Connect with us

Hi, what are you looking for?

Exclusive

ക്രൈം നന്ദകുമാറിന്റെ അറസ്റ്റിൽ മാധ്യമങ്ങൾ പ്രതികരിക്കാത്തതിൻ്റെ കാരണം ?

ക്രൈം പത്രാധിപൻ ടി പി നന്ദകുമാർ അറസ്റ്റിലായിട്ട് ഇന്നേക്ക് രണ്ട് ദിവസം പിന്നിടുന്നു. ഒരു മാധ്യമ പ്രവർത്തകൻ അറസ്റ്റിലാകുമ്പോൾ അതും മന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചു എന്ന ഒറ്റക്കാരണത്തിന്റെ പേരിൽ അറസ്റ്റിലാകുമ്പോൾ അതിനെതിരെ പ്രതികരിക്കേണ്ടത് മാധ്യമ പ്രവർത്തകർ ഒന്നടങ്കമാണ്. എന്നാൽ ഇവിടുത്തെ മുഖ്യധാര മാധ്യമങ്ങൾ എന്താണ് ചെയ്തത്. ചില മാധ്യമങ്ങൾ തെറ്റായ വാർത്ത കൊടുക്കുകയും ചിലർ കൊടുത്തതാകട്ടെ വളരെ ചെറുതായും യാതൊരു വിധ പ്രസക്തിയും ഇല്ലാതെയുമാണ്. എന്തുകൊണ്ടാണ് മുഖ്യധാര മാധ്യമങ്ങൾ ഈ വിഷയത്തിൽ പ്രതികരിക്കാത്തത്.

വർഷങ്ങളായി മാധ്യമ രം​ഗത്ത് പ്രവർത്തിക്കുന്ന ക്രൈം നന്ദകുമാർ അദ്ദേഹത്തിന്റെ തുടക്ക കാലം തൊട്ട് തന്നെ നിരവധി പീഡനങ്ങൾ ഏറ്റുവാങ്ങിയ വ്യക്തി കൂടിയാണ്. ഇടതു പക്ഷ രാഷ്ട്രീയത്തിനെതിരെയും പിണറായി വിജയനെതിരെയും നിരന്തരം വിമർശനങ്ങൾ ഉന്നയിക്കുന്നതു കൊണ്ട് തന്നെ സിപിഎമ്മുകാരുടെ കണ്ണിൽ കരടായിരുന്നു ക്രൈം നന്ദകുമാർ . പിണറായി പ്രതിയായ ലാവിലിൻ കേസ് ഏറ്റവും കൂടുതൽ കേരളം ചർച്ച ചെയ്യാൻ ഇടയായത് ക്രൈം നന്ദകുമാറിലൂടെയായിരുന്നു. ആ കേസിൽ പിണറായിയെ കുടുക്കി തെളിവുകൾ നിരത്തിയിരുന്നു ക്രൈം നന്ദകുമാർ.

ഇത്തരത്തിൽ സമൂഹിക പ്രസ്കതമായ നിരവധി പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുന്ന അദ്ദേഹത്തിനെ ഇപ്പോൾ കുടുക്കിയിരിക്കുന്നത് പക പോക്കാനാണ് എന്ന കാര്യം വ്യക്തമാണ്. എന്നാൽ കൂട്ടത്തിലൊരാൾക്ക് പ്രശ്നം വരുമ്പോൾ ഒപ്പം നിൽക്കേണ്ടവർ എന്തുകൊണ്ട് കളം മാറ്റി ചവിട്ടുന്നു. പണത്തിനു മേലെ പരന്തും പറക്കില്ല എന്ന പഴംചൊല്ല് തന്നെയാണ് എനിക്കിവിടെ പറയാനുള്ളത്. കാരണം ഇതിനു മുമ്പും ക്രൈം ഓഫീസ് സമാനമായ പ്രതിസന്ധി നേരിട്ടിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ കോവിഡ് രോ​ഗികളെ കൊല്ലുന്നു എന്ന വാർത്ത ക്രൈം പുറത്ത് വിട്ടിരുന്നു. വ്യാജ വാർത്തയാണ് എന്ന് പറഞ്ഞ് അന്ന് ബഹളം ഉണ്ടാക്കുകയും ഓഫീസിൽ റെയ്ഡ് നടക്കുകയും ചെയ്തു.

എന്നാൽ ആ പ്രശ്നത്തിന് ശേഷം കേരളത്തിലെ മാധ്യമ മുത്തശ്ശിമാരിൽ ഒന്നായ പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്നവർ തന്നെ നന്ദകുമാറിനെ ബന്ധപ്പെട്ടിരുന്നു. പരിയാരം മെഡിക്കൽ കേളേജിനെ പറ്റിയുള്ള വാർത്ത സത്യമാണെന്നും അതേക്കുറിച്ച് വാർത്ത ചെയ്യാൻ അവർക്കും ആ​ഗ്രഹമുണ്ടെന്നുമായിരുന്നു ഉള്ളടക്കം എന്നാൽ ആ വാർത്ത ഞങ്ങൾ ഒരിക്കലും ചെയ്യില്ല എന്നും പറയുകയുണ്ടായി കാരണം ആവരുടെ സ്ഥാപനത്തിലേക്ക് വർഷാ വർഷം സർക്കാർ നൽകുന്ന കോടിക്കണക്കിന് രൂപയുടെ പരസ്യം തന്നെയായിരുന്നു. അതുകൊണ്ട് തന്നെ സർക്കാറിനെ പിണക്കി മുന്നോട്ട് പോകുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിൽ നിന്ന് തന്നെ മനസിലാക്കാം എന്താണ് ഈ മുഖ്യധാര മാധ്യമങ്ങളുടെ മാധ്യമ ധർമ്മം എന്നത്.

ഓൺലൈനിൽ മാധ്യമങ്ങളിൽ നിന്ന് അനുകൂലമായ പ്രതികരണങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും മുഖ്യധാര മാധ്യങ്ങൾ ഈ വിഷയത്തിൽ തൊടാത്തതിന്റെ കാരണം ഇത് തന്നെയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...