Connect with us

Hi, what are you looking for?

Exclusive

നന്ദകുമാറിന്റെ അറസ്റ്റിൽ പിണറായിയെയും വീണയെയും വെള്ളം കുടിപ്പിക്കുന്ന ചോദ്യങ്ങളുമായി യുവതി

ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ പ്രൈവറ്റ് സെക്രട്ടറി നൽകിയ കള്ളപരാതിയെ തുടർന്ന് ക്രൈം ചീഫ് എഡിറ്റർ നന്ദകുമാറിനെ അറസ്റ്റ് ചെയ്ത് ഒരാഴ്ച്ചക്കാലം ജയിൽ കിടത്തി പിണറായി സർക്കാർ. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കള്ളപരാതിയിലായിരുന്നു 7 ദിവസം അദ്ദേഹത്തിന് ജയിൽ വാസം അനുഭവിക്കേണ്ടി വന്നത്. എന്നാൽ നന്ദകുമാറിനോട് കാണിച്ചത് തികച്ചും പക പോക്കലാണ്. ഒരു നിയമമുണ്ടെങ്കിൽ അതെല്ലാവർക്കും ഒരു പോലെയാകണം. അല്ലാതെ തോന്നുപോലെ എടുത്ത് പ്രയോ​ഗിക്കാൻ അല്ല. സർക്കാറിന്റെ ഈ നീക്കത്തിൽ നിരവധി വിമർശനങ്ങളായിരുന്നു ഉയർന്നു വന്നത്. എന്നാൽ അതിൽ എടുത്തു പറയേണ്ടത് ജിജി നിക്സൺ എന്ന യുവതിയുടെ പ്രതികരണമാണ്. ജിജിയുടെ ഈ ഫേസ് ബുക്ക് പോസ്റ്റിന് നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. വളരെ കൃത്യമായ പ്ലാനിങോടു കൂടി മനപ്പൂർവ്വം നന്ദകുമാറിനെ കുടുക്കിയതാണെന്ന് ഈ ഫേസ് ബുക്ക് പോസ്റ്റിലൂടെ തന്നെ മനസിലാകും. നന്ദകുമാറിനെതിരെ കേസെടുത്ത പോലീസ് മഹാൻമാർ എന്തുകൊണ്ടാണ് ജിജിയെ അപമാനിച്ചവർക്കെതിരെ കേസെടുക്കാത്തത്. സ്ത്രീത്വം എന്ന് പറയുന്നത് വീണ ജോർജിന് മാത്രം ഉളളതല്ല എല്ലാ സ്ത്രീകൾക്കും ഉള്ളതാണ്.അത് ഉറപ്പ് വരുത്തേണ്ട കടമ സർക്കാറിന് ഉണ്ട്. നന്ദകുമാറിനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കും ആർജവവും സ്വന്തം പാർട്ടിക്കാരുടെ ഭാ​ഗത്ത് നിന്ന് കണ്ടാലും മുഖ്യമന്ത്രി കാണിച്ചേ മതിയാവു… മന്ത്രി വീണജോർജിനോടും പോലീസിനോടും 10 ചോദ്യങ്ങളാണ് ജിജി തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരിക്കുന്നത് എന്തായാലും ജിജിയുടെ ഫേസ് ബുക്ക് പേസ്റ്റ് ഞാനൊന്ന് വായിക്കാം….

എനിക്കു് ഇല്ലാത്ത എന്തു് സത്രീത്വവും നിയമപരിരക്ഷയും , ഭരണഘടനാവകാശവും ആണു് ശ്രീമതി വീണാ ജോര്‍ജ്ജേ താങ്കള്‍ക്കു് ഉള്ളതു് ? – ജിജി നിക്സന്‍
താങ്കള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണെല്ലോ മാധ്യമ പ്രവര്‍ത്തകനായ ക്രൈം നന്ദകുമാറിനെ അറസ്റ്റു ചെയ്തു് ജാമ്യം പോലുമില്ലാതെ അകത്തിട്ടിരിക്കുന്നതു്. അയാള്‍ അത്ര ഭയങ്കര കുറ്റവാളിയും, തീവ്രവാദിയും , ഭീകരനും ആണോ ?

