Connect with us

Hi, what are you looking for?

Cinema

പെണ്ണു പിടിച്ചവരൊക്കെയാണ് നേതൃസ്ഥാനത്ത്, ഒളിക്യാമറ വെച്ചിട്ടില്ലെന്ന് ഷമ്മി തിലകന്‍, അമ്മ പുകയുന്നു

അമ്മയുടെ ജനറല്‍ ബോഡി തെരഞ്ഞെടുപ്പ് ചര്‍ച്ചകളും നടന്‍ ഷമ്മി തിലകനുമായുള്ള തര്‍ക്കങ്ങളും പുകയുന്നു. പ്രമുഖ നടന്‍ തിലകനെ ഒതുക്കിയ പോലെ ഒരു കൂട്ടം സിനിമാ പ്രവര്‍ത്തകര്‍ ഷമ്മി തിലകനെയും ഒതുക്കുകയാണോ എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ ഉയരുന്നത്. ഷമ്മിക്കെതിരെയുള്ള പരാതിയും അതിനെ ചുറ്റിപറ്റിയുള്ള വിവാദങ്ങളും കൊഴുക്കുമ്പോള്‍ ചുട്ട മറുപടിയുമായി ഷമ്മിയും എത്തി. അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനിടെ വീഡിയോ ചിത്രീകരിച്ചതാണ് ഇപ്പോള്‍ താരങ്ങള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ക്ക് വഴിവെച്ചത്. പരാതിയുമായി മറ്റ് നടന്മാര്‍ രംഗത്തെത്തിയപ്പോള്‍ തിലകന്റെ മകനാണെന്ന് തെളിയിച്ച് ഷമ്മി തിലകനും. നടനെതിരെ നടപടിയെടുക്കണമെന്ന ചിലരുടെ ആവശ്യത്തോട് ഷമ്മി പ്രതികരിച്ചതിങ്ങനെ.. താന്‍ ഒളിക്യാമറയൊന്നും വച്ചിട്ടില്ലെന്നും, വീഡിയോ പകര്‍ത്തിയതില്‍ പലതും ഒരുപക്ഷേ അവര്‍ക്ക് ദോഷമായിട്ടുള്ള കാര്യമായിരിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.

ദൃശ്യങ്ങള്‍ പകര്‍ത്തിയതുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസം ഉണ്ടായപ്പോള്‍ തന്നെ ബൈ-ലോയില്‍ എവിടെയാണ് ക്യാമറ അനുവദനീയമല്ല എന്ന് പറഞ്ഞതെന്ന് ഞാന്‍ ചോദിക്കുകയുമുണ്ടായി. ദേവനായിരുന്നു ഞാന്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്ന് പറഞ്ഞത്.അപ്പോള്‍ പബ്ലിക്ക് ആയി മൈക്കില്‍ കൂടെ തന്നെയാണ് ബൈ- ലോയില്‍ എവിടെയാണ് അംഗങ്ങള്‍ക്ക് വീഡിയോ പകര്‍ത്താന്‍ പാടില്ല എന്ന് പറഞ്ഞിട്ടുള്ളതെന്ന് ഞാന്‍ ചോദിച്ചത്. അങ്ങനെ നിര്‍ദേശമുണ്ടെങ്കില്‍ ഞാന്‍ ചെയ്യുന്നത് തെറ്റാണ്. ഇതൊക്കെ ലീഗലായിട്ടുള്ള വിഷയങ്ങളാണ്. അതുകൊണ്ടാണ് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാത്തത്. സംഘടന എന്നോട് ഇതുവരെ വിശദീകരണം ചോദിച്ചിട്ടില്ലെന്നും ഷമ്മി തിലകന്‍ പറയുന്നു.

പുതിയ പല പൊട്ടിത്തെറികളിലൂടെയാണ് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇത്തവണ കഴിഞ്ഞു പോയത്. മീറ്റു ആരോപണവും ദിലീപ് വിഷയവും നടിമാരുടെ രാജിയുമൊക്കെയായി അമ്മയുടെ തലപ്പത്തിരിക്കുന്നവര്‍ എന്നും വിവാദങ്ങളില്‍പെട്ടിട്ടേയുള്ളൂ. അമ്മയുടെ നേതൃനിരയോടുള്ള അമര്‍ഷം ഷമ്മി തിലകന്‍ പലതവണ കാണിച്ചിട്ടുമുണ്ട്. തന്റെ അച്ഛനോട് അമ്മ സംഘടന കാണിച്ച അവഗണന ഷമ്മിക്ക് മറക്കാനും ആകില്ല. തിലകനെ പോലും മകനും അമ്മയ്ക്ക് വിലങ്ങു തടിയാകുമെന്ന് കണക്കു കൂട്ടിയോ എന്തോ താരത്തെ ഒതുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നാണ് സംസാരം.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും എക്‌സിക്യൂട്ടിവ് അംഗ സ്ഥാനങ്ങളുമിലേക്കുമായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലില്‍ നിന്നും ആശാ ശരത്ത്, ശ്വേത മേനോന്‍ എന്നിവരും പുറത്ത് നിന്ന് മണിയന്‍ പിള്ള രാജുവുമായിരുന്നു മത്സരിച്ചത്. ഫലം പുറത്ത് വന്നപ്പോള്‍ ശ്വേത മേനോനും മണിയന്‍ പിള്ള രാജുവും വിജയികളായി. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് യഥാക്രമം മോഹന്‍ലാല്‍, ഇടവേള ബാബു, സിദ്ദിഖ്, ജയസൂര്യ എന്നിവരെ എതിരില്ലാതെ നേരത്തെ തിരഞ്ഞെടുത്തിരുന്നു. ഇതിനിടയിലാണ് ഭാരവാഹി യോഗത്തിനിടയിലും നാടകീയമായ ചില സംഭവവികാസങ്ങള്‍ അരങ്ങേറിയത്.

തിരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം ഉള്‍പ്പടെ മൂന്ന് സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ ഷമ്മി തിലകന്‍ പത്രിക നല്‍കിയിരുന്നെങ്കിലും പേരെഴുതി ഒപ്പിട്ടില്ലെന്ന കാരണത്താല്‍ തള്ളിപ്പോവുകയായിരുന്നു. ഇതിന് പിന്നാലെ താരസംഘടനയിലെ ചില രീതികള്‍ക്കെതിരെ തുറന്നടിച്ച് താരം രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ജനറല്‍ ബോഡി യോഗത്തില്‍ സജീവ സാന്നിധ്യമായി ഷമ്മി തിലകന്‍ പങ്കെടുക്കുകയും ചെയ്തു.

യോഗത്തിനെത്തിയ ഷമ്മി തിലകന്‍ ചര്‍ച്ചകള്‍ മൊബൈലില്‍ ചിത്രീകരിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഇത് കണ്ടയുടനെ യോഗത്തില്‍ പങ്കെടുത്ത താരങ്ങളില്‍ ഒരാള്‍ സംഘടനാ നേതാക്കളുടെ ശ്രദ്ധയില്‍ പെടുത്തി. ഇതോടെ ഷമ്മി തിലകന്‍ ചിത്രീകരണം നിര്‍ത്തിയെങ്കിലും ഷമ്മി തിലകനെതിരേ നടപടി വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം അംഗങ്ങള്‍ രംഗത്തെത്തി.
എന്നാല്‍ മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ ഷമ്മിക്കെതിരേ നടപടിയെടുക്കരുതെന്ന അഭ്യര്‍ഥന മുന്നോട്ട് വരികയും തുടര്‍ന്ന് അമ്മ ജനറല്‍ ബോഡിയില്‍ ഷമ്മി തിലകനെ താക്കീത് ചെയ്തിരുന്നതായും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ നടനെതിരെ നടപടി ആവശ്യമാണെന്ന് താരങ്ങളില്‍ ചിലര്‍ ഉറച്ച് നിന്നു. തുടര്‍ന്ന് വിഷയം അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ തീരമാനിക്കുകയായിരുന്നു.

അവര്‍ വിശദീകരണം ചോദിക്കുമെന്ന് കരുതുന്നില്ലെന്നാണ് ഷമ്മി തിലകന്‍ പറയുന്നത്. ചോദിച്ചാല്‍ തന്നെ തനിക്ക് വ്യക്തമായ വിശദീകരണം നല്‍കാനുണ്ട്. പ്രതിരോധത്തിലായി എന്ന് പറയാന്‍ ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തെറ്റ് ചെയ്യുന്നവരല്ലേ എപ്പോഴും പ്രതിരോധത്തിലാകുന്നത്. എന്നെക്കുറിച്ച് സിദ്ദിഖ് തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞത് സംഘടനയുടെ തലപ്പത്തിരിക്കാന്‍ യോഗ്യതയുണ്ടെന്ന ധാരണയില്‍ എന്നൊക്കെയാണ്’ ഒപ്പിടാന്‍ മറന്നുപോകുന്നത് വലിയ തെറ്റാണോ. മത്സരിക്കാന്‍ യോഗ്യനാണെന്ന് ഞാന്‍ കരുതുന്നത് തെറ്റാണോ.

മീടൂ ആരോപണത്തില്‍പ്പെടുക, അല്ലെങ്കില്‍ സാമ്പത്തിക തിരിമറി നടത്തിയ ആളാകുക, സുപ്രീം കോടതി വരെ കുറ്റവാളി ആണെന്ന് തെളിയിച്ച വ്യക്തിയാകുക എന്നതൊക്കെയല്ലേ തെറ്റ്. അവരൊക്കെയല്ലേ നേതൃസ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലാത്തവര്‍. അപ്പോള്‍ അവരുടെ കുറ്റബോധം കൊണ്ടായിരിക്കാം സിദ്ദീഖ് തിരഞ്ഞെടുപ്പിന് മുമ്പ് അങ്ങനെ പറഞ്ഞതെന്നും ഷമ്മി തിലകന്‍ പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...