Connect with us

Hi, what are you looking for?

Exclusive

പിണറായി പോലീസിനെ എങ്ങനെ വിശ്വസിക്കും തെളിവുണ്ടോ..? ചോദ്യങ്ങളുമായി കെ കെ രമ

ഈയിടെ വടകര താലൂക്ക് ഓഫീസിൽ സംഭവിച്ച തീപ്പിടുത്തത്തിൽ സംശയമുന്നയിച്ച് വടകര എംഎൽഎ കെ കെ രമ രം​ഗത്ത്. സംഭവത്തിൽ പൊലീസ് ഒരു ആന്ധ്ര സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അറസ്റ്റ് ചെയ്ത ആന്ധ്രാ സ്വദേശിയാണ് തീവെച്ചതെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ രമ, സംഭവത്തിൽ പൊലീസ് അന്വേഷണം പോരെന്നും ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

മുൻപ് രണ്ട് മറ്റ് ചില കെട്ടിടങ്ങളിൽ തീയിട്ടുവെന്ന് പറയുന്ന ആന്ധ്രാ സ്വദേശിയാണ് ഈ കെട്ടിടത്തിനും തീവെച്ചതെന്നാണ് പൊലീസ് പറയുന്നത്. അത് വിശ്വസിക്കാൻ പ്രയാസമുണ്ട്. ആ കേസുകളിൽ നിലവിൽ പരാതി കിട്ടിയിട്ടും അന്വേഷിക്കാൻ തയ്യാറാകാതിരുന്ന പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയാണുണ്ടായത്. മാത്രമല്ല തീപിടുത്തമുണ്ടായ സമയത്ത് താലൂക്ക് ഓഫീസ് കെട്ടിടം തുറന്ന നിലയിലും ആയിരുന്നു. അതെങ്ങനെ സംഭവിച്ചുവെന്നതിലും വ്യക്തതയില്ല. അതുകൊണ്ട് തന്നെ കാര്യക്ഷമമായ അന്വേഷണം ഈ സംഭവത്തിൽ വേണം. പോലീസിന്റെ ഭാ​ഗത്ത് നിന്നുണ്ടായ വീഴ്ചകളിൽ സർക്കാർ നടപടിയെടുക്കാൻ തയ്യാറാകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

തീപ്പിടുത്തത്തിൽ ഏകദേശം മൂന്ന് കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നുണ്ട്. താലൂക്കിലെ 28 വില്ലേജുകളിലുള്ളവരെ ബാധിക്കുന്ന ഗുരുതര പ്രശ്നമാണ്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ആന്ധ്ര സ്വദേശിയുടെ മേൽ താലൂക്ക് ഓഫീസ് തീപിടുത്തത്തിന്റെ കുറ്റം ചുമത്തിയതെന്ന് പൊലീസ് വ്യക്തമാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. കെട്ടിടത്തിൽ സിസിടിവിയോ, സുരക്ഷാ ഉദ്യോഗസ്ഥന്മാരോ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച എംഎൽഎ, സർക്കാർ നടപടിയെടുക്കണമെന്നും ജുഡീഷ്യൽ അന്വേഷണം തന്നെ ആവശ്യമാണെന്നും ആവർത്തിച്ചു. അതേ സമയം, തീപിടുത്ത കേസിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റിലായ ആന്ധ്ര സ്വദേശി സതീഷ് നാരായണ നിലവിൽ റിമാൻഡിലാണ്.

തെളിവുകളുടെ അഭാവത്തിൽ ആന്ധ്ര സ്വദേശിയുമേൽ കുറ്റം കെട്ടിവെച്ച് യഥാർഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണോ പോലീസ് നടത്തുന്നത് എന്ന സംശയമാണ് എം എൽ എ ഇവിടെ ഉയർത്തിയിരിക്കുന്നത്.അതിനിടെ തീപിടുത്തത്തിൽ നശിച്ച വടകര താലൂക്ക് ഓഫീസ് താത്കാലികമായി മറ്റൊരു കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി.
തീപിടുത്തമുണ്ടായ കെട്ടിടത്തിന് സമീപത്തെ സബ്ട്രഷറി ഓഫീസ് കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഇന്ന് മുതൽ വടകര താലൂക്ക് ഓഫീസ് പ്രവർത്തിക്കുന്നത്.

ഓഫീസ് സംവിധാനങ്ങളിൽ ഭൂരിഭാഗവും ഇവിടെ ഒരുക്കി. ജനങ്ങൾക്ക് സംശയ നിവാരണത്തിനായി ഹെൽപ്‌ഡെസ്‌കും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പഴയ കെട്ടിടത്തിന് സമീപത്തുതന്നെയാണ് ഹെൽപ്‌ഡെസ്‌ക് പ്രവർത്തിക്കുന്നത്. എന്തായാലും വളരെ ന്യായമായ സംശയമാണ് വടകര എം എൽ എയായ കെ കെ രമ ഉയർത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഒരു നിരപരാധിയെ കേസിൽ മനപൂർവ്വം കുടുക്കാനാണോ പോലീസ് ശ്രമിക്കുന്നത് എന്ന് അറിഞ്ഞേ തീരു..

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...