എനിക്കു ശ്രീമതി . വീണാ ജോര്‍ജ്ജിനോടും, കേരളാ പോലീസിനോടും ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ ഉണ്ടു് ;

  1. എെഷാ സുല്‍ത്താനയുടെ രാജ്യവിരുദ്ധ പരാമര്‍ശത്തിനെതിരെ ഒരു് FB പോസ്റ്റിട്ടതാണു് ഞാന്‍ ആദ്യമായും അവസാനം ആയി ചെയ്ത അതി ഭയങ്കരമായ കുറ്റകൃത്യം . തുടര്‍ന്നു ഞാന്‍ അനുഭവിച്ചതു് അതിക്രൂരമായ സൈബര്‍ ആക്രമണങ്ങളും പീഡനങ്ങളും ആയിരുന്നു . എെഷാ ഉള്‍പ്പെടെയുള്ളവര്‍ എന്നെ മനോരോഗി എന്നു് എഴുതി പ്രചരിപ്പിച്ചു്. അവരും അവരുടെ ആളുകളും എന്നെ സൈബര്‍ ഇടങ്ങളില്‍ ആക്രമിച്ചു് എന്റെ ജീവിതം തകര്‍ത്തു് തരിപ്പണം ആക്കി. ഒടുവില്‍ സൈബര്‍ പോലിസില്‍ പരാതി കൊടുക്കാന്‍ നേരിട്ടു് എത്തിയിട്ടു് പരാതി സ്വീകരിക്കാന്‍ വകുപ്പില്ല എന്നാണു് അന്നു് പോലിസ് പറഞ്ഞതു്. സെറിബ്രല്‍ പാള്‍സി ബാധിച്ചു് തളര്‍ന്നു് കിടക്കുന്ന ഒരു് കുഞ്ഞിനെ രാപ്പകല്‍ ശുശ്രൂഷിക്കുന്ന ഒരു് അമ്മയെന്ന നിലയില്‍ എനിക്കു പോലും ഇല്ലാത്ത എന്തു് പ്രത്യേകതയും അവകാശവും പരിരക്ഷയും ആണു് ഇന്‍ഡ്യന്‍ ഭരണഘടനയില്‍ താങ്കള്‍ക്കു് ഉള്ളതു് ?
  2. എെഷാ സുല്‍ത്താനയെ വിമര്‍ശിച്ചു് പോസ്റ്റിട്ട ആ ദിവസം രാത്രിയില്‍ 14 ഭീഷണി ഫോണ്‍ കോളുകള്‍ ,വധഭീഷണിയടക്കം എനിക്കു വന്നു്. കേരളാ പോലിസിന്റെ കൈയ്യില്‍ ആ നമ്പറുകള്‍ കൈമാറിയിരുന്നു്. എന്നിട്ടു് എന്തെങ്കിലും നടപടിയെടുത്തോ പോലീസേ ? കേസെടുത്തോ വീണാ ജോര്‍ജ്ജേ ?
  3. ശരീരം തളര്‍ന്നുപോയ 11 വയസ്സുകഴിഞ്ഞ എന്റെ കുഞ്ഞിനെ നോക്കാന്‍ ഞാന്‍ മാത്രമേയുള്ളൂ. ആ എന്നെ വധിക്കുമെന്നു് എഴുതിയ 5 സന്ദേശങ്ങള്‍ എനിക്കു ലഭിച്ചു്. ഇതു് പോലിസില്‍ കാണിച്ചപ്പോള്‍ പരാതി സ്വീകരിക്കാന്‍ വകുപ്പില്ല എന്നായിരുന്നു് മറുപടി . അതെന്താ അങ്ങനെ ഏമാന്‍മാരേ ?
  4. എന്റെ ഫോട്ടോയില്‍ RSS വേശ്യയെന്നു മനോരോഗിയെന്നും എഴുതിയ ചിത്രം സൈബര്‍ ഡോമില്‍ അയച്ചു് പരാതി കൊടുത്തിരുന്നു്. എന്നിട്ടു് എന്തു നടപടി ആണു് ഉണ്ടായതു് കേരളാ പോലീസേ ?
  5. എന്നെ ബലാത്സംഗം ചെയ്യുമെന്നു് നൂറുകണക്കിനു് സന്ദേശങ്ങള്‍ എനിക്കു ലഭിച്ചു്. ആ രേഖകളും ആയി രണ്ടുതവണ കൊട്ടാരക്കര സൈബര്‍ ക്രൈം ബ്രാഞ്ചു് ഒാഫീസില്‍ എത്തി പരാതി സ്വികരിക്കണം എന്നു് പറഞ്ഞിട്ടു് പരാതി സ്വീകരിക്കാന്‍ പോലും വകുപ്പില്ല എന്നല്ലേ പോലീസ് പറഞ്ഞതു്. അതു് എന്താണു് മാമന്‍മാരേ ?
  6. ആയിരമായിരം അതിനികൃഷ്ടമായ സൈബര്‍ ആക്രമണം ഞാന്‍ നേരിട്ടു്. എെഷാ സുല്‍ത്താന എനിക്കു എതിരായി കള്ളപരാതികള്‍ കൊടുത്തു് . എെഷാ സുല്‍ത്താന എനിക്കു എതിരെ പോലീസില്‍ പരാതി കൊടുത്തപ്പോള്‍ ആ പരാതി സ്വീകരിച്ചു് എന്നെ ചോദ്യം ചെയ്യാന്‍ 5 മണിക്കൂറിനുള്ളില്‍ കൊച്ചിയില്‍ നിന്നും കൊട്ടാരക്കരയുള്ള എന്റെ വീട്ടില്‍ വന്ന പോലീസേ , 5 മാസമായി ഭയങ്കരമായ സൈബര്‍ പീഢനം നേരിടുന്ന എന്റെ ഒരു് പരാതി പോലും നിങ്ങള്‍ സ്വീകരിക്കില്ല അല്ലേ ? അതിനുള്ള വകുപ്പും നിങ്ങള്‍ക്കു് അറിയില്ല അല്ലേ ?
  7. GAMCA മെഡിക്കല്‍ കഴിഞ്ഞു്
    വിദേശത്തു് ജോലിക്കു് പോകേണ്ട എന്റെ ഭര്‍ത്താവിന്റെ ടിക്കറ്റും വിസായും ക്യാന്‍സല്‍ ചെയ്തു് . എന്നിട്ടു് വല്ല നടപടിയും എെഷാ ഫാന്‍സിനെതിരെ എടുത്തോ പോലിസേ ?

