Connect with us

Hi, what are you looking for?

Exclusive

സ്വർണക്കടത്ത് ബന്ധം: ഏറ്റു പറഞ്ഞ് സിപിഎം, തെറ്റ് പറ്റിപ്പോയി എന്ന് പാർട്ടി

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഏറ്റവുമധികം സർക്കാരിനെ വെട്ടിലാക്കിയ കാര്യമാണ് സ്വർണക്കടത്ത് കേസും, ലഹരി കേസുമെല്ലാം. നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ പ്രതികളായ സ്വപ്നാ സുരേഷ് അടക്കമുള്ളവരുമായി മുഖ്യമന്ത്രിക്കും ഓഫീസിനും ഉള്ള ബന്ധം ഏറെ വിവാദമായിരുന്നു. എന്നാൽ മൗനം കൊണ്ട് ആരോപണങ്ങളുടെ മുനയൊടിക്കാനോ രക്ഷപെടാനോ ഉള്ള ശ്രമമായിരുന്നു ഇത് വരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയിരുന്നത്.
എന്നാലിപ്പോൾ സ്വര്ണക്കടത്തിലും മറ്റും പാർട്ടിയുടെയും മുഖ്യന്റെയുംബന്ധം അണികൾ തന്നെ ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ പാർട്ടി സമ്മേളനത്തിൽ ഏറ്റു പറച്ചിൽ നടത്തിയിരിക്കുകയാണ് സഖാക്കൾ.

സ്വ​ര്‍​ണ​ക്ക​ട​ത്തും ക്വ​​​ട്ടേ​ഷ​ന്‍ ഇ​ട​പാ​ടു​ക​ളും വ​രു​മാ​ന മാ​ര്‍​ഗ​മാ​യി മാ​റ്റി​യ​ പ്രതികൾ പാ​ര്‍​ട്ടി നേ​താ​ക്ക​ളു​ടെ പേ​ര്​ ഉപയോഗിച്ചാണ് ​ വ​ള​ര്‍​ന്ന​ത് എന്നും അ​ങ്ങ​നെ വ​ള​രാ​നും പ്ര​വ​ര്‍​ത്തി​ക്കാ​നു​മു​ള്ള ഭൗ​തി​ക സാ​ഹ​ച​ര്യം അ​വ​ര്‍​ക്ക്​ ലഭിച്ചു എന്നും സമ്മേളനത്തിൽ വിശദീകരിച്ചു. ജനങ്ങൾക്കിടയിൽ ഇത് മൂലം പാർട്ടിയുടെ വിശ്വാസ്യത നഷ്ടമായെന്നും പാ​ര്‍​ട്ടി​ക്ക്​ ഇ​ത്​ വ​ലി​യ ക്ഷീ​ണ​മു​ണ്ടാ​ക്കി​യെ​ന്നും അണികൾ വി​മ​ര്‍​ശ​നം ഉന്നയിച്ചു. പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ടി​ന്മേ​ലു​ള്ള പൊ​തു​ച​ര്‍​ച്ച​യി​ലാ​ണ്​ പ്ര​തി​നി​ധി​ക​ള്‍ ഇ​ക്കാ​ര്യം തു​റ​ന്ന​ടി​ച്ച​ത്. പക്ഷെ ഏ​തെ​ങ്കി​ലും നേ​താ​വി​ന്‍റ പേ​രെ​ടു​ത്ത്​ പ​രാ​മ​ര്‍​ശി​ച്ചു​ള്ള വി​മ​ര്‍​ശ​നം ഉ​ണ്ടാ​യി​ല്ല എങ്കിൽ പോലും വി​മ​ര്‍​ശ​ന​ത്തി​ന്‍റ കു​ന്ത​മു​ന നീണ്ടത് അധികവും പി. ​ജ​യ​രാ​ജ​ന്​ നേ​രെ​ ലക്‌ഷ്യം വെച്ചായിരുന്നു .

