Connect with us

Hi, what are you looking for?

Exclusive

ലഹരി വസ്തുക്കൾ ഒഴുകുന്നു; കിറുങ്ങി കേരളം

സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ നിരോധനവും ബോധവത്കരണവും ഒരു വശത്ത് നടക്കുമ്പോഴും അതു സംബന്ധിച്ചുള്ള കുറ്റകൃത്യങ്ങളും ഗുരുതരമായി വർധിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. മാരക ലഹരിവസ്തുക്കളുടെ വിപണന കേന്ദ്രമായി കേരളം മാറി. 2021 ല്‍ 50 കോടിയോളം രൂപയുടെ ലഹരിവസ്തുക്കളാണ് സംസ്ഥാനത്ത് എക്‌സൈസ് പിടിച്ചെടുത്തത്. ലഹരിമരുന്നുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് 3196 പേരാണ്. 2020 നെ അപേക്ഷിച്ച്‌ പത്തിരട്ടി എംഡിഎംഎയാണ് 2021 ല്‍ എക്‌സൈസ് പിടികൂടിയത്. ലോകത്ത് ഏറ്റവും വിലയുള്ള മയക്കുമരുന്നാണ് എംഡിഎംഎ. ഈ ലഹരി ഒരു മൈക്രോ ഗ്രാം ഉപയോഗിച്ചാൽ പോലും 48 മണിക്കൂറോളം ഉന്മാദാവസ്ഥയിലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എംഡിഎംഎ അരഗ്രാം കൈയിൽ വെച്ചാൽ പോലും പത്ത് വർഷം കഠിന തടവ് ശിക്ഷ ലഭിക്കും. കഴിഞ്ഞവർഷം ഏറ്റവുമധികം പിടിച്ചെടുത്തത് കഞ്ചാവുതന്നെയാണ്.

വിവിധ ജില്ലകളില്‍ നിന്നായി 5632 കിലോ കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ഏറ്റവും കൂടുതല്‍ കഞ്ചാവ് പിടിച്ചെടുത്തത് പാലക്കാട് നിന്നാണ് 1954 കിലോ. 760 കഞ്ചാവ് ചെടികളും 16 കിലോ ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും 1184 കിലോ കഞ്ചാവാണ് ഈ വര്‍ഷം പിടിച്ചെടുത്തത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് 3992 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലഹരിമരുന്ന് ഉപയോഗിച്ചാൽ മദ്യത്തെ പോലെ അത്രവേഗം കണ്ടെത്താൻ കഴിയില്ലെന്നതാണ് പോലീസിനെ വളക്കുന്നത്. ഒരു കിലോയിലധികം നാര്‍ക്കോട്ടിക് ഗുളികകളും പരിശോധനയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടികൂടിയിട്ടുണ്ട്.

സംസ്ഥാനത്ത് ബ്രൗണ്‍ ഷുഗര്‍, ഹെറോയിന്‍, എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്ബ് എന്നിവയുടെ ഉപയോഗവും വര്‍ദ്ധിച്ചിരിക്കുകയാണ്. കൂടുതലായും യുവാക്കളാണ് ലഹരിക്കടിമകളായിക്കൊണ്ടിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനമെമ്പാടും പോലീസുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കൂടുതല്‍ രംഗത്തിറങ്ങിയിട്ടുപോലും ഇത്രയധികം കേസുകള്‍ ലഹരിവസ്തുക്കള്‍ കടത്തിയതിനും കൈവശം വെച്ചതിനുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അപ്പോള്‍ പോലീസിനെയും എക്സൈസിനെയും വെട്ടിച്ച് കേരളത്തിലേക്കൊഴുകിയ മയക്കുമരുന്നുകളുടെ അളവെത്രയാകുമെന്ന് ഊഹിക്കാവുന്നതാണ്.

https://youtu.be/y6scO85ccNg

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...