8.എനിക്കും ഭര്‍ത്താവിനും ISIS വധഭീക്ഷണി ഉണ്ടു് . കേരളാ പോലീസിനെ വിവരം അറിയിച്ചു്. എന്തെങ്കിലും നടപടിയും കേസും എടുത്തോ മാമന്‍മാരേ ?

  1. എനിക്കു ഇല്ലാത്ത എന്തു് പ്രത്യേകതയും, അവകാശവും,നിയമപരിരക്ഷയും,സംരക്ഷണവും , സ്ത്രീത്വവും ആണു് വീണാ ജോര്‍ജ്ജിനുള്ളതു് ?
  2. ഞാന്‍ സ്ത്രീയല്ലേ വീണാ ജോര്‍ജ്ജേ ?എനിക്കു ഈ കേരളത്തില്‍ യാതൊരു വിധ നിയമപരിരക്ഷയും മനുഷ്യാവകാശങ്ങളും ഇല്ലേ ? ISIS വധഭീഷണി നേരിടുന്ന എന്നെ

കേരളാ പോലീസിനു്, സഹായിക്കാനും സംരക്ഷിക്കാനും നിയമപരമായി ബാധ്യതയില്ലേ ?
എന്തായാലും ആ ക്രൈം നന്ദകുമാറിനെ ജയിലില്‍ ഇട്ടു് കൊല്ലിക്കരുതേ എന്നു് അപേക്ഷിക്കുന്നു . മിസ്റ്റര്‍ മുഹമദ് റിയാസേ നന്ദകുമാറിനെ തല്ലി കൊല്ലിക്കരുതേ എന്നു് താങ്കളോടു് അപേക്ഷിക്കുന്നു .
അയാളെ സഹായിക്കണേ എന്നു് ഒരു് സത്രീ പറയുന്ന ഒരു് ഓഡിയോ ക്ളിപ്പു് Anti Terrorism Cyber Wing -നു് ലഭിച്ചിട്ടുണ്ടു്.
2000 -ാം ആണ്ടില്‍ Ministry Of Information And Broadcasting -ല്‍ നിന്നും News Paper Licence ലഭിച്ച ഒരു് ആളാണു് എന്റെ ഭര്‍ത്താവു Nixon John. ആകയാല്‍ പത്രപ്രവര്‍ത്തകര്‍ക്കുള്ള അവകാശങ്ങളെന്തെന്നു് ഞങ്ങള്‍ക്കു് നന്നായി അറിയാം.
ഒരു മാധ്യമപ്രവര്‍ത്തകനെ ജയിലില്‍ ഇട്ടു് പീഡിപ്പിക്കാമെന്നു് ഇവിടെ ഒരുത്തനും വിചാരിക്കേണ്ട. ഈ വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും , ഇന്‍ഡ്യന്‍ പ്രധാനമന്ത്രിക്കും , ED -യ്ക്കും Anti Terrorism Cyber Wing പരാതി കൊടുക്കാന്‍ പോവുകയാണു്.
സത്യമേവ ജയതേ
– Jiji Nixon

ഇങ്ങനെയായിരുന്നു ആ ഫേസ് ബുക്ക് പോസ്റ്റ്. ഈ ചോദ്യങ്ങളിൽ എവിടെയാണ തെറ്റ് എല്ലാം ന്യായമായ ചോദ്യങ്ങളല്ലേ.. നിങ്ങൾ തന്നെ പറയു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...