ക​രി​പ്പൂ​ര്‍ എ​യ​ര്‍​പോ​ര്‍​ട്ട്​ അ​പ​ക​ട​വും സ്വ​ര്‍​ണ​ക്ക​ട​ത്ത്, ‘പൊ​ട്ടി​ക്ക​ല്‍’ ഓ​പ​റേ​ഷ​ന്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ര്‍​ജു​​ന്‍ ആ​യ​ങ്കി, ആ​കാ​ശ്​ തി​ല്ല​​ങ്കേ​രി തു​ട​ങ്ങി​യ​വ​ര്‍​​ക്കു​നേ​രെ​യു​ണ്ടാ​യ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം സി.​പി.​എ​മ്മി​ന്​ വ​ലി​യ ​ത​ല​വേ​ദ​ന​യു​ണ്ടാ​ക്കി​യി​രു​ന്നു.

പാ​ര്‍​ട്ടി​യു​ടെ സൈ​ബ​ര്‍ പോ​രാ​ളി​ക​ളാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന ഇ​വ​ര്‍ പി. ​ജ​യ​രാ​ജ​​ന പ്ര​കീ​ര്‍​ത്തി​ച്ച്‌​ രം​ഗ​ത്തു​വ​രാ​റു​ള്ള പി.​ജെ ആ​ര്‍​മി പോ​ലു​ള്ള സ​മൂ​ഹ​മാ​ധ്യ​മ കൂ​ട്ടാ​യ്​​മയിലെ അംഗങ്ങളായിരുന്നു .
ഇതിനെല്ലാം ഉപരി മുഖ്യമന്ത്രിയും സ്വപ്ന സുരേഷും തമ്മിലുള്ള ബന്ധവും അണികൾ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ ഓഫിസില്‍ സ്വപ്ന സുരേഷ് ഇത്രയേറെ സ്വാതന്ത്ര്യമെടുത്തിട്ടും കയറി ഇറങ്ങിയിട്ടും മുഖ്യമന്ത്രി അറിയാഞ്ഞതെന്തെന്ന വിമര്‍ശനവും പാർട്ടിയുടെ ഏരിയ കമ്മറ്റിയിൽ അണികൾ പ്രധാനമായി ഉയർത്തിയിരുന്നു.

സ്വ​ര്‍​ണ​ക്ക​ട​ത്ത് ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ങ്ങ​ള്‍​ക്ക്​ സം​ര​ക്ഷ​ണം ഒ​രു​ക്കു​ന്ന പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ര്‍​ന്നു. ക്വ​ട്ടേ​ഷ​ന്‍ ബ​ന്ധം തു​ട​രു​ന്ന​തി​നാ​ല്‍ കൂ​ത്തു​പ​റ​മ്ബ് മേ​ഖ​ല​യി​ല്‍ ചി​ല​ര്‍​ക്കെ​തി​രെ നേ​ര​ത്തേ പാ​ര്‍​ട്ടി ന​ട​പ​ടി എ​ടു​ത്തി​രു​ന്നു.

ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റ​കൂ​ടി ചു​മ​ത​ല​യു​ള്ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​ന ച​ര്‍​ച്ച​യി​ല്‍ പൊ​ലീ​സി​​നെ​തി​രെ​യും വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നു. പൊ​ലീ​സി​ല്‍​നി​ന്ന്​ നീ​തി ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്​ പാ​നൂ​ര്‍ ഏ​രി​യ​യി​ല്‍​നി​ന്നു പ്ര​തി​നി​ധി​ക​ള്‍ പ​റ​ഞ്ഞു.
പാ​നൂ​രി​ല്‍ മു​സ്​​ലിം​ലീ​ഗ്​ പ്ര​വ​ര്‍​ത്ത​ക​ന്‍ മ​ന്‍​സൂ​റി​െന്‍റ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാണ് പൊ​ലീ​സ്​ നടപടികളിൽ ​ ​​ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ​തി​രായും അണികൾ വിമര്ശനമുയർത്തിയത്.

12 വ​നി​ത​ക​ള്‍ ഉ​ള്‍​പ്പെ​ടെ 49 പേ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​​ങ്കെ​ടു​ത്തു. മൂ​ന്നു​ദി​വ​സ​ത്തെ സ​മ്മേ​ള​നം ഞാ​യ​റാ​ഴ്​​ച സ​മാ​പി​ക്കും. രാ​വി​ലെ ജി​ല്ല ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പും വൈ​കീ​ട്ട്​ പൊ​തു​സ​മ്മേ​ള​ന​വും ന​ട​ക്കും

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...