Connect with us

Hi, what are you looking for?

Exclusive

മണിയും പിണറായിയും ചെയ്തു കൂട്ടിയത്, എല്ലാം തുറന്നുപറഞ്ഞ് രാജേന്ദ്രന്‍

ഒടുവില്‍ മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെയും സിപിഎം പടിയടച്ച് പിണ്ഡം വെച്ചു. എന്നാല്‍ തനിക്ക് സിപിഎമ്മില്‍ നിന്നുണ്ടായ ദുരവസ്ഥ ഏറ്റുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് രാജേന്ദ്രന്‍. എംഎം മണിയടക്കം തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് രാജേന്ദ്രന്‍ പറയുന്നത്. തന്നെ പാര്‍ട്ടി അംഗത്വത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജേന്ദ്രന്‍ കോടിയേരിക്ക് കത്തയച്ചിരുന്നു. പള്ളന്‍ എന്ന ജാതിയുടെ പേരില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എംഎ മണി എംഎല്‍എയെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം അപമാനിച്ചെന്നും നേതൃത്വത്തെ അറിയിച്ചു. കാര്യം വിശദീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ കുടുംബത്തെ നോക്കി വീട്ടിലിരിക്കാനായിരുന്നു എംഎം മണിയുടെ മറുപടി.

തിരുവനന്തപുരം എംഎല്‍എ ഓഫീസില്‍ സഖാവ് എംഎം മണിയെ കണ്ട് പുതിയ പ്രശ്നങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യം പറഞ്ഞു. എന്നോട് അപ്പനേയും അമ്മയേയും മക്കളേയും കുടുംബത്തേയും നോക്കി മര്യാദക്ക് വീട്ടില്‍ ഇരുന്നു കൊള്ളണമെന്നും നിനക്ക് ആവശ്യത്തിന് പെന്‍ഷന്‍ കിട്ടുമല്ലോ എന്നുമാണ് മണി പറഞ്ഞത്. അതുകൊണ്ട് ലീവ് എടുത്ത് വീട്ടില്‍ പോയിരിക്കണമെന്നും വളരെ ദേഷ്യത്തിലാണ് പ്രതികരിച്ചത്. വളരെ മുന്‍വിധിയോട് കൂടി തന്നെയാണ് എന്നോടുള്ള പെരുമാറ്റം എന്ന് അപ്പോള്‍ എനിക്ക് മനസ്സിലായി. ഇനി കമ്മിറ്റികളിലും സമ്മേളനങ്ങളിലും പോയാല്‍ ഇതിനേക്കാള്‍ മോശമായി പരസ്യമായി എനിക്ക് എതിരെ പ്രതികരിക്കുനെന്നും എനിക്ക് തോന്നി. ഇനി കമ്മിറ്റികളില്‍ പങ്കെടുക്കാത്തതിനെ കുറിച്ച് ജില്ലാ സെക്രട്ടറിയെ കൃത്യമായി അറിയിച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.

എംഎം മണിയെ തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലില്‍വെച്ച് കണ്ടപ്പോള്‍ തന്നോട് പറഞ്ഞ വാക്കുകള്‍ ഇപ്പോഴും ചെവിയില്‍ നില്‍ക്കുകയാണെന്നും രാജേന്ദ്രന്‍ പറഞ്ഞു. ‘പള്ളന്‍ എന്ന ജാതിയുടെ പ്രതിനിധിയായി എസ്റ്റേറ്റില്‍ പോകുവാനോ ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല, എന്നെ ഉപദ്രവിക്കരുതേ എന്ന് ഞാന്‍ വീണ്ടും അഭ്യര്‍ത്ഥിക്കുകയാണ്. മൂന്നാര്‍, മറയൂര്‍ തുടങ്ങിയ ഏരിയാ സമ്മേളനങ്ങളില്‍ എംഎം മണിയുടേയും നേതാക്കളുടേയും പ്രസംഗങ്ങളും ഇടപെടലുകളും എനിക്കെതിരായ നിങ്ങളുടെ വേദിയായി സമ്മേളനങ്ങളെ ഉപയോഗിച്ചു എന്നത് വസ്തുതയാണ്. കെവി ശശിയും, ശശി കുമാറും വിജയനും മറ്റുള്ളവരെ ചേര്‍ത്ത് എനിക്കെതിരായ പ്രചരണങ്ങള്‍ ചില പാര്‍ട്ടി അംഗങ്ങളിലൂടെ നടത്തുകയാണെന്നും രാജേന്ദ്രന്‍ കത്തില്‍ വ്യക്തമാക്കി.

പാര്‍ട്ടിയില്‍ നിന്ന് അപമാനിച്ച് പുറത്താക്കാന്‍ ശ്രമം നടക്കുന്നു എന്നതാണ് പ്രധാനമായും എസ് രാജേന്ദ്രന്‍ ചൂണ്ടിക്കാണിക്കുന്നത്. കെകെ ജയചന്ദ്രന്‍ എസ് രാജേന്ദ്രനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും അങ്ങനെ ശ്രമിച്ചാല്‍ തന്റെ സ്വഭാവം മാറുമെന്ന് എംഎം മണി പറഞ്ഞു എന്നതടക്കം രാജേന്ദ്രന്‍ ഉന്നയിക്കുന്നുണ്ട്.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി ശശി തന്നെ ഒതുക്കാന്‍ എല്ലാ ഘട്ടത്തിലും ശ്രമിക്കുന്നുവെന്നാണ് രാജേന്ദ്രന്‍ പറയുന്നത്. ഏറ്റവും ഒടുവില്‍ മൂന്നാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയപ്പോള്‍ വേദിയില്‍വെച്ച് തന്റെ കൈയ്യില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങി തന്നെ മാറ്റി നിര്‍ത്താനുള്ള ശ്രമവും നടത്തിയെന്നും രാജേന്ദ്രന്‍ തുറന്നുപറഞ്ഞിരുന്നു.

സി വി വര്‍ഗീസിനെ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത കമ്മിറ്റിയില്‍ നിന്നാണ് എസ് രാജേന്ദ്രനെ ഇപ്പോള്‍ പാര്‍ട്ടി ഒഴിവാക്കിയിരിക്കുന്നത്. പാര്‍ട്ടി സമ്മേളനങ്ങളില്‍ നിന്ന് വിട്ട് നിന്നിരുന്ന എസ് രാജേന്ദ്രനെ ഉള്‍പ്പെടുത്താതെ തന്നെയാവും ഇത്തവണ ഇടുക്കിയിലെ പുതിയ ജില്ലാ കമ്മിറ്റി എന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...