Connect with us

Hi, what are you looking for?

Exclusive

റിയാസേ തിണ്ണമിടുക്ക് വീട്ടിൽ കാണിച്ചാൽ മതി എന്ന് പി കെ ഫിറോസ്

പാവപ്പെട്ട ഉദോഗസ്ഥരുടെ മെക്കിട്ടു കേറി നടത്തുന്ന അധികാര ദുര്വിനിയോഗത്തിലൂടെ മുഹമ്മദ് റിയാസിന് മനസ്സുഖം ലഭിക്കുന്നുണ്ടെന്ന് pk ഫിറോസ് , ഇത്തരത്തിൽ അധികാരത്തിന്റെ തിണ്ണമിടുക്ക് കാണിക്കേണ്ടത് പാവപ്പെട്ട ജീവനക്കാരുടെ നെഞ്ചത്തോട്ടല്ല, പി ഡബ്ലിയു ഡി ഗസ്റ് ഹോക്‌സിൽ പരിശോധന നടത്താൻ പോകുന്ന മന്ത്രി ഫേസ് ബുക്ക് ലൈവും ചെയ്തുകൊണ്ടാണ് പോകുന്നത്, ഇതിൽ തന്നെ അസ്വാഭാവികതയുണ്ട്, ലക്ഷക്കണക്കിന് ആളുകൾ കാണുന്ന ഫേസ് ബുക്ക് പോലുള്ള ഒരു സമൂഹ മാധ്യമത്തിൽ ലൈവ് ചെയ്തു ജീവനക്കാരനെ അപമാനിക്കൽ ഒരു മന്ത്രിക്കു ചേർത്തതല്ലെന്നും ഇതിലൂടെ കിട്ടുന്ന മനസ്സുഖം മാത്രമായിരിക്കും മന്ത്രിയുടെ താൽപ്പര്യം എന്നും പി കെ ഫിറോസ് ആരോപിക്കുന്നു,

കഴിഞ്ഞ ദിവസം പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തന്റെ മന്ത്രിപ്പണിയുടെ കൃത്യതയും ആത്മാർത്ഥതയും കാണിക്കുന്നതിന് വേണ്ടി ചില മിന്നൽ പരിശോധനകൾ നടത്തിയിരുന്നു , അതിനിടക്ക് ഒരു പി ഡബ്ലിയു ഡി ഗസ്റ്റ് ഹോക്‌സിൽ സന്ദർശനം നടത്തുകയും അവിടെയുള്ള ജീവനക്കാരനെ ശകാരിക്കുകയും ചെയ്തിരുന്നു, സർക്കാരിന്റെ തീരുമാനങ്ങളെ അട്ടിമറിക്കാൻ ആണോ നിങ്ങൾ ശ്രമിക്കുന്നത് എന്നെല്ലാം ചോദിച്ചു ശകാരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ ലൈവ് ചെയ്തു കാണിക്കുകയും ചെയ്തിരുന്നു, ഇതിനെതിരെ വിവിധ കോണുകളിൽ നിന്നും റിയാസിനെതിരെ ആരോപണങ്ങളും ഉയർന്നു കഴിഞ്ഞു, അതിനിടയ്ക്കാണ് പി കെ ഫോറോസ് മന്ത്രിയെ ചോദ്യം ചെയ്തുകൊണ്ട് ഫേസ്ബുക് പോസ്റ്റ് ചെയ്തത്, പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്


മന്ത്രി പി.എ മുഹമ്മദ് റിയാസ് തിരുവനന്തപുരം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് സന്ദർശിക്കുന്ന ഒരു വീഡിയോ കണ്ടു. ഫൈസ്ബുക്ക് ലൈവുമായിട്ടാണ് ആളുടെ വരവ്. വന്ന പാടെ റസ്റ്റ് ഹൗസിലെ ജീവനക്കാരനെ കണക്കിന് ശകാരിക്കുന്നുണ്ട്. സർക്കാറിന്റെ തീരുമാനം പൊളിക്കാൻ നടക്കാണോ എന്നൊക്കെയാണ് മന്ത്രി ചോദിക്കുന്നത്. എന്നാൽ കാണട്ടെ എന്നൊക്കെ വെല്ലുവിളിക്കുന്നുമുണ്ട്.
തന്റെ അധികാരവും പത്രാസുമൊക്കെ ഒരു സാധാരണ ജീവനക്കാരന്റെ മേൽ കാണിച്ചപ്പോ മന്ത്രിക്ക് മന:സുഖം കിട്ടിക്കാണുമോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ മന്ത്രി അടിയന്തിരമായി ഈ ഏർപ്പാട് നിർത്തണം. ഒരു സ്ഥാപനത്തിൽ സന്ദർശനം നടത്തുമ്പോൾ അവിടെ മതിയായ സ്റ്റാഫിനെ സർക്കാർ നിയമിച്ചിട്ടുണ്ടോ എന്ന് തിരക്കണം. ഇല്ലെങ്കിൽ അത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണം.
സ്റ്റാഫുണ്ടായിട്ടും ജോലി ചെയ്യുന്നില്ലെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കണം. അല്ലാതെ ലക്ഷക്കണക്കിന് ആളുകൾ കാണുന്ന സോഷ്യൽ മീഡിയയുടെ മുമ്പിൽ വെച്ച് ഒരാളെ അപമാനിക്കുകയല്ല വേണ്ടത്. ആ സാധു ജീവനക്കാരൻ വിചാരിച്ചാലൊന്നും അങ്ങയുടെ വെല്ലുവിളി ഏറ്റെടുക്കാനുള്ള കെൽപ്പുണ്ടാവില്ല.
അധികാരവും പത്രാസുമൊന്നും കാട്ടി ആരെയും പേടിപ്പിക്കരുത്. അന്തസ്സും അഭിമാനവുമൊക്കെ ഏതൊരു വ്യക്തിക്കും പ്രധാനമാണ്. താങ്കളത് മറക്കരുത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...