Connect with us

Hi, what are you looking for?

Exclusive

കെ റെയിൽ പദ്ധതിയ്ക്ക് ഹൈക്കോടതിയുടെ തിരിച്ചടി

ജനങ്ങൾക്ക് ആവിശ്യമില്ലാതിരുന്നിട്ട് പോലും സർക്കാർ നിർബന്ധപൂർവ്വം നടപ്പിലാക്കാൻ ഒരുങ്ങുന്ന കെ റെയിൽ പദ്ധതിയ്ക്ക് ഹൈക്കോടതിയുടെ ഭാ​ഗത്ത് നിന്നും തിരിച്ചടി ലഭിച്ചിരിക്കുന്നു. സർവേ നിയമങ്ങൾക്കു വിരുദ്ധമായി സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ കെ-റെയിൽ എന്നു രേഖപ്പെടുത്തിയ വലിയ കോൺക്രീറ്റ് കല്ലുകൾ സ്ഥാപിക്കുന്നതാണ് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്. കെ റെയിലിനെതിരെ ജനങ്ങളുടെ പ്രതിഷേധം ആളിക്കത്തുമ്പോഴും സർക്കാർ ബാലിശമായി അത് നടപ്പിലാക്കിയേ തീരു എന്ന നിലപാടിലാണ്. എന്നാൽ സംസ്ഥാനം ഒന്നടങ്കം ഈ പദ്ധതിയെ എതിർക്കുകയാണ്. കേരളത്തിന്റെ നിലവിലെ സാഹചര്യങ്ങൾ പരിശോധിക്കുകയാണെങ്കിൽ ഇപ്പോൾ ഇഈ പദ്ധതി impliment ചെയ്യുന്നത് ഒട്ടും പ്രയോ​ഗികമല്ല. ഒന്നാമത്തെ കാര്യം പരിസ്ഥിതി പരമായ പ്രശ്നങ്ങൾ ഇനി രണ്ടാമത്തേത് സാമ്പത്തികം.

ഒരു മഴ പെയ്താൽ വെള്ളത്തിൽ മുങ്ങുന്ന നാടായി കേരളം മാറിക്കഴിഞ്ഞു. അതുപോലെ കടത്തിൻ മേൽ കടം കൊണ്ട് പൊറുതിമുട്ടുന്നു. പദ്ധതിയുടെ നടത്തിപ്പുകാരും വിദ​ഗ്ദരും ഒരേ സ്വരത്തിൽ പറയുകയാണ് ഇപ്പോൾ ഈ പദ്ധതി തുടങ്ങേണ്ട എന്ന് എന്നാൽ അതൊന്നും ചെവിക്കൊള്ളാൻ പിണറായി തയ്യാറാകുന്നില്ല എന്ന് മാത്രം.

ക്രൈം ഇത് സംബന്ധിച്ച വാർത്ത ഇതിന് മുമ്പ് പുറത്ത് വിട്ടിരുന്നു. തൃശൂരിലും മറ്റും പാതിരാത്രികളിൽ പോലീസിന്റെ അകമ്പടിയോടെ വന്ന് കെ റെയിലിന്റെ കല്ലിട്ട് പോവുക എന്നത്. സ്വകാര്യ വ്യക്തികൾക്ക് യാതൊരുവിധ മുന്നറിയിപ്പും നൽകാതെയുള്ള ഇത്തരം പ്രവർത്തികളെ ശുദ്ധ തോന്നിവാസം എന്നല്ലാതെ മറ്റെന്ത് പറയാൻ. അതുകൊണഅട് തന്നെയാണ് കോടതി ഇതിന് തടയിട്ടതും. എന്നാൽ, സർക്കാർ വിജ്ഞാപനമനുസരിച്ച് സർവേ നടപടികൾ തുടരാമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.അതേസമയം ഹർജിയിലെ ഇടക്കാല ആവശ്യമാണ് സിംഗിൾബെഞ്ച് അനുവദിച്ചത്.

