Connect with us

Hi, what are you looking for?

Exclusive

പിണറായി വരുന്നതറിഞ്ഞു അമേരിക്കയിൽ പ്രളയം

എന്താണെന്ന് അറിയില്ല മുഖ്യമന്ത്രി പിണറായി വിജയൻ അങ്ങ് അമേരിക്കയിൽ ചികിത്സയ്ക്ക് പോകുന്നുണ്ടെന്ന് അറിഞ്ഞിട്ടാണെന്ന് തോന്നുന്നു
അമേരിക്കയില്‍ ഇപ്പോൾ മിന്നല്‍ പ്രളയം വന്നിരിക്കുകയാണ്. വാഷിംഗ്ടണിലും സിയാറ്റിലിലും കനത്ത മഴയ്‌ക്ക് പിന്നാലെയാണ് പ്രളയമുണ്ടായത്.
നിരവധി വീടുകളും മറ്റ് വസ്തുക്കളും വെള്ളത്തിനടിയിലായിട്ടുണ്ട്. ഈ സാഹചര്യതതില്‍ രണ്ട് നഗരങ്ങളിലേയും മിക്ക വഴികളും താത്ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഹൈവേകളിലൂടെയും മൗണ്ട് പാസുകളിലൂടെയുമുള്ള യാത്ര നിരോധിച്ചു. പ്രദേശത്ത് നിന്നും ലക്ഷക്കണത്തിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

ഈ വരുന്ന 15 ാം തീയ്യതിയാണ് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യം കമലയും പി എ സുനീഷും കൂടി അമേരിക്കയിലേക്ക് പോകാൻ വിചാരിച്ച ദിവസം. എന്നാൽ ഈ സാഹചര്യത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ചികിത്സ പ്രതിസന്ധിയിലാകുമെന്നാണ് വിവരം. മുഖ്യമന്ത്രി ചികിത്സക്കായി എത്തുന്ന മിനിസോട്ടയിലെ മായോ ക്ലിനിക്കിന്റെ ഭാഗങ്ങളിലും പ്രളയം ഉണ്ടായിട്ടുണ്ട്. അതിനാല്‍ ചിലപ്പോള്‍ പിണറായി വിജയന്‍ ചികിത്സയാത്ര മാറ്റിവെച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി തുടര്‍പരിശോധനകള്‍ക്ക് വേണ്ടിയാണ് വീണ്ടും പോകുന്നത്. ഇതിന്റെ എല്ലാ ചെലവുകളും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. അമേരിക്കയിൽ പ്രളയമുണ്ടായി എന്ന വാർത്ത പുറത്ത് വന്നതിന് ശേഷം പല കോണുകളിൽ നിന്നും പിണറായിയുടെ യാത്രയെ പരിഹസിച്ച് കമന്റുകൾ വന്നിട്ടുണ്ട്. പിണറായി വരുന്നതറിഞ്ഞാകാം പ്രളയം വന്നത്. എവിടെ പോയാലും ദുരന്തമുണ്ടാക്കും തുടങ്ങിയവയാണ് കമന്റുകൾ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...