Connect with us

Hi, what are you looking for?

Exclusive

ഞാൻ മരിച്ചാലെങ്കിലും അവരീ പണി നിർത്തുമായിരിക്കും : സുരേഷ് ഗോപി

രാഷ്ട്രീയ ഭേദമന്യേ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇറങ്ങി പ്രവർത്തിച്ച ജനകീയ പുരുഷൻ എന്ന് വിശേഷിപ്പിക്കാവുന്ന ആൾ തന്നെയാണ് ശ്രീമാൻ സുരേഷ് ഗോപി. എന്നാൽ തിരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ ജനങ്ങൾ അദ്ദേഹത്തിനൊപ്പം നിൽക്കാറില്ല എന്നതാണ് വിഷമകരമായ സത്യം. എന്നാൽ അതിലൊന്നും ആരോടും പരിഭവം കാട്ടാതെ തന്റെ സേവനം തുടരാറുമുണ്ട്.
എന്നാൽ ചാണക സംഘി വിളികളിൽ വിമർശനങ്ങൾ നിറച്ചു അദ്ദേഹത്തിനെതിരെ ആക്രമണം അഴിച്ചു വിടുന്ന ഒരു കൂട്ടമുണ്ട് രാഷ്രീയത്തിൽ . എന്നാൽ അത്തരക്കാർക്കെതിരെ വലിയ രീതിയിലൊന്നും തന്നെ പ്രതികരിക്കാൻ അദ്ദേഹം ഇത് വരെ തയ്യാറായിരുന്നില്ല . എന്നാലിപ്പോൾ ഇത്തരത്തിൽ തന്നെ അനാവശ്യമായി വിമർശിക്കുന്നവരിൽ പലരും താൽക്കാലിക സൗകര്യത്തിനു വേണ്ടി അങ്ങനെ ചെയ്യുന്നവരാണെന്ന തുറന്നു പറച്ചിലുമായി എത്തിയിരിക്കുകയാണ് ചലച്ചിത്ര നടൻ കൂടിയായ എം പി സുരേഷ് ഗോപി.

സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ …
ഇപ്പോൾ എന്നെ വിമർശിക്കുന്നവർ ഞാൻ മരിച്ചാൽ ഇതെല്ലാം തിരുത്തിപ്പറയും. അന്ന് അവർ എന്റെ നല്ല പ്രവൃത്തികളുടെ ചരിത്രവും സത്യസന്ധതയും ചികഞ്ഞെടുക്കും. അപ്പോൾ അതെല്ലാം മുകളിലിരുന്ന് ഞാൻ കേട്ടുകൊള്ളാമെന്നും സുരേഷ് ഗോപി പറഞ്ഞു.

കൂടാതെ പെട്ടെന്നൊരു നാൾ മുളച്ചുവന്ന ഒരു രാഷ്ട്രീയക്കാരനല്ല താനെന്നും അദ്ദേഹം തുറന്നടിച്ചു. എല്ലാ പാർട്ടിയിലെയും നേതാക്കൾക്കു വേണ്ടിയും സൂമൂഹ്യ വിഷയങ്ങൾക്കു വേണ്ടിയും ഒരു വേർതിരിവുമില്ലാതെ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ എന്തിന്റെയൊക്കെയോ പേരിൽ തന്നോടുള്ള വൈരാഗ്യം പലരും തന്റെ സിനിമാ ജീവിതം ഇല്ലാതാക്കിക്കൊണ്ട് പോലും തീർക്കാ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തന്നെ സിനിമയിൽ നിന്ന് ഇല്ലാതാക്കാൻ ചിലർ നടത്തിയ ശ്രമങ്ങൾ ഏറെ വേദനിപ്പിച്ച അനുഭവങ്ങളും നിറകണ്ണുകളോടെ അദ്ദേഹം തുറന്നുപറഞ്ഞു.

എന്നാൽ ആരാണ് ഇത്തരത്തിൽ തനിക്കെതിരെ പ്രവർത്തിക്കുന്നതെന്ന് ഇപ്പോഴും അറിയില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

ഇപ്പോൾ അദ്ദേഹം നായകനായി എത്തിയ കാവൽ എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. അഭിനയത്തില്‍ ഇടവേളകള്‍ എടുക്കുകയും മടങ്ങി വരികയും ചെയ്യുന്ന സുരേഷ് ഗോപിക്ക് മികച്ചൊരു തിരിച്ചുവരവ് ഒരുക്കിയ ചിത്രമാണിതെന്നാണ് പ്രേക്ഷക പ്രതികരണം. വമ്പൻ ചിത്രങ്ങൾക്കിടയിൽ ‘കാവൽ’ ശ്രദ്ധിക്കപ്പെടുന്നുണ്ടെങ്കിൽ അത് പ്രേക്ഷകരുടെ നല്ല വാക്കുകൾ കൊണ്ട് മാത്രമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...