Connect with us

Hi, what are you looking for?

Exclusive

പിണറായിയുടെ അമേരിക്കൻ യാത്ര വെള്ളത്തിൽ

കനത്ത മഴയെത്തുടർന്ന് വെള്ളിയാഴ്ച വടക്കുപടിഞ്ഞാറൻ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായി, അതേസമയം ശീതകാല കൊടുങ്കാറ്റ് രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ അര അടിയിലധികം മഞ്ഞ് വീഴ്ത്തി സ്കൂളുകളും ഓഫീസുകളും തിരക്കേറിയ റോഡുകളും അടച്ചു. നാഷണൽ വെതർ സർവീസ് പറയുന്നതനുസരിച്ച്, പസഫിക് നോർത്ത് വെസ്റ്റിലെ പല തീരപ്രദേശങ്ങളിലും വെള്ളപ്പൊക്കവും ചുഴലിക്കാറ്റും മുന്നറിയിപ്പുകൾ നിലവിലുണ്ട്. മണിക്കൂറുകള്‍ക്കുള്ളില്‍ അമേരിക്കയിൽ പെയ്ത കനത്ത മഴയില്‍ നഗരങ്ങളില്‍ വന്‍ പ്രളയമാണ് ഉണ്ടായിരിക്കുന്നത്. ഇതിനെത്തുടർന്ന് നിരവധി വീടുകളും സ്ഥാപനങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്. കാറുകള്‍ അടക്കമുള്ള വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ട് നശിച്ചു. സോഷ്യൽ മീഡിയയിലും പ്രാദേശിക വാർത്താ ഏജൻസികളും പോസ്റ്റ് ചെയ്ത ചിത്രങ്ങളിലും വീഡിയോകളിലും ആയി ചില വസ്തു വകകളും റോഡുകളും വയലുകളും വെള്ളത്തിൽ ആഴത്തിൽ കാണപ്പെട്ടിട്ടുണ്ട്. പ്രളയത്തെ തുടർന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ നിന്നുള്ള 2,600 ഫ്ലൈറ്റുകൾ വെള്ളിയാഴ്ച റദ്ദാക്കി എന്നാണ് വിവരം. COVID-19 എയർലൈനുകളെയും ഇത് ബാധിക്കുന്നുണ്ട്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത ദിവസം ചികിത്സക്കായി എത്തുന്ന മിനിസോട്ടയിലെ മായോ ക്ലിനിക്കിന്റെ ഭാഗങ്ങളിലും പ്രളയം ഉണ്ടായിട്ടുണ്ട്. അതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയൻ ചിലപ്പോള്‍ യാത്ര മാറ്റിവെച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുഖ്യമന്ത്രി ജനുവരി 15നാണ് അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോകാനിരുന്നത്. പിണറായിയുടെ എല്ലാ ചികിൽത്സ ചെലവുകളും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. നേരത്തെ അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി, ഇപ്പോൾ ഇതിന്റെ തുടര്‍പരിശോധനകള്‍ക്കായാണ് വീണ്ടും പോകുന്നത്. ഭാര്യ കമല, പേഴ്‌സണല്‍ അസിസ്റ്റന്റ് സുനീഷ് എന്നിവരാണ് മുഖ്യനോടൊപ്പം അമേരിക്കയ്ക്ക് പോകുന്നത് . പ്രളയം രൂക്ഷമായതോടെ രണ്ടു നഗരങ്ങളിലെയും ഹൈവേകളും മൗണ്ടന്‍ പാസുകളും താല്‍ക്കാലികമായി അടച്ചു. ഇത് പിണറായിയുടെ അമേരിക്ക യാത്രയെ ബാഹിക്കുമെന്നതിനാൽ യാത്ര ഉപേക്ഷിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. അമേരിക്കയിലെ കനത്ത മഞ്ഞുവീഴ്ച്ചയും വെള്ളപ്പെക്കത്തിന്റെ വ്യാപ്തി കൂട്ടിയിട്ടുണ്ട്. മിന്നല്‍ പ്രളയം എന്നാണ് ഈ അപകടത്തെ അമേരിക്കയിലെ കാലവസ്ഥ നിരീക്ഷകര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രളയ സ്ഥലത്തുനിന്നും നിലവിൽ ലക്ഷക്കണക്കിന് ആള്‍ക്കാരെയാണ് ഒഴിപ്പിച്ചത്.

അതേസമയം മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്രയ്‌ക്കെതിരെ വൻ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു മിന്നൽ പ്രളയം അമേരിക്കയിൽ ഉണ്ടാകുന്നത്. അതിനോടൊപ്പം തന്നെ ദിവസങ്ങൾക്ക് മുൻപ് അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങളുമായി ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍ രംഗത്ത് വന്നിരുന്നു . അമേരിക്കയിലേക്ക് മുഖ്യമന്ത്രി ചികിൽത്സയ്ക്ക് പോകുന്നതിനു മുൻപ് കേരളത്തിലെ ആരോഗ്യമേഖലയില്‍, പ്രത്യേകിച്ചും ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളിലെ രോഗീ സൗഹൃദപരമല്ലാത്ത സാഹചര്യങ്ങളെക്കുറിച്ചു സമഗ്ര അന്വേഷണത്തിന് തീരുമാനമെടുക്കണമെന്ന് ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ശോഭ ഇക്കാര്യം ആവശ്യപ്പെട്ടത്. ഒപ്പം തന്നെ സംസ്ഥാനത്തെ പൊതുജനാരോഗ്യ പരിരക്ഷയിലും മുഴുവന്‍ ജനങ്ങള്‍ക്കും സർക്കാർ ലഭ്യമാകേണ്ട വിദഗ്ദ്ധ ചികിത്സയിലും സര്‍ക്കാരാശുപത്രികളില്‍ പിറന്നു വീഴുന്ന കുഞ്ഞുങ്ങളുടെ ഉള്‍പ്പെടെ സുരക്ഷയിലും പിണറായി സര്‍ക്കാര്‍ ഒരു വലിയ പരാജയമാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...