോ ഈശ്വരാ… പേടിക്കണ്ട എന്നാല്‍ ഇത് മോദി സര്‍ക്കാരിനെതിരായ രാഷ്ട്രീയ വിമര്‍ശനമാണ് രാമചന്ദ്രന്‍ പിള്ളയുടേതെന്ന് സിപിഎം ന്യായീകരണം ഇറക്കിയിട്ടുണ്ട്. പറയുന്നു.

എന്നാൽ ഇതൊന്നും കൂടാതെ മറ്റൊരു അഡാർ പോയിൻ്റ് കൂടി രാമചന്ദ്രൻ പിള്ള പറയുകയുണ്ടായി കോവിഡില്‍ മുതലാളിത്തം നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചു. വാക്‌സിന്‍ വിറ്റ് പണമുണ്ടാക്കാന്‍ ശ്രമിച്ചു. പക്ഷേ ചൈന, ക്യൂബ തുടങ്ങിയ രാജ്യങ്ങള്‍ സൗജന്യ വാക്‌സിന്‍ നല്‍കി. മറ്റ് രാജ്യങ്ങളേയും സഹായിച്ചുവെന്നും. ചൈനയുടെ വാക്സിൻ ഫലപ്രദമല്ല എന്നതും വാങ്ങിയ രാജ്യങ്ങൾ തിരിച്ച് കൊടുത്തതൊന്നും മൂപ്പര് അറിഞ്ഞില്ല എന്ന് തോന്നുന്നു. ആ പോട്ടെ… പിന്നെ ഇടയ്ക്ക് കൂടെ കോൺ​ഗ്രസിനും ആപ്പ് വെച്ചിട്ടുണ്ട്. ഹിന്ദു രാഷ്ട്ര പ്രചാരണ വേലയെ ഹിന്ദു രാജ്യ പ്രചാരണം കൊണ്ട് നേരിടാനാണ് കോണ്‍ഗ്രസുകാര്‍ ശ്രമിക്കുന്നത്. അമിതാധികാരവും കുടുംബാധിപത്യവും നിറഞ്ഞുനില്‍ക്കുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ അപ്രസക്തമാണ്. അവര്‍ക്ക് ബിജെപിയെ നേരിടാന്‍ കഴിയില്ല. രാമചന്ദ്ര പിള്ള കൂട്ടിച്ചേര്‍ത്തു.

എന്നാൽ പിണറായി സഖാവ് ഇതെല്ലാം തള്ളിയിരിക്കുകയാണ്. ചികിത്സ ഒന്ന് കഴിഞ്ഞോട്ടെ എല്ലാം ശരിയാക്കാം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...