Connect with us

Hi, what are you looking for?

Exclusive

നഷ്ടം ഉണ്ടായാലും സഹിക്കാം, കേരളം മാത്രം ഇന്ധനവിലയില്‍ കുലുങ്ങാതെ..പിണറായിക്ക് കൊട്ട്

ജനങ്ങളുടെ ദുരിതം കണ്ട് സഹിക്കാനാകാതെ സംസ്ഥാനങ്ങള്‍ പെട്രോള്‍-ഡീസല്‍ നികുതി കുറച്ചു തുടങ്ങി. രാജസ്ഥാനും മധ്യപ്രദേശുമാണ് ഇന്ധനനികുതി കുറച്ച് പെട്രോള്‍-ഡീസല്‍ കുറച്ചത്.ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ പെട്രോള്‍ വില ലിറ്ററിന് 4 രൂപയും ഡീസലിന് 5 രൂപയും കുറയ്ക്കാന്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതുമൂലം സംസ്ഥാന സര്‍ക്കാരിന് വാര്‍ഷിക വരുമാനത്തില്‍ 3500 കോടി രൂപയുടെ നഷ്ടമുണ്ടാകും എന്നും സര്‍ക്കാര്‍ അറിയിച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞതിങ്ങനെ..
ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ദ്ധിത നികുതി കുറയ്ക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചു. ഇന്ന് രാത്രി 12 മണി മുതല്‍ പെട്രോളിന് ലിറ്ററിന് 4 രൂപയും ഡീസലിന് 5 രൂപയും നിരക്ക് കുറയും.

അതേസമയം,മധ്യപ്രദേശ് മന്ത്രിസഭ വ്യോമയാന ഇന്ധനത്തിന്റെ വാറ്റ് 25% ല്‍ നിന്ന് 4% ആയി വെട്ടിക്കുറച്ചു, ഇത് സംസ്ഥാനത്ത് വ്യോമയാനവും ടൂറിസവും വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു നീക്കമാണ്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യോമയാന ടര്‍ബൈന്‍ ഇന്ധനത്തിന്റെ വാറ്റ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പല സംസ്ഥാനങ്ങള്‍ക്കും കത്തയച്ചിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ പാത പിന്തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങളാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ് വരുത്തിയത്. എന്നാല്‍, കേരളം മാത്രം കുലുങ്ങുന്നില്ല. സാധാരണക്കാരനെ മുക്കി കൊല്ലുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്ന രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. സാധാരണക്കാര്‍ കഷ്ടപ്പെട്ട് ഗതികെട്ടാലും ഇന്ധനത്തില്‍ നിന്നും കിട്ടുന്ന പണം ഉപയോഗിച്ച് പുട്ടടിക്കണം എന്നാണ് രീതി.

പഞ്ചാബ് സര്‍ക്കാരിന് പിന്നാലെയാണ് രാജസ്ഥാനും മധ്യപ്രദേശും സുപ്രധാനമായ തീരുമാനം എടുത്തത്. ഇതേക്കുറിച്ച് പരിഹാസവുമായി വിടി ബല്‍റാമും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്ന മൂല്യവര്‍ദ്ധിത നികുതി വെട്ടിക്കുറക്കാന്‍ തീരുമാനം. ഇതുവഴി ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പെട്രോളിന് നാല് രൂപയും ഡീസലിന് 5 രൂപയും കുറയും. സംസ്ഥാനത്തിന്റെ പേര് കേരളം എന്നല്ല, രാജസ്ഥാന്‍ എന്നാണ് എന്നു മാത്രമെന്നും പരിഹസിക്കുകയാണ് വിടി ബല്‍റാം ചെയ്തത്.

നവംബര്‍ മൂന്നിന് പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര എക്‌സൈസ് നികുതി യഥാക്രമം അഞ്ച് രൂപയും 10 രൂപയും വീതം കുറച്ചിരുന്നു. ഇതിനുപിന്നാലെയാണ് ചില സംസ്ഥാനങ്ങള്‍ ഇന്ധനവിലയില്‍ കുറവ് വരുത്തിയത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...