Connect with us

Hi, what are you looking for?

Exclusive

മിന്നൽ മുരളിയുടെ വേഗതയിൽ യുവാവ്

മിന്നൽ മുരളി സിനിമ റിലീസ് ആയതിൽ പിന്നെ അതിവേഗത്തില്‍ പറക്കുന്ന യാത്രകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വിളിക്കുന്നത് ‘മിന്നല്‍ മുരളി’ യാത്ര പോലെ എന്നതാണ്. എന്നാൽ ഇപ്പൊ സോഷ്യൽ മീഡിയയിൽ മിന്നൽ മുരളി ഒറിജിനൽ എന്നു പറഞ്ഞുകൊണ്ട് ട്രോളുരൂപേണ ഒരു വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്.

ഒരു ബൈക്ക് യാത്രക്കാരന്‍റെ വേഗതയാണ് ഇങ്ങനെ പറയുന്നതിനുള്ള കാരണം. ഇതിന്റെ സി സി ടി വി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഈ സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല. ആദ്യം കാണുന്ന ക്ലിപ്പിൽ ഒരു ബസ് തിരിച്ച് കൊണ്ടിരിക്കുമ്പോൾ അതിനിടയിലുള്ള ചെറിയ ഗ്യാപ്പിലൂടെ ചീറിപ്പാഞ്ഞു പോകുന്ന ബൈക്ക് യാത്രികനെയാണ്.

സ്പീഡ് മൂലം വ്യക്തമായി കാണുന്നത് തന്നെ പ്രയാസകരമാണ്. ചുരുക്കി പറഞ്ഞാൽ മിന്നൽ മുരളി സിനിമയിൽ നായകൻറെ സ്പീഡിന് സമാനമായി ആണ് ആളുകൾ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇയാൾ സഞ്ചരിക്കുന്ന വേഗത മൂലം അടുത്ത കെട്ടിടത്തിന്‍റെ ഗേറ്റ് അതിവേഗത്തില്‍ അടയുന്നതാണ് രണ്ടാമത്തെ ക്ലിപ്പ്. റോഡ് വിട്ട് അടുത്തുള്ള മരത്തിന് സമീപത്തേക്ക് വണ്ടിയുടെ നിയന്ത്രണം വിട്ട് ഇയാൾ അടുക്കുകയും അവിടുന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതുമാണ് വീഡിയോ.

അതിനിടയില്‍ ബൈക്കിന്‍റെ ഹെല്‍‍മറ്റ് തെറിക്കുന്നതും കാണാം. ലക്ഷക്കണക്കിന് പേര്‍ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. ഇതേ സമയം ബൈക്കിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടതാകാം കാരണം എന്ന് ചിലര്‍ പറയുമ്പോള്‍ ബൈക്ക് ഓടിച്ചയാളുടെ അമിത വേഗതക്കെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...