Connect with us

Hi, what are you looking for?

Exclusive

പിണറായിയുടെ ‘കാവല്‍’ എവിടെ? ഗുണ്ടകളുടെ വിളയാട്ടം,മുഖത്തടിച്ചു, തന്റെ മുടികുത്തിനു പിടിച്ചു, പെണ്‍കുട്ടിക്ക് സംഭവിച്ചത്, സിസിടിവി ദൃശ്യം പുറത്ത്

സംസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. തിരുവനന്തപുരം പോത്തന്‍കോട്ടാണ് സംഭവം ഉണ്ടായത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യം പുറത്തുവന്നു. അച്ഛനെയും മകളെയും വളഞ്ഞ് നിര്‍ത്തി ആക്രമിക്കുകയാണുണ്ടായത്. ഞെട്ടല്‍ മാറാതെ പെണ്‍കുട്ടി പറയുന്നതിങ്ങനെ.. വാപ്പയെ അടിക്കാന്‍ തുടങ്ങിയപ്പോള്‍ ഷോക്കായിപോകുകയായിരുന്നു. വളരെ മോശമായി സംസാരിക്കുകയായിരുന്നു സംഘം. വാപ്പയെ അടിക്കല്ലേ എന്നു പറഞ്ഞ് തടയാന്‍ പോയപ്പോള്‍ തന്നെയും അടിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു.

രാത്രിയിലാണ് സംഭവം നടക്കുന്നത്. ഗുണ്ടാസംഘങ്ങളെയും ക്രിമിനലുകളെയും ഇല്ലാതാക്കാന്‍ പോലീസിന്റെ കാവല്‍ എന്ന പദ്ധതി പ്രഖ്യാപിച്ച് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് പോലീസിന് നാണക്കേടുണ്ടാക്കുന്ന ഈ സംഭവം ഉണ്ടായിരിക്കുന്നത്. എവിടെയാണ് പോലീസിന്റെ കാവല്‍ എന്നാണ് ചോദിച്ചു പോകുന്നത്. എവിടെയാണ് ആളുകള്‍ സുരക്ഷിതരെന്നും ചോദിച്ചുപോകുകയാണ്. എട്ടര മണിയോടെയാണ് ഈ സംഭവം നടന്നിരിക്കുന്നത് എന്നതും ഗൗരവകരമാണ്.

പ്രധാനറോഡിലൂടെ കാറില്‍ വരികയായിരുന്നു അച്ഛനും മകളും. വാഹനം തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഗുണ്ടാസംഘം ഇവരോട് കാര്‍ പിന്നോട്ടെടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, വാഹനം ഉണ്ടായിരുന്നതുകൊണ്ട് കാര്‍ പിന്നോട്ടെടുക്കാന്‍ കഴിഞ്ഞില്ല. ഇതോടെ പ്രകോപിതരായ ഗുണ്ടാസംഘം വാഹനത്തില്‍ നിന്നിറങ്ങി അച്ഛനെയും മകളെയും ആക്രമിക്കുകയായിരുന്നു. അസഭ്യം പറഞ്ഞാണ് ഇവരെ ആക്രമിക്കുന്നത്. പെണ്‍കുട്ടിയെ ഇവര്‍ കടന്നുപിടിക്കാനും ശ്രമിച്ചിരുന്നു. പള്ളിപ്പുറം സ്വര്‍ണക്കവര്‍ച്ച കേസിലെ പ്രതി ഫൈസല്‍ അടക്കമുള്ളവരാണ് ഗുണ്ടാസംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം.

സംഭവം നടക്കുമ്പോള്‍ പ്രദേശത്ത് ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ആരും ഇടപ്പെട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ തോളിലും മുടിയിലും പിടിച്ച് മോശമായി പെരുമാറിയിരുന്നു. അവരെ പ്രകോപിപ്പിക്കുന്ന ഒന്നും തന്നെ ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടായില്ലെന്നാണ് പെണ്‍കുട്ടി പറയുന്നത്. നീതി കിട്ടുന്നതുവരെ പോരാടുമെന്നാണ് ആക്രമണത്തിനിരയായ പെണ്‍കുട്ടി പറയുന്നത്. സംഭവത്തില്‍ പ്രതികള്‍ സഞ്ചരിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...