Connect with us

Hi, what are you looking for?

Exclusive

പോയില്ലെങ്കില്‍ മൂക്ക് ചെത്തികളയുമോ?നാണമുണ്ടോ മോഹന്‍ലാലിന്

ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിന്ന നടിമാര്‍ക്ക് അവസരങ്ങള്‍ കുറയുന്നത് മലയാളികള്‍ കണ്ടതാണ്. ഇതാണ് മലയാള സിനിമയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. സൂപ്പര്‍സ്റ്റാറുകള്‍ പറയുന്നത് പോലെയാണ് മലയാള സിനിമ പോകുന്നതും അവസരങ്ങള്‍ നല്‍കുന്നതും എന്നാണ് അദ്ദേഹം പറഞ്ഞുവരുന്നത്. പ്രമുഖ നടനും അമ്മയുടെ പ്രസിഡന്റുമായി മോഹന്‍ലാലിനെതിരെ പ്രതികരിച്ചാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര എത്തിയത്. അമ്മയില്‍ നിന്ന് രാജിവച്ച് പുറത്തുപോയ നടിമാര്‍ ആവശ്യമുണ്ടെങ്കില്‍ ഇങ്ങോട്ട് വരട്ടെയെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. നാണമുണ്ടോ മോഹന്‍ലാലിന് അങ്ങനെ പറയാന്‍ എന്നാണ് ബൈജു കൊട്ടാരക്കര ചോദിക്കുന്നത്. എഎംഎംഎ യിലേക്ക് പോയില്ലെങ്കില്‍ ഇവര്‍ മൂക്ക് ചെത്തികളയോ എന്നാണ് ബൈജു ചോദിക്കുന്നത്.

ഇവര്‍ വേറെ സിനിമകളില്‍ അഭിനയിക്കില്ലേ.. കാലമൊക്കെ മാറി പോയി. മോഹന്‍ലാലിന് ഇതൊന്നും അറിയാന്‍ പാടില്ലാത്തതു കൊണ്ടാണ്. സിനിമ തന്നെ മാറി പോയെന്നും ബൈജു കൊട്ടാരക്കര പറയുന്നു. ഇപ്പോഴും പഴംപുരാണം പറഞ്ഞ് എഎംഎംഎയുടെ കാലു പിടിച്ചിരുന്നാല്‍ അവസാനം ഗതി അധോഗതിയായിരിക്കുമെന്നുള്ള മുന്നറിയിപ്പാണിത്. ഈ സംഘടനകളിലെ പൊള്ളത്തരങ്ങള്‍, അല്ലെങ്കില്‍ ഈ സംഘടനയുടെ തലപത്ത് ഇരിക്കുന്നവരുടെ ഉള്ളിലിരിപ്പ് എന്താണ്, എങ്ങനെയാണെന്ന് മനസ്സിലായി തുടങ്ങി എന്നാണ് ബൈജു കൊട്ടാരക്കര പറയുന്നത്.

അഭിനയം ഒരു കലയാണ്, മോഹന്‍ലാലൊക്കെ കഴിവുള്ളവരാണ്, അതൊക്കെ അവിടെ നില്‍ക്കട്ടെ. മനസ്സ് ആദ്യം നന്നായിരിക്കണം, അല്ലെങ്കില്‍ സത്യം വിളിച്ചു പറയാനുള്ള ആര്‍ജ്ജവം കാണിക്കണമെന്നും ബൈജു കൊട്ടാരക്കാര പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...