Connect with us

Hi, what are you looking for?

Exclusive

പ്രണവ് മോഹൻലാലും -കല്ല്യാണിയും ഒന്നിക്കുന്നു… മോഹൻലാൽ വെളിപ്പെടുത്തുന്നു

കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയ ഗോസിപ്പ് കോളങ്ങളിൽ നിറയുന്ന ട്രെൻഡിങ് വാർത്തയാണ് പ്രണവ് മോഹൻലാൽ -കല്യാണി പ്രിയദർശൻ വിവാഹം .
പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ചെറുപ്പകാലം മുതൽക്കേ സുഹൃത്തുക്കളാണ്. സ്വാഭാവികമായും ഇവരയുടെ സൗഹൃദം വിവാഹത്തിലേക്ക് എന്ന വാർത്ത വിശ്വാസ യോഗ്യം തന്നെയാണ്. പൊതുവെ സിനിമ താരങ്ങളുടെ കുടുംബ ജീവിതവും ഇത്തരം പ്രണയങ്ങളുമെല്ലാം ഇഷ്ട വിഷയങ്ങളാണ് . സ്വന്തം താല്പര്യാനുസരണം കഥകൾ പാടി നടക്കാറുമുണ്ട് ഇത്തരം ഗോസിപ്പ്കാർ . സിനിമാ മേഖലയിൽ ഇത് പതിവായത് കൊണ്ട് തന്നെ ഇത്തരം ഗോസിപ്പുകളോട് പ്രതികരിക്കാൻ പല താരങ്ങളും തയ്യാറാവാറില്ല എന്നതാണ് സത്യം. എന്നാലിപ്പോൾ സൊസിലെ മീഡിയ സജീവമായതോടെ ചിലരെങ്കിലും ഇത്തരം നിലവാരമില്ലാതജ ഗോസുപ്പുകൾക്കെതിരെ ശക്തമായ പ്രതികരിച്ചു കൊണ്ടെത്താറുണ്ട്. താക്കീതായോ , ശാസനയായോ , പരിഹാസമായോ ഒക്കെ കുറിക്കു കൊള്ളുന്ന മറുപടികൾ നൽകാറുമുണ്ട് .

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തില്‍ ജോഡികളായി എത്തിയതിന് പിന്നാലെയാണ് കല്യാണിയും പ്രണവും വിവാഹിതരാകുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചത് .
പിന്നാലെ നിരവധി പേരാണ് ചോദ്യങ്ങളുമായി എത്തിയത് . ഇപ്പോൾ കളിക്കൂട്ടുകാരായ പ്രണവും കല്യാണിയും ഒന്നിക്കുമോ എന്ന ചോദ്യത്തിനു മറുപടിയുമായി സാക്ഷാത് മോഹന്‍ലാല്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ …
‘പ്രണവും കല്യാണിയും യാദൃശ്ചികമായാണ് സിനിമയിലേക്കെത്തിയത്. മരക്കാറിലേക്കുള്ള വരവും തികച്ചും അപ്രതീക്ഷിതമായിരുന്നു. അവര്‍ തന്നെയും പ്രിയനെയും പോലെ അടുത്ത സുഹൃത്തുക്കളാണ്. എപ്പോഴും വിളിച്ച്‌ സംസാരിക്കുകയും ഇടയ്ക്ക് സെല്‍ഫിയുമൊക്കെ എടുക്കുന്നവരാണ്. അതെങ്ങനെ പ്രണയമായി മാറും. സമയമാവുമ്ബോള്‍ പ്രിയദര്‍ശന്‍ തന്നെ എല്ലാം പറയും. അവരെ കുറിച്ച്‌ അനാവശ്യ വിവാദമുണ്ടാക്കുന്നവരോട് എന്ത് പറയാനാണ്’- എന്നും മോഹന്‍ലാല്‍ ചോദിച്ചു.

എന്നാൽ മോഹൻ ലാലിന്റെ വാക്കുകൾ ഈ വിഷയത്തിൽ കൃത്യമായൊരു ഉത്തരം ആയോ എന്നത് സംശയമാണ് . കാരണം പ്രണവും കല്യാണിയും സുഹൃത്തുക്കളാണ് എന്നും അതെങ്ങനെ പ്രണയമാകുമെന്നും ചോദിച്ചു എങ്കിലും പ്രണയമല്ല എന്ന ഒരു മറുപടി ലാലേട്ടന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല . മാത്രമല്ല എല്ലാം വഴിയേ പ്രിയദർശൻ തന്നെ പറയും എന്നും മോഹൻ ലാൽ പറഞ്ഞിരുന്നു. അതിനർദ്ധം പിന്നാലെ പ്രിയദര്ശന് പറയാനുള്ളത് താര പുത്രന്റെയും കല്ല്യാണിയുടെയും വിവാഹ വാർത്ത തന്നെയാവാനും ഇടയുണ്ട്.

എന്തായാലും പ്രണയവും സൗഹൃദവും വ്യക്തികളുടെ സ്വകാര്യമായ ഇഷ്ടങ്ങളും തീരുമാനങ്ങളുമാണ് . അതിൽ അഭിപ്രായ പ്രകടനത്തിന് നമുക്കാർക്കും അധികാരമില്ല . രണ്ടായാലും നല്ല ജീവിതം നേരാം . ഇനിയും നല്ല സിനിമകൾ ഉണ്ടാവാനും ഇതേ പോലെ നല്ല ജോഡികളാവാനും കഴിയട്ടെ എന്നും ആശംസിക്കാം.

ഡിസംബർ 2 ന് തിയറ്ററുകളിൽ എത്തിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാൽ നായകനായ ബ്രഹ്‌മാണ്ഡ ചിത്രത്തിൽ പ്രണവിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
അടുത്തതായി ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ എന്ന ചിത്രത്തിലും കല്യാണി തന്നെയാണ് പ്രണവിന്റെ ജോഡിയായി എത്തുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...