Connect with us

Hi, what are you looking for?

Exclusive

പിണറായിയെ വിറപ്പിച്ച പി ടി തോമസ് എന്ന കോൺ​ഗ്രസിന്റെ ജ്വലിക്കുന്ന നേതാവിന് വിട

കോൺ​ഗ്രസിന്റെ അതിശക്തനായ നേതാവ് പിടി തോമസ് വിടവാങ്ങിയിരിക്കുകയാണ്. 70 ന്റെ നിറവിലും 30 ന്റെ ചുറു ചുറുക്കോടെ ഏത് പ്രശ്നത്തിന് മുന്നിലും കോൺ​ഗ്രസിന്റെ പടവാളായി പിടി ഉണ്ടാകാുണഅടായിരുന്നു. ആരുടേയും മുഖം നോക്കാതെ ആഞ്ഞടിക്കുന്ന പി ടി തോമസ് നിയമസഭാ ചരിത്രത്തിലെ ജ്വലിക്കുന്ന ഓർമ്മയാണ്. മുഖ്യമന്ത്രിയും പി ടി തോമസും തമ്മിലെ നേർക്കുനേർ പോര് എന്നും സഭാ തലത്തെ ഇളക്കിമറിച്ചിരുന്നു. പിണറായിയെ ലക്ഷ്യമിടുമ്പോൾ സഭയിൽ എന്നും പ്രതിപക്ഷത്തിന്‍റെ ശക്തമായ നാവായിരുന്നു പിടി. യുവതുർക്കികളും അതികായരും അടങ്ങുന്ന പ്രതിപക്ഷനിരയിൽ ചൂടൻ വിഷയങ്ങൾ അവതരിപ്പിക്കാനുള്ള ദൗത്യം എന്നും കോൺഗ്രസ് ഏല്‍പ്പിച്ചത് പിടിയെന്ന പോരാളിയെ ആയിരുന്നു. മുഖ്യമന്ത്രിയെയും സർക്കാരിനെയും മുൾമുനയിൽ നിർത്താനുള്ള അവസരങ്ങളിലെല്ലാം കണ്ടത് 70 ലും ഉള്ളിൽ കെഎസ്‍യു സ്പിരിറ്റ് അണയാത്ത പിടി തോമസിനെയാണ്.

നിരവധി രാഷ്ട്രീയ സംസ്കാരിക നായകൻമാരാണ് പിടിയുടെ നിര്യാണത്തിൽ അനുശോചനവുമായി രം​ഗത്തെത്തുന്നത്. തന്റെ മരണം പോലും മുൻ കൂട്ടി കണ്ട പി ടി അതിലും നിബന്ധനകൾ വച്ചിരുന്നു. പൊതുദർശന സമയത്ത് റീത്തുകൾ സമർപ്പിക്കരുത് എന്നും വയലാറിന്റെ ചന്ദ്രകളഭം എന്ന ​ഗാനം പൊതുദർശന സമയത്ത് കേൾപ്പിക്കണം എന്നൊക്കയായിരുന്നു അദ്ദേഹത്തിന്റെ ആ​ഗ്രഹം. മാത്രമല്ല അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്തിട്ടുണ്ട്.

സിപിഎമ്മിനെ എന്നും പ്രതിരോധത്തിലാക്കാൻ മുൻ പന്തിയിൽ നിൽക്കുന്ന ആളായിരുന്നു പിടി തോമസ്.
ലാവലിൻ, സ്വർണ്ണക്കടത്ത്, മരംമുറി മോൺസൺ കേസടക്കം പിടി തൊടുത്തുവിട്ടത് നിരവധി അടിയന്തിര പ്രമേയ നോട്ടീസ് പ്രസംഗങ്ങളാണ്. രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് എന്നും മികച്ച പാഠപുസ്തകമാണ് പി ടി തോമസ്. നന്നായി ഗൃഹപാഠം ചെയ്ത് മാത്രമേ പിടി സഭാകവാടം കയറി എത്തുമായിരുന്നുള്ളൂ. രാവിലെ എത്തിയാൽ വൈകീട്ട് വരെ നടപടിക്രമങ്ങളിലെല്ലാം സജീവമായി പങ്കെടുത്തു. അവസരം കിട്ടുമ്പോോഴെക്കെ എതിരാളികളെ പ്രതിക്കൂട്ടിൽ നിർത്തി. ജനകീയവിഷയങ്ങൾ സഭക്കുള്ളിൽ അവതരിപ്പിച്ചു പോയിരുന്ന വേറിട്ട ഫയർ ബ്രാൻഡ് പ്രതിനിധിയാണ് വിടവാങ്ങിയത്.

ആരുടെ മുൻപിലും അടി പതറാത്ത സ്വന്തം നിപാടുകളിൽ ഉറച്ച് നിന്ന ആളാണ് പിടി തോമസ്. ​ഗാഡ്കിൽ റിപ്പോർട്ടിനെ പിന്തുണച്ചുകൊണ്ട് പാർട്ടിയിൽ പോലും ഒറ്റപ്പെടുന്ന അവസ്ഥയുണ്ടായെങ്കിലും അതിലൊന്നും തളർന്നിരുന്നില്ല. ജീവിച്ചിരുന്നപ്പോൾ പോലും എതിർ പാർട്ടിക്കാർ വിലപയാത്ര നടത്തുകയും പ്രതീകാത്മകമായി പോത്തിനെ വെട്ടുകയും മറ്റും ചെയ്തിരുന്നുവെങ്കിലും അതൊന്നും അദ്ദേഹത്തിലെ പോരാളിയെ തളർത്തിയിരുന്നില്ല. പി ടി തോമസിന് ക്രൈം മാ​ഗസീന്റെ ആദരാഞ്ജലികൾ

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...