Connect with us

Hi, what are you looking for?

Exclusive

മദ്യം എടുത്തെറിയാന്‍ പറഞ്ഞെന്നു സ്വീഡിഷ് പൗരന്‍! തങ്ങളൊന്നും ചെയ്തിട്ടില്ലെന്നു പോലീസ്

മദ്യം വാങ്ങി മടങ്ങുമ്പോള്‍ പോലീസ് തടഞ്ഞു ബില്‍ ചോദിച്ചതിനെത്തുടര്‍ന്നു മദ്യം ഒഴുക്കിക്കളഞ്ഞു മടങ്ങേണ്ടി വന്ന സ്വീഡിഷ് പൗരന്‍റെ വാർത്ത നമ്മൾ എല്ലാ അറിഞ്ഞു കാണും. എന്നാൽ അദ്ദേഹത്തിന്റെ പെരുമാറ്റം ബഹുമാനം ജനിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പലരും സ്വീഡിഷ് പൗരന്‍റെ ഉത്തരവാദിത്വ പൂര്‍ണമായ പെരുമാറ്റത്തില്‍ അഭിനന്ദനങ്ങളും രേഖപ്പെടുത്തി.

ഇന്നലെയാണ് മ​ദ്യ​വു​മാ​യി പോ​കു​മ്പോ​ള്‍ കോ​വ​ള​ത്തു ഇദ്ദേഹത്തെ പോ​ലീ​സ് ത​ട​ഞ്ഞത്. ബി​ല്ലി​ല്ലാ​ത്ത​തി​നാ​ല്‍ മ​ദ്യ​വു​മാ​യി പോ​കാ​ന്‍ പോ​ലീ​സ് അ​നു​വ​ദി​ച്ചി​ല്ലെ​ന്നു സ്വീ​ഡി​ഷ് പൗ​ര​ന്‍ സ്റ്റീ​ഫ​ന്‍ ആ​സ്ബ​ര്‍​ഗ് പറഞ്ഞു. മ​ദ്യം എ​ടു​ത്തെ​റി​യാ​ന്‍ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇതോടെ രണ്ടു കുപ്പി മദ്യം സമീപത്തെ പാറക്കെട്ടിലേക്ക് അദ്ദേഹം ഒഴുക്കിക്കളഞ്ഞു.എന്നാല്‍, കാലിക്കുപ്പി അവിടെ ഉപേക്ഷിക്കാതെ തന്‍റെ ബാഗില്‍ തിരികെ സൂക്ഷിച്ചു. പ്ലാസ്റ്റിക് കുപ്പികള്‍ ആയതിനാലാണ് അവിടെ ഉപേക്ഷിക്കാത്തതെന്ന് അദ്ദേഹം പിന്നീട് പ്രതികരിച്ചു. ഇതു മാത്രമല്ല സ്ഥലത്തുനിന്നു പോയതിനു ശേഷം വീണ്ടും ബിവറേജില്‍ പോയി ബില്‍ വാങ്ങി പോലീസ് സ്റ്റേഷനില്‍ ഹാജരാക്കാനും അദ്ദേഹം മറന്നില്ല.

താന്‍ നിരപരാധിയാണെന്നു തെളിയിക്കാനാണ് മദ്യം കളഞ്ഞെങ്കിലും ബില്‍ പോലീസിനു മുന്നില്‍ വീണ്ടും കൊണ്ടു ഹാജരാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയൊരു പെരുമാറ്റം പോലീസില്‍നിന്നു പ്രതീക്ഷിച്ചില്ലെങ്കിലും അവരെക്കുറിച്ചു പരാതിയില്ലെന്നും ആര്‍ക്കും പരാതി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പോലീസുകാരെ സുഹൃത്തുക്കളായി കാണാനാണ് ഇഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാ​ലു വ​ര്‍​ഷ​ക്കാ​ല​മാ​യി കേ​ര​ള​ത്തി​ല്‍ ടൂ​റി​സം രം​ഗ​ത്തു പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണ് സ്റ്റീഫന്‍ ആസ്ബര്‍ഗ്. അദ്ദേഹം ഒരു ഹോം സ്റ്റേ നടത്തുന്നുണ്ട്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് കോ​വ​ള​ത്ത് വ​ച്ച്‌ സ്വീ​ഡി​ഷ് പൗ​ര​നെ പോ​ലീ​സ് ത​ട​ഞ്ഞ​ത്. ബി​വ​റേ​ജ​സി​ല്‍ നി​ന്നും മ​ദ്യം വാ​ങ്ങി വ​ര​വെ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് ഇ​ദ്ദേ​ഹ​ത്തെ ത​ട​ഞ്ഞ​ത്.