കോട്ടയം വെള്ളുത്തുരുത്തി മാടവന ഇല്ലം മുരളീകൃഷ്ണൻ, ചങ്ങനാശ്ശേരി മാമൂട് സ്വദേശി കുര്യൻ ടി. കുര്യൻ, വാകത്താനം സ്വദേശി പി.എ. ജോണിക്കുട്ടി എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ് വന്നിരിക്കുന്നത്.

ഭൂമി ഏറ്റെടുക്കാനുള്ള നിയമപ്രകാരം വിജ്ഞാപനം പുറപ്പെടുവിക്കുകയോ ഇതനുസരിച്ച് സ്ഥലം ഏറ്റെടുക്കാൻ അനുമതി ലഭിക്കുകയോ വേണം. എന്നാൽ ഇതൊന്നും ഇല്ലാതെ സ്വകാര്യഭൂമി കൈയേറി കെ-റെയിൽ എന്നു രേഖപ്പെടുത്തിയ വലിയ കോൺക്രീറ്റ് കല്ലുകൾ സ്ഥാപിക്കുന്നുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. ഹർജി ജനുവരി 12-ന് വീണ്ടും പരിഗണിക്കും.

സ്ഥലമെടുപ്പിന് അംഗീകാരം ലഭിക്കുംമുമ്പേ 1964-ലെ കേരള സർവേ ആൻഡ് ബൗണ്ടറീസ് ആക്ട് പ്രകാരമുള്ള വിജ്ഞാപനം പുറപ്പെടുവിച്ചാണ് സ്വകാര്യ ഭൂമിയിൽ കോൺക്രീറ്റ് കല്ലുകൾ സ്ഥാപിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. വൻ പോലീസ് സന്നാഹത്തോടെ എത്തി ഭൂവുടമകളെ ഭീഷണിപ്പെടുത്തിയാണ് കല്ലുകൾ സ്ഥാപിക്കുന്നത്. ഭൂമിയും വീടും കൈയേറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. സർക്കാരും കെ-റെയിൽ അധികൃതരും അനധികൃതമായി ഭൂമി ഏറ്റെടുക്കുകയാണ്.

സർവേ ആൻഡ് ബൗണ്ടറി ആക്ടിലെ വ്യവസ്ഥകളനുസരിച്ച് നിശ്ചിത വലുപ്പമുള്ള ഗ്രാനൈറ്റ് കല്ലുകളാണ് സ്ഥാപിക്കേണ്ടത്. കോൺക്രീറ്റ് കല്ലുകൾ അനുവദനീയമല്ല. കല്ലുകളിൽ അടയാളപ്പെടുത്തലും പാടില്ല. എന്നാൽ കെ റെയിൽ എന്ന് അടയാളപ്പെടുത്തിയ കോൺ​ക്രീറ്റ് കല്ലുകളാണ് സ്ഥാപിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാവിധ ചട്ടങ്ങളും വ്യവസ്ഥകളൊക്കെ ലംഘിച്ചാണ് കല്ലിടൽ നടക്കുന്നത് എന്ന കാര്യം വ്യക്തമാണ്.

ജനങ്ങൾക്ക് ആവിശ്യമില്ലെങ്കിൽ പിന്നെ ആർക്ക് വേണ്ടിയാണ് സർക്കാർ പിടിവാശികൊണ്ട് ഈ പദ്ധതിയ്ക്കായി ഒരുങ്ങുന്നത്. നിലവിൽ ജനങ്ങൾ ആവിശ്യപ്പെടുന്ന മറ്റ് നിരവധി കാര്യങ്ങളില്ലേ അതൊക്കെ കഴിഞ്ഞിട്ട് പോരെ ഇത്. മുല്ലപ്പെരിയാർ വിഷയം എത്രകാലമായി ജനങ്ങൾ ഉന്നയിക്കുന്നു. അത് പൊട്ടിയാൽ ലക്ഷക്കണക്കിന് പേർ മരിക്കും എന്ന കാര്യം സർക്കാറിന് അറിയാമല്ലോ.. ആദ്യം അതിൽ ഒരു നടപടി ഉണ്ടാക്കു എന്നിട്ടാകാം കെ. റെയിലെക്കെ…..

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...