Connect with us

Hi, what are you looking for?

Exclusive

ജയിലിൽ വെച്ച് പിണറായി വിജയൻ എന്നെ കൊല്ലാൻ പ്ലാൻ ചെയ്തു

ക്രൈം ചീഫ് എഡിറ്റർ ടി പി നന്ദകുമാറിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് പിണറായി വിജയന്റെ പ്രതികാരം തീർക്കുന്നതിന്റെ ഭാ​ഗമായിട്ടാണ് . നടന്നത് തീർത്തും ഭരണകൂട ഭീകരതയും പോലീസ് അതിക്രമവും ആണ് . ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ വീഡിയോ ഇല്ല എന്നാണു ഞാൻ വീഡിയോയിൽ പറഞ്ഞിരുന്നത് . അങ്ങനെയുളള കാര്യത്തിൽ എനിക്കെതിരെ യാതൊരു തരത്തിലും കേസെടുക്കാൻ കഴിയില്ല എന്നിരിക്കെ കള്ളക്കേസെടുത്ത് വളരെ ആസൂത്രിതമായി മുഖ്യമന്ത്രി പിണറായി വിജയനും വീണ ജോർജും ഡിജിപിയും ഉൾപ്പെട്ട ഉന്നതതല ​ഗൂഢാലോചനയുടെ ഭാ​ഗമായി എന്നെ നിയമ വിരുദ്ധമായി അറസ്റ്റ് ചെയ്യുകയാണ് ചെയ്തതെന്ന് പത്രസമ്മേളനത്തിൽ ടി പി നന്ദകുമാർ വ്യക്തമാക്കി.
ക്രെെമിന്റെ എറണാകുളം ഓഫീസും എറണാകുളം വീടും കോഴിക്കോട് ഓഫീസും , കോഴിക്കോട് വീടും റെയിഡ് ചെയ്തതും അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതും, ക്രൈമിന്റെ ഓഫീസ് പ്രവർത്തനം അവസാനിപ്പിക്കുക എന്നത് മാത്രമായിരുന്നില്ല മറിച്ച് പിണറായി വിജയന്റെ 9000 കോടി രൂപയുടെ അനധികൃത സമ്പാദ്യത്തിന്റെ രേഖകളും വീണ ജോർജിന്റെ അഴിമതിയുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് പോലീസ് അതിക്രമങ്ങളെല്ലാം കാണിച്ചിട്ടുള്ളത്. മൊഫിയ പർവ്വീൺ ആത്മഹത്യ ചെയ്യാൻ കാരണം 17 ദിവസമായി പരാതി കൊടുത്തിട്ടും പോലീസ് കേസെടുക്കാത്തതിനെ തുടർന്നാണ്. എന്നാൽ എനിക്കെതിരെയുള്ള പരാതി നവംമ്പർ 30 രാത്രി എറണാകുളം ഇൻഫോ പാർക്ക് സൈബർ പോലീസ് സ്റ്റേഷനിൽ എത്തുകയും ഡിസംബർ 1 ന് FIR രജിസ്റ്റർ ചെയ്യുകയും അന്ന് ഉച്ചയ്ക്ക് 1.15 ന് ഒരു നോട്ടീസ് പോലും തരാതെ എന്നെ ബലമായി ഓഫീസിൽ നിന്ന് അറസ്റ്റ് ചെയ്യുകയും എന്റെ ഓഫീസ് യാതൊരു വിധ സർച്ച് വാറണ്ടും മുൻ കൂട്ടി വാങ്ങി ഒപ്പിടീക്കാതെ 15 ഓളം പോലീസുകാർ കൂട്ടമായി ഓഫീസ് കയ്യടക്കി ഹാർഡ് ഡിസ്ക്, മെമ്മറി കാർഡ്, എന്റെ വ്യക്തിപരമായിട്ടുള്ള മൊബൈൽ സി സി ടിവി ക്യാമറ ഹാർഡ് ഡിസ്ക് തുടങ്ങിയവയെല്ലാം അവർ മോഷ്ടിച്ചെടുക്കുകയും പിടിച്ചെടുത്ത സാധനങ്ങളുടെ ലിസ്റ്റ് പോലും ഓഫീസിൽ നൽകാതെയാണ് പോലീസ് പ്രവർത്തിച്ചത്. ഓഫീസിൽ പോലീസ് നടത്തിയ അതിക്രമങ്ങൾ മറച്ചു വെയ്ക്കുന്നതിനും പിണറായി വിജയന്റെ 9000 കോടി രൂപയുടെ അനധികൃത സമ്പാദ്യത്തിന്റെയും അഴിമതികളുടെയും വീണാ ജോർജുമായി ബന്ധപ്പെട്ട് വിഷയങ്ങളുടെയും രേഖകൾ പിടിച്ചെടുക്കുന്നതിനും മറച്ചു വെയ്ക്കുന്നതിനും വേണ്ടിയാണ് സി സി ടി വി ക്യാമറ ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് ഇവർ മോഷ്ടിച്ചെടുത്തത്. കഴിഞ്ഞ ഒരു വർഷമായി പൂട്ടി കിടന്ന കോഴിക്കോട് ക്രൈമിന്റെ ഓഫീസ് ചവിട്ടി തുറന്നാണ് അവിടെയുള്ള ഹാർഡ് ഡിസ്ക് മറ്റു വിലപ്പെട്ട സാധനങ്ങളും പോലീസ് കടത്തിക്കൊണ്ടു പോയത്. എന്നെ ജയിലിൽ വെച്ച് കൊല്ലാനുള്ള നീക്കമായിരുന്നു പിണറായി വിജയന് ഉണ്ടായിരുന്നത്. എന്നെ പിണറായി വിജയൻ ജയിലിൽ വെച്ച് കൊല്ലാൻ ​ഗൂഢാലോചന നടത്തുന്നു എന്ന വിവരം എറണാകുളം സി ജെ എമ്മിനേട് നേരിട്ട് പരാതി പറയുകയും അതിന്റെ പേരിൽ എന്നെ ജില്ലാ ജയിലിൽ പ്രത്യേക വാർഡിൽ സുരക്ഷിതമാക്കുകയുമാണ് കോടതി ചെയ്തത്. എല്ലാ തരത്തിലും പിണറായി വിജയന്റെ പ്രതികാര നടപടിയുടെ ഭാ​ഗമായി നടന്ന ഭരണ കൂട ഭീകരതയാണ് അരങ്ങേറിയത്. എന്റെ പത്രപ്രവർത്തന ജീവിതത്തിലെ ആ​ഗ്രഹമായിരുന്നു ജയിലിൽ കഴിയണമെന്നും അതേപോലെ പോലീസ് കസ്റ്റഡിയിൽ കഴിയണമെന്നതും, അവിടെ നടക്കുന്നത് എന്താണെന്നത് നേരിട്ട് കണ്ട് മനസിലാക്കണമെന്നതും. അത് സാധിച്ചു തന്നതിൽ പിണറായി വിജയനോടും വീണാ ജോർജിനോടും പ്രത്യേക നന്ദി അറിയിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...