Connect with us

Hi, what are you looking for?

Exclusive

നമ്പർ വൺ തളളുമായി ദിലീപ്

നടി കേസിൽ ദിലീപ് വീണ്ടും കുരുക്കിലായിരിക്കുകയാണ്. സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെതിരെ വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയിതോടെ ദിലീപ് പെട്ടിരിക്കുകയാണ്. കേസിലെ പ്രധാന പ്രതിയായ പഴ്സർ സുനിയുടെ കത്തും പുറത്തെത്തിയിട്ടുണ്ട്. ദിലീപിനെതിരെ ​ഗുരുതരമായ ആരോപണങ്ങളാണ് കത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കേസിൽ ദിലീപിനെ പിന്തുണക്കുന്നവരെ വലിച്ചു കീറുകയാണ് സോഷ്യൽ മീഡിയയും. അതേസമയം ദിലീപ് പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ പരിഹാസത്തിന് കാരണമാകുന്നത്.

ദിലീപിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വാങ്ങിക്കൊടുത്ത സിനിമയാണ് വെള്ളരിപ്രാവിന്റെ ചങ്ങാതി.
അതിനു മുന്‍പ് പലപ്പോഴും സംസ്ഥാന അവാര്‍ഡിന് തൊട്ടരികെ ദിലീപ് എത്തിയിട്ടുണ്ട്. എന്നാല്‍, പലവിധ കാരണങ്ങളാല്‍ അപ്പോഴെല്ലാം അവസാന നിമിഷം ദിലീപ് പുറത്താകുകയായിരുന്നു. 2011 ലെ സംസ്ഥാന അവാര്‍ഡ് കിട്ടിയപ്പോള്‍ ദിലീപ് വളരെ സന്തോഷവാനായിരുന്നു. പക്ഷേ, ആ അവാര്‍ഡ് നേട്ടത്തിന്റെ സന്തോഷത്തിനൊപ്പം അക്കാലത്ത് തനിക്ക് മറ്റൊരു വിഷമം ഉണ്ടായിരുന്നെന്ന് ദിലീപ് പറയുന്നു.

മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കിട്ടിയ ശേഷം ബിഗ് ബി അമിതാഭ് ബച്ചന്‍ മൂന്ന്-നാല് തവണ തന്നെ ഫോണില്‍ ബന്ധപ്പെട്ടെന്ന് ദിലീപ് പറയുന്നു. അമിതാഭ് ബച്ചന്‍ വിളിച്ചപ്പോള്‍ ദിലീപിന് ഫോണ്‍ എടുക്കാന്‍ സാധിച്ചില്ല. സംസ്ഥാന അവാര്‍ഡ് കിട്ടിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുന്ന തിരക്കില്‍ ആയതിനാലാണ് ബച്ചന്റെ ഫോണ്‍ എടുക്കാന്‍ തനിക്ക് സാധിക്കാതെ പോയതെന്ന് ദിലീപ് പറയുന്നു. പിന്നീട് മറ്റൊരാള്‍ വഴിയാണ് അവാര്‍ഡ് ജേതാവായ തന്നെ ബച്ചന്‍ അഭിനന്ദനങ്ങള്‍ അറിയിച്ചതെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.

എന്നാൽ സോഷ്യൽ മീഡിയ ഇതിനെ പുച്ഛിച്ച് തള്ളുകയാണ് തള്ളി തള്ളി ഇതെങ്ങോട്ടാണ് എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. എന്തായാലും നടി കേസിൽ ദിലീപ് കുടുങ്ങും എന്നു തന്നെയാണ് എല്ലാവരും പറയുന്നത്. ദിലീപിനെതിരെ നിർണായകമായ പല തെളിവുകളും പുറത്തെത്തുന്നുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...