വെ​ള്ളാ​റി​ലു​ള്ള ബീ​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റി​ല്‍ നി​ന്നും മൂ​ന്ന്കു​പ്പി വി​ദേ​ശ​മ​ദ്യ​വു​മാ​യി ത​ന്‍റെ റൂ​മി​ലേ​ക്കു പോ​കു​മ്പോ​ളായിരുന്നു വാ​ഹ​ന പ​രി​ശോ​ധ. കോ​വ​ളം പോ​ലീ​സ് വി​ദേ​ശി​യു​ടെ സ്കൂ​ട്ട​റി​നെ കൈ​കാ​ണി​ച്ചു നി​ര്‍​ത്തു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ത​ന്നോ​ടു ദേ​ഷ്യ​ത്തോ​ടെ സം​സാ​രി​ച്ച​തി​ന്‍റെ മാ​ന​സി​ക ബു​ദ്ധി​മു​ട്ടി​നെ തു​ട​ര്‍ന്നു ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് കു​പ്പി​ക​ളി​ല്‍ ര​ണ്ട് കു​പ്പി മ​ദ്യ​മെ​ടു​ത്ത് തു​റ​ന്ന് സ​മീ​പ​ത്തെ പാ​റ​ക്കെ​ട്ടി​ലേ​യ്ക്ക് ഒ​ഴു​ക്കു​ക​യാ​യി​രു​ന്നു. പു​തു​വ​ത്സ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് താ​ന്‍ സു​ഹൃ​ത്തി​നൊ​പ്പം ആ​ഘോ​ഷ​ത്തി​നാ​യി മ​ദ്യം വാ​ങ്ങി​യ​തെ​ന്നും 2100 രൂ​പ​യാ​ണ് ഇ​തി​നാ​യി ചെ​ല​വാ​ക്കി​യ​തെ​ന്നും സ്റ്റീ​ഫ​ന്‍ പ​റ​യു​ന്നു.

അതേസമയം, ഈ സംഭവത്തിലും വിശദീകരണം നൽകാൻ പിണറായി പോലീസ് മറന്നിട്ടില്ല. എന്ത് ചെയ്താലും അതിലെല്ലാം ന്യായീകരിക്കാൻ കഴയും നമ്മുടെ പോലീസിന്. വി​ദേ​ശ പൗ​ര​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന മ​ദ്യം പോ​ലീ​സ് നി​ര്‍​ബ​ന്ധി​ച്ച്‌ ഒ​ഴി​പ്പി​ച്ചു ക​ള​ഞ്ഞെ​ന്ന പ്രചാരണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്നും വി​ദേ​ശി​യെ അ​പ​മാ​നി​ച്ചി​ല്ലെ​ന്നും ഐ​ജി​പി​യും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​മാ​യ ബ​ല്‍​റാം​കു​മാ​ര്‍ ഉ​പാ​ദ്ധ്യാ​യ പ​റ​ഞ്ഞു.ഡ്യൂ​ട്ടി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​രും ത​ന്നെ വി​ദേ​ശ പൗ​ര​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യി​ട്ടി​ല്ല​യെ​ന്നും സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള സാ​ധാ​ര​ണ ന​ട​പ​ടി മാ​ത്ര​മാ​ണ് പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തുനി​ന്ന് ഉ​ണ്ടാ​യ​തെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...